Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് നഗരത്തില്‍ വന്‍തീപിടുത്തം; 12 യൂണിറ്റ് ഫയര്‍ഫോഴ്‌സ് തീ അണക്കാന്‍ ശ്രമിക്കുന്നു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍തീപിടുത്തം. പാളയത്തിന് അടുത്ത് കല്ലായി ആനിഹാള്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ജയലക്ഷ്മി സില്‍ക്ക്‌സിന്റെ കെട്ടിടത്തിലാണ് തീ പടര്‍ന്നിരിക്കുന്നത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് തീ അണക്കാന്‍ ശ്രമിക്കുന്നുണ്ട്. സമീപത്ത് വേറെയും കെട്ടിടങ്ങള്‍ ഉണ്ട്. ഇവിടേക്ക് തീ പടരാകിരിക്കാനുള്ള ശ്രമങ്ങള്‍ ആണ് നടക്കുന്നത്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 6.15 ഓടെയാണ് തീ പടര്‍ന്നത്. കെട്ടിടത്തില്‍ എസി വെച്ച ഭാഗത്താണ് തീ പടര്‍ന്ന് പിടിച്ചത്. സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരാണ് ആദ്യം തീപടര്‍ന്ന് കണ്ടത്. ചെറിയ രീതിയില്‍ തീ കണ്ടപ്പോള്‍ തന്നെ ജീവനക്കാര്‍ അണക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ശ്രമം വിജയിച്ചില്ല. കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായിരുന്ന രണ്ട് വാഹനങ്ങള്‍ കത്തി നശിച്ചു.

fire

കെട്ടിടത്തിന്റെ പുറത്ത് നിന്ന് തീ നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍, കടയ്ക്ക് അകത്ത് ഇപ്പോഴും തീ ആളി കത്തി കൊണ്ടിരിക്കുകയാണ്. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കള്‍ ഉള്ളതിനാല്‍ തീ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണ് എന്നാണ് അനുമാനം. കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.

രാവിലെ കട തുറക്കുന്നതിനു മുന്‍പായതിനാല്‍ ആളപായം ഒന്നും ഉണ്ടായിട്ടില്ല. തീപ്പിടുത്തമുണ്ടായതോടെ കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്ലക്സുകള്‍ ഉരുകി താഴേയ്ക്ക് ഒലിച്ചിരുന്നു. ഇത് വഴിയാണ് താഴെ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് തീപിടിക്കാനുള്ള കാരണം എന്നാണ് നിഗമനം. കടയുടെ പുറം ഭാഗത്ത് കൂടി മുകളിലേയ്ക്ക് കയറി തീയണയ്ക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍.

Sleep Tips: എല്ലാ ഉറക്കവും ഒരുപോലെയല്ല... നിങ്ങള്‍ ഉറങ്ങുന്നത് ഇങ്ങനെയാണോ..?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+