കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജന്മഭൂമി വാര്‍ത്ത പച്ചക്കള്ളം; എന്‍ഐഎ ചോദ്യം ചെയ്തിട്ടില്ലെന്ന് എന്‍പി ചെക്കുട്ടി

കൊച്ചിയില്‍ പോയത് തന്നെ എട്ട് മാസങ്ങള്‍ക്ക് മുമ്പാണ്. അങ്ങനെയുള്ളപ്പോള്‍ ചോദ്യം ചെയ്യാനായി തന്നെ വിളിപ്പിച്ചുവെന്ന വാര്‍ത്ത എങ്ങനെ ശരിയാവുമെന്നും അദ്ദേഹം ചോദിക്കുന്നു

Google Oneindia Malayalam News
np chekkutty

കൊച്ചി: എന്‍ഐഎ ചോദ്യം ചെയ്‌തെന്ന ജന്മഭൂമി വാര്‍ത്തയെ തള്ളി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍പി ചെക്കുട്ടി. തന്നെ ചോദ്യം ചെയ്യാനായി ഒരു ഏജന്‍സിയും ഇതുവരെ വിളിച്ചിട്ടില്ലെന്ന് ചെക്കുട്ടി വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

കൊച്ചിയില്‍ പോയത് തന്നെ എട്ട് മാസങ്ങള്‍ക്ക് മുമ്പാണ്. അങ്ങനെയുള്ളപ്പോള്‍ ചോദ്യം ചെയ്യാനായി തന്നെ വിളിപ്പിച്ചുവെന്ന വാര്‍ത്ത എങ്ങനെ ശരിയാവുമെന്നും അദ്ദേഹം ചോദിക്കുന്നു. മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കും മുമ്പ് ഒന്ന് പരിശോധിക്കണമായിരുന്നു.

ജന്മഭൂമിയുടെ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യവും കള്ളമാണ്. ഇത്രയും അടുത്തുള്ള ഒരാളോട് ചോദിച്ച് വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

nia

ഭീകര സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രാഥമികമായി ചോദ്യം ചെയ്തവരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചെക്കുട്ടിയും ഉണ്ടെന്നായിരുന്നു ജന്മഭൂമി വാര്‍ത്ത.

പറക്കുംതളികയില്‍ നിന്ന് വീണ്ടും സിഗ്നല്‍; അന്യഗ്രഹജീവികള്‍ വരുന്നു, ഭൂമിക്ക് അടുത്തെന്ന് കണ്ടെത്തല്‍പറക്കുംതളികയില്‍ നിന്ന് വീണ്ടും സിഗ്നല്‍; അന്യഗ്രഹജീവികള്‍ വരുന്നു, ഭൂമിക്ക് അടുത്തെന്ന് കണ്ടെത്തല്‍

പോപ്പുലര്‍ ഫ്രണ്ടുകാരുമായി അടുത്ത ബന്ധം പുലര്‍ത്തിയതിന്റെ തെളിവുകളുടെ പശ്ചാത്തലത്തിലാണ് വിവരങ്ങള്‍ തേടിയതെന്നായിരുന്നു വാര്‍ത്തയില്‍ അവകാശപ്പെടുന്നത്.

സെപ്റ്റംബര്‍ 16ന് കോഴിക്കോട്ട് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാധ്യമ സെമിനാറിന്റെ മുഖ്യ സംഘാടകന്‍ തേജസ് ദിനപത്രത്തിന്റെ മുന്‍ പത്രാധിപര്‍ കൂടിയായ ചെക്കുട്ടിയാണെന്ന് ജന്മഭൂമി അവരുടെ വാര്‍ത്തയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ ആ പരിപാടിയുടെ സംഘാടകനേ ആയിരുന്നില്ലെന്ന് ചെക്കുട്ടി പറഞ്ഞു.

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്

ദീര്‍ഘകാലം താന്‍ മാധ്യമ മേഖലയിലുണ്ട്. അതുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് ക്ഷണിച്ചപ്പോള്‍, മീഡിയ സെമിനാറായത് കൊണ്ടാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

സിദ്ദിഖ് കാപ്പന്‍ വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി നേരിട്ടതില്‍ നിന്ന്, ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് ഈ വാര്‍ത്ത നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

ബാബ വംഗയെ വെല്ലുന്ന പ്രവചനം; ലോകം നിന്ന് കത്തും, ആകാശത്ത് നിന്ന് അക്കാര്യം ഭൂമിയിലേക്ക് എത്തും!!ബാബ വംഗയെ വെല്ലുന്ന പ്രവചനം; ലോകം നിന്ന് കത്തും, ആകാശത്ത് നിന്ന് അക്കാര്യം ഭൂമിയിലേക്ക് എത്തും!!

അദ്ദേഹം ഇന്ന് പുറത്തിറങ്ങുന്ന എന്നത് ഭരണകൂടത്തിന് ക്ഷീണമാണ്, അത് മാറാന്‍ വേണ്ടി ചിലരെ അവര്‍ ലക്ഷ്യം വെച്ചതാണെന്നും ചെക്കുട്ടി പറയുന്നു. താന്‍ ഗള്‍ഫില്‍ രണ്ട് തവണയാണ് പോയത്. എട്ട് വര്‍ഷം മുമ്പ് തേജസിന്റെ മനാമ എഡിഷന്‍ തുടങ്ങുന്നതിന് വേണ്ടിയായിരുന്നു അവസാന യാത്രയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചോദ്യം ചെയ്യപ്പെട്ടവരില്‍ ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയും ഉണ്ടെന്നും ജന്മഭൂമി വാര്‍ത്തയില്‍ അവകാശപ്പെട്ടിരുന്നു. ഷബ്‌ന സിയാദാണ് ഈ മാധ്യമപ്രവര്‍ത്തകയെന്ന രീതിയില്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകരെ എന്‍ഐഎ ചോദ്യം ചെയ്‌തെന്ന ജന്മഭൂമി വാര്‍ത്ത കണ്ട് ഞാനും പലരോടും അന്വേഷിച്ചിരുന്നു അവരരാണെന്ന്. അങ്ങനെയൊരു ചോദ്യം ചെയ്യലിനെ പറ്റി ആര്‍ക്കും വ്യക്തതയില്ല .തൊട്ടടുത്ത ദിവസങ്ങളില്‍ ചില ഓണ്‍ലൈന്‍ - സോഷ്യല്‍ മീഡിയകള്‍ പറയുന്നു അത് ഞാനും ചെക്കുട്ടി സാറുമൊക്കെയാണന്ന്. ചെക്കുട്ടി സാറിനെ വിളിച്ചപ്പോള്‍ അദ്ദേഹമിതൊന്നും അറിഞ്ഞിട്ടുപോലുമില്ല.

സിദ്ദീഖ് കാപ്പന്‍ ജയില്‍ മോചിതനാകുന്നതിന്റെ ചുവടുപിടിച്ചുള്ള കഥകളാകാമെന്ന് അദ്ദേഹം പറഞ്ഞു. ചില 'തറ' വേലകള്‍ കാണിച്ച് ജീവിക്കുന്നവരോടാണ്. നിയമ ബിരുദധാരിയായ എനിക്ക് രാജ്യത്തെ നിയമ വ്യവസ്ഥയില്‍ തന്നെയാണ് വിശ്വാസം .എന്നെ അപകീര്‍ത്തിപെടുത്തുന്ന വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഷബ്‌ന സിയാദ് അറിയിച്ചു.

Kozhikode
English summary
nia questioning: janmabhoomi news is lie and fabricated, np chekkutty to one india malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X