• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മതനേതാക്കൾ ആശാറാം ബാപ്പുവിനെ ഓർത്താൽ അവർക്കു കൊള്ളാം: എം.എ ബേബി

  • By Desk

കോഴിക്കോട്: നരേന്ദ്രമോദിക്ക് വന്‍ പരിവേഷം നല്‍കാന്‍ ശ്രമിച്ച ആശാറാം ബാപ്പു ഉള്‍പ്പെടെയുള്ള ആത്മീയനേതാക്കള്‍ ഇപ്പോള്‍ ജയിലിലാണെന്ന കാര്യം കേരളത്തില്‍ ബിജെപിക്ക് വോട്ട് മറിക്കാന്‍ ആഹ്വാനംചെയ്യുന്ന മതനേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് സിപിഐ എം പിബി അംഗം എം എ ബേബി. മത-ആത്മീയ നേതാക്കള്‍ മോശക്കാരാണെന്നൊന്നും ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഈ സമയത്ത് തീര്‍ത്തും നിരുത്തരവാദ നിലപാട് ഇക്കൂട്ടര്‍ എടുക്കുന്നത് ശരിയല്ല. അത് ജനങ്ങളുടെ മുന്നില്‍ ഞങ്ങള്‍ തുറന്നുകാട്ടും.

ഗുജറാത്തിൽ വിറച്ച് കോൺഗ്രസ്; അൽപേഷ് താക്കൂർ പാർട്ടി വിട്ടു, ബിജെപിയിലേക്കെന്ന് സൂചന

1991 ല്‍ ഇത്തരം നീക്കം നടന്ന ജില്ലയാണ് കോഴിക്കോട്. വടകരയിലും ബേപ്പൂരിലും പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തി. അവരെ ജയിപ്പിക്കാന്‍ മതനേതാക്കള്‍ ഉള്‍പ്പെടെ രംഗത്തിറങ്ങി. അതിനെ പ്രബുദ്ധരായ വോട്ടര്‍മാര്‍ പരാജയപ്പെടുത്തി. ഇത്തവണ ഈ നീക്കം കേരളമാകെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 രാഷ്ട്രീയ ജാഗ്രതയില്ലെന്ന്

രാഷ്ട്രീയ ജാഗ്രതയില്ലെന്ന്

മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികള്‍ കാണിക്കുന്ന രാഷ്ട്രീയ ജാഗ്രത തിരിച്ച് കാണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. സിപിഐ എം ഇത്തവണ 71 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി. ഇതില്‍ കുടുതല്‍ സീറ്റില്‍ നിര്‍ത്താന്‍ കഴിയും. അത് ചെയ്യാതിരുന്നത് മതേതര വോട്ടുകള്‍ ചിതറി ബിജെപി ജയിക്കാതിരിക്കാനാണ്. എന്നാല്‍ ആ സമീപനമല്ല കോണ്‍ഗ്രസ് കാണിക്കുന്നത്. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പോലും ഇതിന് തെളിവാണ്. ഇന്ന് കോണ്‍ഗ്രസ്സിന് കൊടുക്കുന്ന വോട്ട് നാളെ ബിജെപിക്കുള്ളതാണെന്ന് ജനം മനസ്സിലാക്കുന്നു. ബിജെപിയില്‍ ഇപ്പോഴുള്ള നൂറിലേറെ എംപിമാര്‍ മുന്‍ കോണ്‍ഗ്രസുകാരാണ്. എന്നാല്‍ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലുള്ള ഈ ഒഴുക്ക് കേരളത്തില്‍ കാണാത്തതിന് കാരണം ഇവിടുത്തെ ഇടതുപക്ഷ സ്വാധീനമാണ്.

 വോട്ട് വാങ്ങലും വില്‍ക്കലും

വോട്ട് വാങ്ങലും വില്‍ക്കലും

ഇവിടെ വോട്ട് വാങ്ങലും വില്‍ക്കലുമാണ് നടക്കാറുണ്ടായിരുന്നത്. ഇപ്പോള്‍ അതും മാറുകയാണ്. ജി രാമന്‍ നായര്‍ പോയി. ഉമ്മന്‍ചാണ്ടി വളര്‍ത്തിക്കൊണ്ടുവന്ന മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍ ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ഥിയാണ്. എന്നിട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഐ എമ്മിനെ പരിഹസിക്കാനാണ് ശ്രമിക്കുന്നത്. 2004ല്‍ സിപിഐ എമ്മിന് ഉണ്ടായിരുന്നത് 44 എംപിമാരാണ്. ഇപ്പോള്‍ അതേ എംപിമാരെ കോണ്‍ഗ്രസിനും ഉള്ളൂവെന്ന് അദ്ദേഹം ഓര്‍ക്കുന്നത് നല്ലതാണെന്നും എം എ ബേബി പറഞ്ഞു.

 ബിജെപിയുടെ ഭീഷണിയെ നേരിടേണ്ടതെങ്ങനെ?

ബിജെപിയുടെ ഭീഷണിയെ നേരിടേണ്ടതെങ്ങനെ?

ഇടതുപക്ഷത്തിനെതിരെ മത്സരിച്ചുകൊണ്ടാണോ രാഹുല്‍ ഗാന്ധി ബിജെപിയുടെ ഭീഷണിയെ നേരിടേണ്ടത്. ആര്‍എസ്എസ് നയിക്കുന്ന ബിജെപി ഇനി അധികാരത്തില്‍ വന്നുകൂട എന്നാണ് ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ ചിന്തിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷം ഇവിടെ ബിജെപിയെ ശക്തമായി തടഞ്ഞു നിര്‍ത്തിയിരിക്കയാണ്. നെഹ്‌റുവിന്റെ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയാത്തത്, മഹാത്മജിയുടെ ഗുജറാത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയാത്തത് കേരളത്തില്‍ ഇടതുപക്ഷത്തിനും ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്കും കഴിയുന്നുണ്ട്. അങ്ങിനെയിരിക്കെ ഇവിടെ വന്ന് ഇടതുപക്ഷത്തിനെതിരെ മത്സരിച്ചുകൊണ്ടാണോ രാഹുല്‍ ഗാന്ധി ബിജെപിയുടെ ഭീഷണിയെ നേരിടേണ്ടത്. ബിജെപിക്ക് ശക്തിയുള്ളിടത്തു പോയി മത്സരിച്ചല്ലെ ബിജെപിയെന്ന ആപത്തിനെ തടയേണ്ടത്.

രാഹുല്‍ മത്സരിക്കുന്നതിലുള്ള നേട്ടം!!

രാഹുല്‍ മത്സരിക്കുന്നതിലുള്ള നേട്ടം!!

കേരളത്തില്‍ ഇടതുപക്ഷം സമര്‍ത്ഥമായി ആ ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ ഇടതുപക്ഷത്തിനെതിരായി എന്തിനാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മത്സരിക്കുന്നതെന്നും എം.എ ബേബി പറഞ്ഞു. എല്‍ഡിഎഫ് നേതാക്കളായ എളമരം കരീം എംപി, പി എ മുഹമ്മദ് റിയാസ്, കെ ജി പങ്കജാക്ഷന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode

English summary
MA Baby reminds Asharam Bappu to warn religious leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X