കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത്സ്യത്തിൽ വിഷം; മത്സയത്തിൽ ഫോർമാലിൻ ചേർക്കുന്നു, ആന്ധ്രപ്രദേശിൽ നിന്നു മത്സ്യം വിൽക്കില്ല

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കഴിഞ്ഞ ദിവസം ഫോർമാലിൻ ചേർത്ത മീൻപിടികൂടിയ സാഹചര്യത്തിൽ ആന്ധ്രപ്രദേശിൽ നിന്നുള്ള മീനുകൾ ഇനി സംസ്ഥാനത്ത് വിതരണം ചെയ്യില്ലെന്ന് ഓൾ കേരള ഫിഷ് മർച്ചന്‍റ് ആൻഡ് കമിഷൻ ഏജന്‍റ്സ് ആസോസിയേഷൻ. വാളയാറിൽ പിടികൂടിയ ഫോർമാലിൻ ചേർത്ത മത്സ്യം ആന്ധ്രപ്രദേശിൽ നിന്നുള്ളതാണെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടി.

മലയാളികളുടെ ഇഷ്ടവിഭവമായ മത്സ്യത്തിനെതിരെയുള്ള ദുഷ്പ്ര‌ചരണം അവസാനിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ.പി.എം.കെ. കുഞ്ഞു വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സംഭവം ഉയർത്തികാട്ടി കേരളത്തിന്‍റെ മത്സ്യമേഖലയെ തകർക്കുന്ന വസ്തുതാവിരുദ്ധമായ പ്രചരണം നിർത്തണം. സംസ്ഥാനത്തെ ഒരു മാർക്കറ്റിലും ഫോർമാലിൻ ചേർത്ത മത്സ്യം വിതരണം ചെയ്യുന്നില്ല.

Fish

ഇതരസംസ്ഥാനത്ത് നിന്നും കേരളത്തിലെത്തുന്ന മത്സ്യത്തിൽ വിഷാംശങ്ങൾ ചേർക്കുന്നുണ്ടെയെന്നറിയാൻ പരിശോധന ശക്തമാക്കണം. സർക്കാർ സംവിധാനങ്ങളോട് പൂർണമായും സഹകരിച്ചാണ് മത്സ്യവ്യാപാരം നടത്തുന്നതെന്നും ഭാരവാഹികൾ. വാർത്താസമ്മേളനത്തിൽ ജനറൽസെക്രട്ടറി നൂറുദ്ദീൻ തലശേരി, എം. ബഷീർ, സി.എം. ഷാഫി എന്നിവരും പങ്കെടുത്തു.
Kozhikode
English summary
Kozhikode Local News about fish sale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X