കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ടൈപ്പ് ഒന്ന് പ്രമേഹബാധിത കുട്ടികള്‍ക്കായി ക്ലിനിക്ക്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ ആഭിമുഖ്യത്തില്‍ ടൈപ്പ് ഒന്ന് പ്രമേഹരോഗ ബാധിതരായ കുട്ടികള്‍ക്കുള്ള സമഗ്ര ചികിത്സാ പദ്ധതിയുടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗത്തിലെ ക്ലിനിക്കിന്റെ ഉദ്ഘാടനം മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.വി.ആര്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പൊതുജനാരോഗ്യമേഖല ശക്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ വിജയിപ്പിക്കാന്‍ എല്ലാവരുടെയും സഹായം അനിവാര്യമാണെ് മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം, ശിശുരോഗ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ 45-ാം വാര്‍ഡിന് സമീപമാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ് പ്രവര്‍ത്തസമയം.

കേരളത്തിലെ ടൈപ്പ് ഒന്ന് പ്രമേഹരോഗം ബാധിച്ച കുട്ടികള്‍ക്ക് മിഠായി പ്രോജക്ടിന്റെ കീഴില്‍ സമഗ്ര ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലാണ് ആദ്യപടിയായി ക്ലിനിക്കുകള്‍ തുടങ്ങുന്നത്. പദ്ധതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കുട്ടികള്‍ക്കും ഇന്‍സുലിന്‍ പെന്‍, ഇന്‍സുലിന്‍ ഗ്ലൂക്കോമീറ്റര്‍ സ്ട്രിപ്പുകള്‍ എന്നിവ സൗജന്യമായി കൊടുക്കും. തെരഞ്ഞെടുക്കുവര്‍ക്ക് ഇന്‍സുലിന്‍ പമ്പും സൗജന്യമായി നല്‍കും. കുട്ടികള്‍ക്കും രക്ഷിതാകള്‍ക്കും രോഗത്തിന്റെയും ചികിത്സയുടെയും കാര്യങ്ങള്‍ വ്യക്തമാക്കുന്ന ബോധവല്‍ക്കരണവും ഇതോടനുബന്ധിച്ച് സജ്ജീകരിച്ചുട്ടുണ്ട്.

09-kozhicode-map

സ്റ്റെപ് ഡൗണ്‍ ഐസിയുവിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ന്യൂറോ സര്‍ജറി ഐസിയുവിന് സമീപത്തായി 12 കട്ടിലുകളാണ് സജ്ജീകരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞവരെ ഐസിയുവില്‍ നിന്നു സ്റ്റെപ്ഡൗണ്‍ ഐസിയുവിലേക്കും അവിടെ നിന്നു വാര്‍ഡിലേക്കും പ്രവേശിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം. മെഡിക്കല്‍ കോളേജില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ഐസിയു സജീകരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ മുപ്പതാമത്തെ ബാച്ച് ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ആശുപത്രിയിലേക്കാവശ്യമായ സാധനങ്ങള്‍ കൈമാറി.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി ഡോ. തോമസ് ഐസക് , ആരോഗ്യ മന്തി ശൈലജ ടീച്ചര്‍ എിവരുടെ സാിദ്ധ്യത്തില്‍ മെയ് 31ന് തിരുവനന്തപുരത്ത് നടത്തിയിരുന്നു. ചടങ്ങില്‍ ഐ.എം.ഒ പ്രസിഡന്റ് വിജി പ്രദീപ് കുമാര്‍, എം.സി.എച്ച് സൂപ്രണ്ട് കെ.ജി സജിത്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Kozhikode
English summary
Kozhikode Local News about kozhikkode medica college diabetice clinic.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X