'ഓടിച്ചിട്ടടി, ചാടി ചവിട്ട്'..കൂട്ടത്തല്ല് ഫാൻസുകാര്‍ തമ്മിലോ? വിദ്യാര്‍ഥികള്‍ തമ്മിലോ?
കോഴിക്കോട്: 'തല്ലുമാല' ചിത്രം കാണാൻ എത്തിയ ഫാൻസുകാര്‍ തമ്മില്‍ കൂട്ട തല്ലെന്ന് പ്രചരണം.മോഹൻലാല്-ടൊവിനോ ഫാൻസുകാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായെന്നാണ് പ്രചരിക്കുന്നത്. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. അതേസമയം സംഭവം വ്യാജമാണെന്നും സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണിതെന്നും മോഹൻലാല്‍ ഫാൻസ് യൂണിറ്റ് ഫേസ്ബുക്കില്‍ അറിയിച്ചു.
ബാലുശേരി കൂട്ടതല്ലില്‍ പ്രചരിക്കുന്ന കഥ ഇങ്ങനെ..'ചിത്രം കാണാനെത്തിയെ മോഹൻലാല്‍ ഫാൻസുകാര്‍ സിനിമ കൊള്ളില്ല എന്ന് പറഞ്ഞത് ടൊവിനോ ഫാൻസുകാരെ ചൊടിപ്പിച്ചു.ഇതോടെ ചിത്രം കഴിഞ്ഞ് പുറത്തെത്തിയ ഇരു വിഭാഗം ഫാൻസുകാരും തമ്മില്‍ തര്‍ക്കായി. തുടര്‍ന്ന് തര്‍ക്കം ഉന്തും തള്ളിലേക്കും കലാശിച്ചു. എന്നാല്‍ പ്രശ്നം തുടര്‍ന്നതോടെ ഇരു വിഭാഗവും തമ്മില്‍ കൂട്ടയടി ഉണ്ടാവുകയായിരുന്നു'.ബാലുശ്ശേരി സന്ധ്യ തിയറ്റേഴ്‌സിനു പുറത്താണ് കൂട്ടയടി ഉണ്ടായതെന്നും പ്രചരിക്കുന്നുണ്ട്.

photo courtesy-facebook
ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മോഹൻലാല്‍ ഫാൻസ് യൂണിറ്റ് വിശദീകരണവുമായി രംഗത്തെത്തിയത്. സംഘര്‍ഷം ഉണ്ടായത് ഫാൻസുകാര്‍ തമ്മില്‍ ആല്ലന്നും,പ്രദേശത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലായിരുന്നും ഫാൻസ് യൂണിറ്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു. വീഡിയില്‍ കാണുന്ന ആളുകളെ അറിയില്ലന്നും മോഹൻലാല്‍ ഫാൻസ് അറിയിച്ചു.
വലിയ സംഘങ്ങളായി തിരിഞ്ഞുണ്ടായ തല്ലിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.. ഓടിച്ചിടടിക്കുന്നതും , ചാടി ചവിട്ടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണം. ഏറെ നേരം ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി.സമീപ പ്രദേശത്തുണ്ടായിരുന്ന ആരോ ഒരാള്‍ ദൃശ്യം ചിത്രീകരിച്ചോതോടെയാണ് കൂട്ടതല്ല് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചത്.
സംഭവിച്ചത് എന്താണെന്നത് സംബന്ധിച്ച് പോലീസിന് ഇതുവരെ പൂര്‍ണവിവരങ്ങള്‍ ലഭിച്ചിട്ടില്ല.സംഘര്‍ഷത്തിലുള്‍പ്പെട്ട യുവാക്കള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം പുറത്ത് തല്ല് വിവാദം കൊഴുക്കുമ്പോള്‍ അകത്ത് ടൊവിനോ ചിത്രം തകര്‍ത്ത് ഓടുകയാണ്. ഇന്നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.പൊന്നാനി പശ്ചാത്തലമായുള്ള ചിത്രത്തിൽ മണവാളൻ വസീം എന്ന കഥാപാത്രത്തെയാണ് ടൊവീനോ അവതരിപ്പിക്കുന്നത്.
അടിച്ചുപൊളിച്ചുജീവിക്കാൻ കൊതിക്കുന്ന ഒരു ഇരുപതുകാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന പോരിന്റെയും തമ്മിൽതല്ലിന്റെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിൽ കല്യാണി പ്രിയദർശൻ ബീപാത്തു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഖാലിദ് റഹ്മാനാണ് സംവിധാനം. ആഷിഖ് ഉസ്മാൻ നിർമിച്ച ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് മുഹ്‌സിൻ പരാരിയാണ്. വിഷ്ണു വിജയ് ആണ് സംഗീതം നിർവഹിച്ചത്.
കടല്‍ തീരത്ത് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മഡോണ സെബാസ്റ്റ്യൻ... കാണാം ചിത്രങ്ങള്‍
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications