കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ, കോഴിക്കോട്ട് ഇന്ന് 1069 പേര്‍ നിരീക്ഷണത്തില്‍!!

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങുകയും ബീച്ചുകള്‍, പാര്‍ക്കുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതലായി ഇടപഴകുകയും ചെയ്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

1

കോവിഡ് രോഗ ലക്ഷണങ്ങളായ പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, ക്ഷീണം, തലവേദന, വയറിളക്കം, മണം, രുചി എന്നിവ തിരിച്ചറിയാതിരിക്കല്‍, തൊണ്ടയില്‍ ചൊറിച്ചില്‍, മൂക്കൊലിപ്പ് എന്നിവ അനുഭവപ്പെടുന്നവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാവേണ്ടതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും മറ്റ് സര്‍ക്കാര്‍ ആശുപത്രികളുടെയും നേതൃത്വത്തില്‍ പഞ്ചായത്തുതലത്തില്‍ കോവിഡ് പരിശോധന സൗജന്യമായി നല്‍കി വരുന്നുണ്ട്. ജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അതേസമയം പുതുതായി വന്ന 1069 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 28820 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 2,04,682 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 77 പേര്‍ ഉള്‍പ്പെടെ 1220 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 3546 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 8,97,424 സ്രവസാംപിളുകള്‍ അയച്ചതില്‍ 8,94,326 എണ്ണത്തിന്റെ ഫലം ലഭിച്ചു.ഇതില്‍ 8,14,275 എണ്ണം നെഗറ്റീവാണ്.

പുതുതായി വന്ന 557 പേര്‍ ഉള്‍പ്പെടെ ആകെ 10361 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 173 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 10188 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്.ഇതുവരെ 69288 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയില്‍ ഇന്ന് 507 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 493 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3546 പേരെ പരിശോധനക്ക് വിധേയരാക്കി.

അഞ്ചു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 495 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

Recommended Video

cmsvideo
Kerala started health worker's registration for vaccine

Kozhikode
English summary
kozhikode: dmo warns people on coronavirus says be careful
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X