കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലിയാറില്‍ മുങ്ങിമരിച്ച സഹോദരങ്ങള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ചാലിയാറില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ച സഹോദരങ്ങള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. സിവില്‍ എഞ്ചിനിയര്‍മാരായ പെരുമണ്ണ പാറക്കണ്ടം കാട്ടുപീടിയക്കല്‍ കോയസ്സന്റെയും ഫാത്തിമയുടെയും മകന്‍ ഷബീര്‍ (34), സഹോദരന്‍ സബ്ഹാന്‍ (26) എന്നിവരാണ് കഴിഞ്ഞദിവസം വാഴയൂര്‍ തിരുത്തിയാട് ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടത്.

വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ സബ്ഹാന്‍(26)നെ രാത്രിയോടെ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഷബീറിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും ഫലമുണ്ടായില്ല. തിങ്കളാഴ്ച രാവിലെ ഷബീറിന്റെ മൃതദേഹം ബേപ്പൂര്‍ അഴിമുഖത്തുനിന്ന് കണ്ടുകിട്ടി. സിവില്‍ എഞ്ചിനീയര്‍മാരായ രണ്ടു പേരും കുടുംബസമേതം തിരുത്തിയാടുള്ള ഉമ്മയുടെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു.

chaliyar

വൈകിട്ട് അഞ്ചോടെയാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. സബ്ഹാന്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഷബീറിനെ കാണാതായത്. പാലാഴിയില്‍ കെന്‍സ എന്ന പേരില്‍ ആര്‍കിടെക്റ്റ് സ്ഥാപനം നടത്തുകയായിരുന്നു ഷബീര്‍. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ജന്‍മനാട്ടിലെത്തിച്ചു. തുടര്‍ന്ന് ജാമിഅ ബദരിയ്യ അഗതിമന്ദിരത്തില്‍ പൊതുദര്‍ശനത്തിനുവച്ചു.

നാട്ടുകാരും ബന്ധുക്കളുമടങ്ങിയ ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി ഏറ്റുവാങ്ങി മൃതദേഹങ്ങള്‍ പുതിയാറമ്പത്ത് ജുമാമസ്ജിദില്‍ ഖബറടക്കി. ഷബീറിന്റെ ഭാര്യ: ഹസീന (മാവൂര്‍). മക്കള്‍: കെന്‍സ, കെന്‍സ് മുഹമ്മദ്. സബ്ഹാന്‍ അവിവാഹിതനാണ്.

Kozhikode
English summary
kozhikode local news about brothers dromned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X