• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഷഹനയുടെ മരണം ആത്മഹത്യയെന്ന് നിഗമനം: ഫോറന്‍സിക് സംഘം വീട്ടില്‍ പരിശോധന നടത്തി

Google Oneindia Malayalam News

കോഴിക്കോട് : നടിയും മോഡലുമായ ഷഹനയുടെ മരണം ആത്മഹത്യ തന്നെയാകാമെന്ന നിഗമനത്തില്‍ ഫോറന്‍സിക് സംഘവും. ഭര്‍ത്താവ് സജാദും ഷഹനയും തമ്മില്‍ മരണത്തിന് തൊട്ടുമുമ്പ് പിടിവലി നടന്നിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിന് പിന്നാലെ ഫോറന്‍സിക്ക് സംഘം പറമ്പില്‍ ബസാറിലെ വാടക മുറിയില്‍ വിദഗ്ദ പരിശോധന നടത്തി . ആത്മഹത്യ തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ഫോറന്‍സിക്കിന്‍രെ പരിശോധന. ജനലില്‍ കണ്ട പ്ലാസ്റ്റിക് കയര്‍ തൂങ്ങിമരിക്കാന്‍ പര്യാപ്തമാണെന്നാണ് സംഘത്തിന്റെ പ്രാഥമിക നിഗമനം .

അതേസമയം, വാടക വീട്ടില്‍ നിന്നും നേരത്തെ ലഹരി വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. സജാദ് എല്ലാ തരത്തിലുള്ള ലഹരിയും ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. ഇയാളുടെ മുറിയില്‍ നിന്ന് ഇത് ഉപയോഗഗിക്കുന്നതിനുള്ള ഉപകരണങ്ങളും ത്രാസുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സജാദിന് വേണ്ടി പൊലീസ് ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.

'അതിജീവിതയൊക്കെ ആശ്വാസത്തോടെ ഇരിക്കുകയായിരുന്നു; എന്നാല്‍ അവിടം മുതല്‍ കാര്യങ്ങള്‍ മാറി മറഞ്ഞു''അതിജീവിതയൊക്കെ ആശ്വാസത്തോടെ ഇരിക്കുകയായിരുന്നു; എന്നാല്‍ അവിടം മുതല്‍ കാര്യങ്ങള്‍ മാറി മറഞ്ഞു'

നേരത്തെ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഷഹനയുടെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തല്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഭര്‍ത്താവ് സജാദിനെതിരെ കുടുംബം ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതോടെയാണ് പൊലീസ് ശാസ്ത്രീയ പരിശോധന നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ പരിശോധനയിലും ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത് .

ഇതിനിടെ, ഭര്‍ത്താവ് സജാദുമായി പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് കസ്റ്റഡിയില്‍ വാങ്ങുന്നത് . സജാദ് ഫുഡ് ഡെലിവറിയുടെ മറവില്‍ ലഹരി മരുന്ന് വ്യാപാരം നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇത് തെളിയിക്കുന്ന രീതിയില്‍ വീട്ടില്‍ നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.

'ആ ബന്ധങ്ങൾ പൊളിക്കണം, എന്നാലേ നടി ആക്രമിക്കപ്പെട്ട കേസിൽ സത്യം പുറത്തുവരൂ';പ്രകാശ് ബാരെ'ആ ബന്ധങ്ങൾ പൊളിക്കണം, എന്നാലേ നടി ആക്രമിക്കപ്പെട്ട കേസിൽ സത്യം പുറത്തുവരൂ';പ്രകാശ് ബാരെ

ഇപ്പോള്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടുകാര്‍ ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കയിരുന്നു. പരാതിയില്‍ സജ്ജാദ് ഷഹാനയെ പണത്തിന്റെ പേരില്‍ മര്‍ദ്ദിക്കാറുണ്ടെന്നും ഇവര്‍ തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്നും പറയുന്നു. ഷഹന ആത്മഹത്യ ചെയ്തതല്ലെന്നും കൊന്നതാണെന്നുമാണ് വീട്ടുകാരുടെ ആരോപണം. ഇനി ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം .

വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷഹനയെ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിച്ചിരുന്നു. ഒരു വര്‍ഷം മുമ്പാണ് സജാദും ഷഹനയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. പറമ്പില്‍ ബസാറിലെ ഒരു വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി സഹോദരനെയും മാതാവിനെയും വിളിച്ചിരുന്നു. ഭര്‍ത്താവും കൂട്ടാളികളും തന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്നാണ് അപ്പോള്‍ പറഞ്ഞത് .

ഭര്‍ത്താവ് സജാദില്‍ നിന്നും വധഭീഷണിയുള്ള വിവരം മാതാപിതാക്കളെ വിളിച്ചുപറഞ്ഞെന്ന് ബന്ധുക്കള്‍ പറയുന്നു. സ്വയം മരിക്കേണ്ട അഴസ്ഥ അവള്‍ക്ക് വന്നിട്ടില്ല . മോഡലിംഗും ജ്വല്ലറി പരസ്യവുമായി പ്രവര്‍ത്തിക്കുകയായിരുന്നു ഷഹന. ഇരുവരും തമ്മില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു . ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി സഹോദരനെയും മാതാവിനെയും വിളിച്ചിരുന്നു. ഭര്‍ത്താവും കൂട്ടാളികളും തന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്നാണ് പറഞ്ഞത്. ഇതിനാല്‍ ഉടന്‍ തന്നെ ബന്ധപ്പെടാനും ആവശ്യപ്പെട്ടിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു .

cmsvideo
  ഷഹനയുടെ ഖബറടക്കം, പൊട്ടിക്കരഞ്ഞ് ഉമ്മ | Oneindia Malayalan

  കൂടാതെ പതിനൊന്നാം തീയതി വീട്ടിലേക്ക് വിളിച്ച ഷഹന കാര്യങ്ങളൊക്കെ പറഞ്ഞിരുന്നുവെന്നാണ് സഹോദരനും വ്യക്തമാക്കുന്നത് . ചെറുവത്തൂരിലേക്ക് വീട്ടിലേക്ക് വരണമെന്നുണ്ടെങ്കിലും സജാദ് പ്രശ്‌നമുണ്ടാക്കുമെന്നതിനാല്‍ അതിന് സാധിച്ചില്ല. തിരികെ ബന്ധപ്പെട്ടാന്‍ ശ്രമിച്ചെങ്കിലും സജാദ് കൂടെയുണ്ടാവുന്നതിനാല്‍ ഫോണെടുക്കാന്‍ സാധിച്ചിരുന്നില്ലെന്നും സഹോദരന്‍ വ്യക്തമാക്കുന്നു .

  Kozhikode
  English summary
  Model Shahana's death concluded to be suicide: Forensic team searches home
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X