കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡ് വികസനം ചർച്ച ചെയ്യാൻ എംഎൽഎ വിളിച്ചു ചേർത്ത യോഗം അലങ്കോലപ്പെട്ടു, ഒഞ്ചിയം പഞ്ചായത്തിലെ ജനപ്രതിനിധികൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി

  • By Desk
Google Oneindia Malayalam News

വടകര: റോഡ് വികസനം ചർച്ച ചെയ്യാൻ എം.എൽ.എ വിളിച്ചു ചേർത്ത യോഗം അലങ്കോലപ്പെട്ടു, ഒഞ്ചിയം പഞ്ചായത്തിലെ ജനപ്രതിനിധികൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയികൈനാട്ടി-നാദാപുരം-പക്രന്തളം സംസ്ഥാന പാതയുടെ വികസനം ചർച്ച ചെയ്യാൻ സി.കെ.നാണു എം.എൽ.എ വിളിച്ചു ചേർത്ത ഒഞ്ചിയം പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും,രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗമാണ് അലങ്കോലപ്പെട്ടത്.

<strong>പ്രളയത്തില്‍പ്പെട്ട വയനാട്ടിലെ പുഴകളില്‍ ജലം ക്രമാതീതമായി താഴുന്നു; വിദഗ്ധ പഠനം വേണമെന്ന ആവശ്യം ശക്തമാവുന്നു</strong>പ്രളയത്തില്‍പ്പെട്ട വയനാട്ടിലെ പുഴകളില്‍ ജലം ക്രമാതീതമായി താഴുന്നു; വിദഗ്ധ പഠനം വേണമെന്ന ആവശ്യം ശക്തമാവുന്നു

വെള്ളിക്കുളങ്ങര ഒഞ്ചിയം-കണ്ണൂക്കര പി.ഡബ്ള്യു.ഡി റോഡിന്റെ നിർമ്മാണ പ്രവൃത്തി ഒരു വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്ത നടപടിയിൽ പ്രതിഷേധിച്ചാണ് ജനപ്രതിനിധികളും,സർവ്വകക്ഷി രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.ഈ റോഡ് വീതി കൂട്ടാൻ റോഡിൻറെ ഇരു ഭാഗത്തുമുള്ളവർ സ്ഥലം വിട്ടു നൽകുകയും പി.ഡബ്ള്യു.ഡി.ഉദ്യോഗസ്ഥരും,കരാറുകാരനും തമ്മിലുള്ള ഒത്തുകളി കാരണം റോഡ് നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

Kozhikode

ജന പ്രതിനിധികളുടെയും,സർവ്വ കക്ഷി ആക്ഷൻ കമ്മറ്റിയുടെയും അഭ്യർത്ഥന മാനിച്ചാണ് നാട്ടുകാർ റോഡിനായി സ്ഥലം വിട്ടു നൽകിയത്.എന്നാൽ മതിൽ അടക്കം പൊളിച്ചു മാറ്റി റോഡിനു സ്ഥലം നൽകിയിട്ടും ഒരു വർഷമായിട്ടും നിർമ്മാണം പൂർത്തീകരിക്കാനാകാതെ ഇന്ന് പൊട്ടി പൊളിഞ്ഞു കാൽനട യാത്രയും,വാഹന യാത്രയും ദുഷ്കരമായിരിക്കയാണ്.

സ്ഥലം ഉടമകൾ റോഡ് വികസന സമിതി ഭാരവാഹികൾക്കെതിരെ തിരിഞ്ഞതോടെ നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടും പ്രശ്ന പരിഹാരത്തിനായി എം.എൽ.എ ശ്രമിക്കാത്തതാണ് സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട യോഗം ഒഞ്ചിയം പഞ്ചായത്തിലെ ജനപ്രതിനിധികളും,രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ബഹിഷ്കരിച്ചത്.നവീകരണത്തിനായി റോഡ് പൊട്ടി പൊളിച്ചിട്ടത് കാരണം മഴ കാലം കഴിഞ്ഞതോടെ പൊടികൾ പാറി ശ്വാസ കോശ രോഗങ്ങളടക്കം പിടിപെട്ടതായി നാട്ടുകാർ പറഞ്ഞു.

വെള്ളിക്കുളങ്ങര-ഒഞ്ചിയം റോഡിൻറെ പ്രശ്നത്തിന് പരിഹാരം കണ്ടാൽ മാത്രമേ മറ്റു വികസന പ്രവർത്തനങ്ങൾക്ക് സഹകരിക്കുകയുള്ളൂവെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജയരാജൻ പറഞ്ഞു.എന്നാൽ പത്തു ദിവസത്തിനകം നടപടി സ്വീകരിക്കാമെന്ന് എം.എൽ.എ ഉറപ്പ് നൽകിയെങ്കിലും സർവ്വകക്ഷികൾ തീരുമാനത്തിൽ ഉറച്ചു നിന്നു.കൈനാട്ടി-പക്രന്തളം റോഡ് വീതി കൂട്ടാൻ സ്ഥലം വിട്ടു നൽകേണ്ടതുണ്ട്.ഇതിനു നാട്ടുകാരുടെ സഹായം അഭ്യർത്ഥിക്കാനാണ് യോഗം വിളിച്ചു ചേർത്തത്.

40 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.കവിത,വൈസ് പ്രസിഡണ്ട് പി.ജയരാജൻ,ജില്ലാ പഞ്ചായത്ത് മെമ്പർ കിഴക്കയിൽ ഗോപാലൻ,എ.ജി.രാംദാസൻ,കൊറ്റിയോട്ട് ഗംഗാധര കുറുപ്പ്,കെ.കെ.കുമാരൻ,മഹറൂഫ് വെള്ളിക്കുളങ്ങര, ഒഞ്ചിയം ശിവശങ്കരൻ,എം.കെ.ബാലൻ,പറമ്പത്ത് ബാബു,കെ.ചന്ദ്രൻ എന്നിവരാണ് യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.

Kozhikode
English summary
Kozhikode Local News about road development meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X