Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണിലേക്ക് അശ്ലീലദൃശ്യം: പരാതിക്കാരിയായ പെൺകുട്ടിക്ക് ദേഹപരിശോധന വേണ്ടെന്ന് കമ്മീഷണര്‍

കോഴിക്കോട് : ഫോണിലേക്ക് അശ്ലീല വിഡിയോ ദൃശ്യങ്ങൾ അയച്ച ആൾക്കെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ ശരീരപരിശോധന നടത്തണം എന്ന പൊലീസിന്റെ വാദം തള്ളി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.അക്ബർ.

പെൺ കുട്ടിയുടെ ശരീര പരിശേധന നടത്തണമെന്ന നടക്കാവ് പോലീസിന്റെ വാദമാണ് തള്ളിയത്. പീഡന പരാതിയുള്ള പോക്സോ കേസിലാണ് ദേഹപരിശോധന നടത്തേണ്ടതെന്നും ഈ കേസിൽ ആവശ്യം ഇല്ലെന്നുമാണ് കമ്മിഷണർ പറഞ്ഞത്.

phone kkd

പരിശോധനകൾ എത്രയും വേഗം പൂർത്തി9യാക്കി പെൺകുട്ടിയുടെ മൊബൈൽ ഫോൺ തിരികെ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരാതി കൊടുത്ത ഉടൻ പൊലീസ് പരിശോധനയ്ക്കായി വാങ്ങിയ ഫോൺ ഇതുവരെ തിരികെ നൽകിയിട്ടില്ല. ഈ ഒരു സാഹചര്യത്തിലാണ് ഫോൺ തിരികെ നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ നാടക-ചലച്ചിത്ര പ്രവർത്തകന്റെ മകളാണ് സംഭവത്തിൽ പരാതി നൽകിയത്. നടക്കാവ് ഗേൾസ് വിദ്യാർഥിയായ കുട്ടിക്ക് 2021 ഒക്ടോബറിൽ പതിനേഴാം പിറന്നാളിന് പിതാവ് പുതിയ ഫോൺ വാങ്ങി നൽകിയിരുന്നു. ഓൺലൈൻ ക്ലാസുകൾക്ക് ഈ ഫോണാണ് ഉപയോഗിച്ചിരുന്നത്. 2022 ജനുവരി 23ന് രാത്രി പത്തരയോടെ പെൺകുട്ടിയുടെ ഫോണിൽ ടെലിഗ്രാം ആപ്പിൽ അജ്ഞാത നമ്പറിൽനിന്ന് 10 അശ്ലീല വിഡിയോകളും 2 ഫോട്ടോകളും വന്നു.

തൊട്ടടുത്ത ദിവസം തന്നെ പെൺകുട്ടി പിതാവിനൊപ്പം നടക്കാവ് സ്റ്റേഷനിലെത്തി പരാതി നൽകി. പോക്സോ നിയമപ്രകാരം പൊലീസ് ഉടൻ കേസെടുക്കുകയും പരിശോധനയ്ക്കായി ഫോൺ വാങ്ങിവയ്ക്കുകയും ചെയ്തു. ശരീര പരിശോധന നടത്തണം എന്ന് പൊലീസ് നിർബന്ധിച്ചെങ്കിലും കുട്ടിയും പിതാവും സമ്മതിച്ചില്ല.

ഫോണിലേക്ക് അശ്ലീല ദൃശ്യം വന്നതിനു ശരീരപരിശോധന എന്തിനാണെന്നു ചോദിച്ചതോടെ, പരിശോധനയ്ക്കു തയാറല്ലെന്ന് എഴുതി വാങ്ങി ഇരുവരെയും പറഞ്ഞുവിട്ടു. പരാതി നൽകി പത്തുമാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടുപിടിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

ഒരു മാസത്തിനുശേഷം ഫോൺ തിരികെ ലഭിക്കാൻ പൊലീസിനെ സമീപിച്ചെങ്കിലും കണ്ണൂരിലെ റീജനൽ ഫൊറൻസിക് ലാബിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്മ എന്നായിരുന്നു പറഞ്ഞത്. പലതവണ സ്റ്റേഷനിലെതത്തി അന്വേഷിച്ചുവെങ്കിലും പോലീസ് ഇത് തന്നെ പറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിർദേശം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+