കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അരക്കോടി രൂപയുടെ ബ്രൗൺ ഷുഗറുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ: അറസ്റ്റ് കോഴിക്കോട് നിന്ന്!

  • By Desk
Google Oneindia Malayalam News

കുന്ദമംഗലം: അരക്കോടി രൂപയുടെ ബ്രൗണ്‍ ഷുഗറുമായി രാജസ്ഥാന്‍ സ്വദേശി കുന്ദമംഗലം പൊലീസിന്റെ പിടിയിലായി. കേരളം, കർണാടക സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് കച്ചവടക്കാർക്ക് ബ്രൗൺ ഷുഗർ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനി രാജസ്ഥാനിലെ പ്രതാപ് ഘട്ട് സ്വദേശി ഭരത് ലാൽ ആജ്ന (36) ആണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. വിൽപ്പനക്കായി കൊണ്ടുവന്ന 500 ഗ്രാം ബ്രൗൺ ഷുഗറുമായി കുന്നമംഗലം എസ്.ഐ കൈലാസ് നാഥിന്റെ നേതൃത്വത്തിൽ കുന്നമംഗലം പോലീസും കോഴിക്കോട് സിറ്റി ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് കട്ടാങ്ങൽ NIT പരിസരത്തുനിന്നാണ് പിടികൂടിയത്.

ബ്രൗൺ ഷുഗറിന്റെ ഓവർഡോസ് മൂലം കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ കോഴിക്കോട് ജില്ലയിൽ നാല് പേർ മരണപ്പെട്ടിരുന്നു. തുടർന്ന് കോഴിക്കോട് സിറ്റി നോർത്ത് അസി. കമ്മീഷണർ പൃഥ്വിരാജന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് മരണപ്പെട്ടവരുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചും ജില്ലയിലെ പ്രധാന ബ്രൗൺഷുഗർ ഉപയോക്താക്കളെയും ചില്ലറ വില്‍പ്പനക്കാരെയും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരുകയായിരുന്നു.

brownsugarcase-1

രാജസ്ഥാൻ സ്വദേശിയായ വ്യക്തിയാണ് പ്രധാനമായും കേരളത്തിന്റെ വടക്കൻ ജില്ലകളിലെ മയക്കുമരുന്ന് മാഫിയക്ക് ബ്രൗൺഷുഗർ എത്തിച്ചു നൽകുന്നതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. കോഴിക്കോടിന് പുറമെ മംഗലാപുരം, കാസർഗോഡ് ഭാഗങ്ങളിലും ഇയാളാണ് ബ്രൗൺ ഷുഗർ എത്തിച്ച് നൽകുന്നതെന്നും മാസത്തിൽ ഒരു തവണയാണ് ബ്രൗൺഷുഗറുമായി കേരളത്തിലെത്തുന്നതെന്നും മനസ്സിലാക്കിയ പോലീസ് കഴിഞ്ഞ മാസം ഇയാൾക്കായി വലവിരിച്ചെങ്കിലും പിടികൂടാനായില്ല. ഇത്തവണ കോഴിക്കോട്ടേക്കുള്ള ബ്രൗൺ ഷുഗറുമായി ഇയാൾ രാജസ്ഥാനിൽ നിന്നും പുറപ്പെട്ടതായി വിവരം ലഭിച്ച പോലീസ് കാസർഗോഡ് ജില്ലയിൽ പ്രവേശിച്ചതു മുതൽ ഭരത് ലാലിന്റെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.

ഓരോ തവണ കേരളത്തിലെത്തുമ്പോഴും വ്യത്യസ്തമായ സ്ഥലങ്ങളിൽ വെച്ചാണ് ഇയാൾ ബ്രൗൺ ഷുഗർ ഇടനിലക്കാർക്ക് കൈമാറുള്ളത്. ബ്രൗൺ ഷുഗറുമായി ഏത് സ്റ്റേഷൻ പരിധിയിൽ എത്തിയാലും ഇയാളെ പിടികൂടാനായി പോലീസ് തയ്യാറെടുത്തിരുന്നു. വ്യാഴാഴ്ച പകൽ ബ്രൗൺ ഷുഗറുമായി കുന്നമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ NIT പരിസരത്ത് ഇയാൾ എത്തിയതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നമംഗലം പോലീസും സിറ്റി ആന്റി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും ചേർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ഭരത് ലാലിനെ
അറസ്റ്റ് ചെയ്തത്.

കുന്നമംഗലം എസ്.ഐ കൈലാസ് നാഥിന്റെ നേതൃത്വത്തിൽ കുന്നമംഗലം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബാബു പുതുശ്ശേരി, ഹോം ഗാർഡ് മോഹനൻ, ഡൻസാഫ് അംഗങ്ങളായ അബ്ദുൾ മുനീർ ഇ, മുഹമ്മത് ഷാഫി എം, സജി.എം, അഖിലേഷ്.പി, ജോമോൻ.കെ.എ, നവീൻ.എൻ, രജിത്ത് ചന്ദ്രൻ, ജിനേഷ്.എം, സുമേഷ്.എ.വി, സോജി.പി എന്നിവരുൾപ്പെട്ട ടീമാണ് പ്രതിയെ പിടികൂടിയത്. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Kozhikode
English summary
kozhikode-local-news about rajastan native arrested with brown sugar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X