• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോഴിക്കോട്ടും കണ്ണൂർ മോഡലിന് ആസൂത്രിത ശ്രമം: ടി സിദ്ദിഖ്

  • By Desk

കോഴിക്കോട്: സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും മോദിക്കെതിരെ രാഹുല്‍ ഗാന്ധി എന്ന സന്ദേശം മുന്നോട്ടുവെച്ചാകും സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടാവുകയെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്. കേവലം വിരലിലെണ്ണാവുന്ന സീറ്റുകളില്‍ മത്സരിക്കുകയും കേരളത്തിന് പുറത്ത് കോണ്‍ഗ്രസിന്റെ ഔദാര്യത്തിന് യാചിക്കുകയും ചെയ്യുന്ന സി പി എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഈ പോരാട്ടത്തില്‍ അപ്രസക്തരാണ്.

ലോക്സഭ തെരഞ്ഞെടുപ്പ്; ഇടുക്കിയില്‍ ആദ്യഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ജില്ലാ കലക്ടര്‍!!!

കേന്ദ്രത്തില്‍ വലിയ മാറ്റത്തിന് തയ്യാറെടുക്കുമ്പോള്‍ കേരളത്തില്‍ മതേതര വോട്ട് ഭിന്നിപ്പിച്ച് അമിത്ഷാ - മോദി അച്ചുതണ്ടിനെ സഹായിക്കാന്‍ മാത്രമാണ് സി പി എമ്മിന്റെ ശ്രമം. വിവിധ സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ കേരളത്തില്‍ യു ഡി എഫിന്റെ വന്‍ കുതിപ്പാണ് എല്ലാ മണ്ഡലങ്ങളിലും യാഥാര്‍ത്ഥ്യമാവാന്‍ പോകുന്നത്. അതിന് ആക്കം പകരുന്നതാവും രാഹുലിന്റെ സന്ദര്‍ശനമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.

പെരിയയില്‍ സി പി എം ക്രിമിനല്‍ സംഘം അരുംകൊല ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ കോഴിക്കോട്ടെത്തുന്നത്. കൊലപാതക രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പില്‍ സി പി എമ്മിന് ഏറ്റവും വലിയ പ്രഹരമായി മാറുമെന്ന് ഉറപ്പാണ്. അതിന്റെ ആഘാതം വര്‍ധിപ്പിക്കുന്ന വിധത്തിലാണ് വടകരയില്‍ അവരുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം. കണ്ണൂര്‍ മോഡലില്‍ കോഴിക്കോട്ടേക്കും അക്രമം വ്യാപിപ്പിച്ച് എതിരാളികളെ നിഷ്‌ക്രിയരാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പി ജയരാജന്റെ വടകരയിലെ സ്ഥാനാര്‍ത്ഥിത്വം.

ഭൂമികയ്യേറ്റക്കാരും സ്വകാര്യ മുതലാളിമാരുടെ ഇഷ്ടക്കാരും സ്ത്രീവിരുദ്ധരും കൊലപാതക കേസ് പ്രതികളും ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളെ സി പി എം അണിനിരത്തിയതിലൂടെ യു ഡി എഫിന്റെ ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ്. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലുള്‍പ്പെടെ പരാജയ ഭീതിയാല്‍ അപവാദ പ്രചാരണം അഴിച്ചുവിടാനാണ് സി പി എം ശ്രമം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രതയോടെയുള്ള ഇടപെടല്‍ ഉണ്ടാവും.

കോഴിക്കോട്ടെയും വടകരയിലെയും വയനാട്ടിലെയും വികസന നേട്ടങ്ങളെക്കുറിച്ച് പരസ്യമായ് സംവദിക്കാന്‍ സി പി എമ്മിനെ വെല്ലുവിളിക്കുകയാണെന്ന് സിദ്ദിഖ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ വി എ നാരായണന്‍, എന്‍ സുബ്രഹ്മണ്യന്‍, സജീവ് ജോസഫ്, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍, കെ സി അബു, അഡ്വ. കെ പ്രവീണ്‍കുമാര്‍, കെ രാമചന്ദ്രന്‍, അഡ്വ.ഐ മൂസ, കെ പി ബാബു, മനോളി ഹാഷിം എന്നിവരും സംബന്ധിച്ചു.

Kozhikode

English summary
T Sidique about Kannue model
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X