മിഠായിത്തെരുവില്‍ വാഹനപ്രവേശം; കോര്‍പ്പറേഷനെതിരെ ഇടതനുകൂല വ്യാപാരി സംഘടന നിരാഹാരത്തില്‍
കോഴിക്കോട്: മിഠായിത്തെരുവില്‍ വാഹന ഗതാഗതം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതനുകൂല വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായിയുടെ സമിതി നിരാഹാര സമരത്തില്‍. പൈതൃക സംരക്ഷണത്തിന്റെ പേരിലാണ് ഇടതുപക്ഷം ഭരിക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ മിഠായിത്തെരുവിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് സമിതിയുടെ സമരം.
രാജ്യം പൊതുവില്‍ വ്യാപാരമാന്ദ്യത്തിലൂടെ കടന്നുപോകുമ്പോള്‍ തെറ്റായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന് വ്യാപാരികളെ കൂടുതല്‍ പ്രയാസത്തിലേക്ക് തള്ളിവിടരുതെന്ന് സമരം ഉദ്ഘാടനം ചെയ്ത സിപിഎം എംഎല്‍എയും വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റുമായ വി.കെ.സി മമ്മദ്‌കോയ പറഞ്ഞു. മിഠായിത്തെരുവിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിന് നിരോധനമേര്‍പ്പെടുത്തിയാലും ആളുകള്‍ കാല്‍നടയായി സാധനങ്ങള്‍ വാങ്ങാനെത്തുമെന്നാണ് വ്യാപാരികള്‍ കരുതിയത്.

എന്നാല്‍ പുതിയ പരിഷ്‌കരണം വ്യാപാരികള്‍ക്ക് വിലയ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. നിയന്ത്രണ വിധേയമായിട്ടെങ്കിലും വാഹനഗതാഗതം അനുവദിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്നും വി.കെ.സി മമ്മദ് കോയ ആവശ്യപ്പെട്ടു. ആരുടെയും ജീവിതമാര്‍ഗം നശിപ്പിച്ചുകൊണ്ടല്ല പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ടതെന്ന് ചേംബര്‍ ഒഫ് കൊമേഴ്‌സ് പ്രതിനിധി ഡോ. ഷരീഫ് റഷീദ് പറഞ്ഞു. സമരത്തിന് ചേംബര്‍ ഒഫ് കൊമേഴ്‌സിന്റെ പിന്തുണയുണ്ടെന്നും വിജയിക്കുംവരെ കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സി.കെ വിജയന്‍, ജില്ലാ പ്രവര്‍ത്തക സമിതിയംഗം നിസാര്‍, മിഠായിത്തെരുവ് യൂണിറ്റ് സെക്രട്ടറി അനില്‍ കുമാര്‍ എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. സമരത്തോട് അുബന്ധിച്ച് മിഠായിത്തെരുവിലൂടെ വ്യാപാരികളുടെ നേതൃത്വത്തില്‍ പ്രകടനവും നടന്നു. ഇഖ്ബാല്‍, രാജേഷ് കുഞ്ഞപ്പന്‍, ഭക്തവത്സന്‍, വിജി, നവീന്ദ്രന്‍, മേച്ചേരി ബാബുരാജ്, കബീര്‍ സലാല, പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications