'അതൊരു മാപ്പ് പറച്ചിലായി തോന്നുന്നില്ല, സ്ത്രീ എന്ന നിലയിൽ അപമാനിക്കപ്പെട്ട സംഭവമാണ്'; മാധ്യമപ്രവർത്തക
കോഴിക്കോട്: സുരേഷ് ഗോപിയുടേത് മാപ്പുപറച്ചിലായി തോന്നുന്നില്ലെന്ന് മാധ്യമപ്രവർത്തക. സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തിന് എതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മാധ്യമപ്രവർത്തക പറഞ്ഞു.
സംഭവത്തിൽ മാപ്പ് പറയുന്നവെന്ന സുരേഷ് ഗോപിയുടെ പ്രതികരണത്തിന് പിന്നാലെയാണ് മാധ്യമപ്രവർത്തക പ്രതികരണം. ഫേസ്ബുക്കിലൂടെയായിരുന്നു സുരേഷ് ഗോപി മാപ്പ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് മീഡിയവൺ ചാനലിലൂടെ മാധ്യമപ്രവർത്തക പ്രതികരണം നടത്തിയത്.

കഴിഞ്ഞദിവസം ശശി തരൂർ നടത്തിയ വിവാദ പരാമർശത്തത്തെതക്കുറിച്ചാണ് താൻ സുരേഷ് ഗോപിയോട് പ്രതികരണം തേടിയതെന്നും മീഡിയവൺ ഉൾപ്പെടെയുള്ള ഒരുപാട് മാധ്യമപ്രവർത്തകർ അവിടെ ഉണ്ടായിരുന്നുന്നുവെന്നും അതിന് അദ്ദേഹം മറുപടി പറഞ്ഞിരുന്നുവെന്നും അതിന് ശേഷമാണ് തൃശൂരിൽ മത്സരിക്കുന്നതിനെക്കുറിച്ച് ചോദിച്ചതെന്നും മാധ്യമപ്രവർത്തക പറയുന്നു.
തൃശൂരിൽ മത്സരിക്കുന്നു കണ്ണൂരാണെങ്കലും മത്സരിക്കാൻ തയ്യാറാണ്, അവിടെ പോയി മത്സരിച്ചാൽ ഒന്ന് ഉലയ്ക്കാമല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. അതിന് മറുചോദ്യമെന്ന രീതിയിലാണ് അങ്ങനെ കേരളത്തിൽ നടന്നിട്ടില്ലല്ലോ എന്ന ചോദ്യമാണ് എന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. അതിൽ നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം എന്നെ മോളെ എന്ന് വിളിക്കുകയും എന്റെ ഷോൾഡറിൽ തഴുകുകയും ചെയ്തത്.
ആ സമയത്ത് ഞാൻ ഭയങ്കരമായ രീതിയിൽ പെട്ടെന്ന് ഷോക്കായി. എന്താണ് ചെയ്യേണ്ടതെന്നും എന്താണ് നടക്കുന്നതെന്നും അറിയാത്ത അവസ്ഥയിലായിരുന്നു. ആ സമയത്ത് തന്നെ ഞാൻ പിന്നോട്ട് വലിയുകയും ചെയ്തു. കയ്യെടുത്ത് മാറ്റാൻ വേണ്ടിയാണ് ഞാൻ പിന്നോട്ട് വലിഞ്ഞത്. ഒരു മാധ്യമപ്രവർത്തക എന്നത് കൊണ്ട് തുടർന്നും ചോദ്യം ചോദിക്കേണ്ടതുണ്ട്. ആ സമയത്തും അദ്ദേഹത്തിന്റെ പ്രതികരണം അങ്ങനെ തന്നെയായിരുന്നു, മാധ്യമപ്രവർത്തക പറഞ്ഞു.
എനിക്ക് ഒട്ടും സഹിക്കാൻ പറ്റാത്ത ഒരു കാര്യമായിരുന്നു. മാനസികമായി ഒരുപാട് വിഷമുണ്ടാക്കി. പിന്നീട് ഞാൻ കയ്യെടുത്തുമാറ്റി, ഇത് ശരിയായ പ്രവണതയല്ല, പതിനഞ്ച് വർൽത്തിലധികമായി ഞാൻ മാധ്യമ രംഗത്ത് ഉണ്ട്. ശരിക്കും ഈ വിഷയം അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ആണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നത്. തെറ്റാണ് എന്ന് അദ്ദേഹം ആണ് മനസ്സിലാക്കേണ്ടത്.
ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ശരീരത്തിൽ മോശമായി സ്പർശിക്കുക, എനിക്കത് മോശമായി തന്നെയാണ് ഫീൽ ചെയ്തത്. അതാെരു മാപ്പ് പറച്ചിലായി തോന്നുന്നില്ല. ഒരു വിശദീകരണം മാത്രമാണ് സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇനിയൊരു മാധ്യമപ്രവർത്തകർക്കും ഇത്തരമൊരു അനുഭവം ഉണ്ടാവരുത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീ എന്ന നിലയിൽ അപമാനിക്കപ്പെട്ട സംഭവമാണ്, മാധ്യമപ്രവർത്തക പറഞ്ഞു.












Click it and Unblock the Notifications