കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഞങ്ങളിങ്ങനാ; നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളിയുടെ മക്കള്‍ക്ക് സൈക്കിള്‍ സമ്മാനിച്ച് വീട്ടുടമ

  • By News Desk
Google Oneindia Malayalam News

കോഴിക്കോട്: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്താകമാനം ഏര്‍പ്പെടുത്തിയ ലോക്കഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന അതിഥി സംസ്ഥാന തൊഴിലാളികള്‍,വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍ എന്നിവര്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പിന്നാലെ എല്ലാവരും നാടണയാനുള്ള തിടുക്കത്തിലാണ്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട തൊഴിലാളികളെല്ലാം വലിയ ദുരിതമാണ് അനുഭവിപ്പിക്കുന്നത്. അതിനിടയിലും ചില സന്തോഷങ്ങളുണ്ടാവും. അത്തരമൊരു സന്തോഷവാര്‍ത്തയാണ് കോഴിക്കോട് നിന്നും കിഴക്കന്‍ ബീഹാറിലെ കാത്തിഹാറിലേക്ക് പോകുന്ന അതിഥി തൊഴിലാളിക്ക് പറയാനുള്ളത്.

corona

കൊറോണവൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോള്‍ താരിഖുല്‍ ഇസ്ലാം എന്ന തൊഴിലാളിക്ക് ഉടമ സമ്മാനിച്ചത് കുഞ്ഞു രണ്ട് സൈക്കിളുകളാണ്. കൊടുവള്ളി കച്ചേരി മുക്കിലെ പല വീടുകളിലായാണ് താരിഖുല്‍ ജോലി ചെയ്യുന്നത്. നാട്ടില്‍ പിതാവിനേയും കാത്തിരിക്കുന്ന പത്തും അഞ്ചും വയസുള്ള മക്കള്‍ക്ക് സമ്മാനിക്കാനാണ് ഉടമ സൈക്കിള്‍ സമ്മാനിച്ചത്.

ലോക്ക്ഡൗണ്‍ മൂലം കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ തുടരേണ്ടി വന്ന 2338 അതിഥി തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. താമരശ്ശേരി താലൂക്കിലെ 1189 തൊഴിലാളികളാണ് ബീഹാറിലെ കത്തിഹാറിലേക്ക് മടങ്ങിയത്. കെഎസ്ആര്‍ടിസി ബസുകളിയായിരുന്നു ഇവരെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്.

അതേസമയം മറ്റിടങ്ങളില്‍ നിന്നും നാട്ടിലെത്തുന്ന പ്രവാസികളെ പരിചരിക്കുന്നതിന് വേണ്ട എല്ലാ സൗകര്യങ്ങളും സംസ്ഥാനത്ത് ഒരുക്കിയെന്നും മൂന്നാം ഘട്ടത്തിലും രോഗം സ്ഥിരീകരിക്കുന്നത് തടയാന്‍ എല്ലാം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതുവരെ ഉണ്ടായിരുന്ന സഹകരണം പൊതുസമൂഹത്തില്‍ വര്‍ധിച്ച തോതില്‍ ഉണ്ടാകേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

രാജ്യത്ത് ആദ്യത്തെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് 100 ദിവസമാവുകയാണ്. ജനുവരി 30 ന് വിദേശത്ത് നിന്നും കേരളത്തിലെത്തിയ വിദ്യാര്‍ത്ഥിക്കായിരുന്നു ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. തുടക്ക ഘട്ടത്തില്‍ തന്നെ രോഗം പടരുന്നില്ലായെന്ന് ഉറപ്പ് വരുത്താന്‍ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് ആദ്യവാരമാണ് കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ കൊറോണ സ്ഥിരീകരിക്കുന്നത്.

രണ്ട് മാസങ്ങള്‍ക്കിപ്പുറം ആ രോഗത്തിന്റെ ഗ്രാഫ് സമനിലയിലാക്കാന്‍ കഴിഞ്ഞുവെന്ന് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആകെ 16 പേര്‍ മാത്രമെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നുള്ളൂ. ഇതുവരേയും സംസ്ഥാനത്ത് 503 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍-5, വയനാട് -4, കൊല്ലം-3, ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് ഒരാളുമാണ് ചികിത്സയിലുള്ളത്.

Kozhikode
English summary
Owner Gifted Cycle to a migrant worker who returned to home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X