ചെറു കക്ഷികളെ ചേര്‍ത്ത് നിര്‍ത്തി ഫാഷിസത്തെ പ്രതിരോധിക്കുമെന്ന് ശശി തരൂര്‍
കോഴിക്കോട്: അധികാര ശക്തി കൊണ്ടും വിഭാഗീയത വളര്‍ത്തിയും ഇന്ത്യയില്‍ ദീര്‍ഘകാലം ഭരണം നടത്താന്‍ ബിജെപിക്ക് സാധ്യമല്ലെന്നു ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഭാരവാഹികളുമായുള്ള കൂടിക്കാഴച്ചയില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.
ചെറു പാര്‍ട്ടികളെ ഭീഷണിപ്പെടുത്തിയും വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് വിവിധ സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിച്ചിട്ടുള്ളത്. സംസ്ഥാന ദേശീയ തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ പ്രാദേശിക തലത്തില്‍ പാര്‍ട്ടികളുമായി ശക്തമായ സഖ്യം രൂപപ്പെടുത്തി മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള പ്രായോഗിക സമീപനങ്ങള്‍ കോണ്‍ഗ്രസ്സ് സ്വീകരിക്കും.

അരക്ഷിതാവസ്ഥ സൃഷ്ടിച്ച്‌ന്യൂനപക്ഷ, യുവജന - വിദ്യാര്‍ത്ഥി സമൂഹത്തില്‍ ഭീതിയുണ്ടാക്കുന്ന ഭരണകൂട സമീപനങ്ങളെ ചെറുക്കാന്‍ ബദല്‍ സംവിധാനം രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏകസിവില്‍ കോഡ് വിഷയത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ യാതൊരു രേഖയും ഇത് വരെ ഭരണ കക്ഷികള്‍ വെച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ഇത്തരം പ്രചാരണങ്ങളെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത സമൂഹങ്ങളുമായി ആശയ വിനിമയം നടത്തി ഫാഷിസത്തിനെതിരെയുള്ള ചെറുത്ത് നില്‍പ് ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം കോഴിക്കോട് ജില്ലയിലെ നാദാപുരം പഞ്ചായത്തിലെ ആറ്, ഏഴ്, 19 വാര്‍ഡുകളിലെ എട്ട് കുട്ടികള്‍ക്ക് അഞ്ചാം പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാതല ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നാദാപുരം പഞ്ചായത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ഇനിയും രോഗികള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡ് സജ്ജീകരിക്കാന്‍ തീരുമാനിച്ചു.
പനി, ദേഹത്ത് പാടുകള്‍ തുടങ്ങിയ ലക്ഷണങ്ങളുള്ള കുട്ടികള്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധനക്കായി എത്തിച്ചേരാനും നിര്‍ദ്ദേശം നല്‍കി. പ്രതിരോധ നടപടിയുടെ ഭാഗമായി വാക്സിന്‍ എടുക്കാത്ത മുഴുവന്‍ കുട്ടികളുടെ വീടുകളിലും ഡോര്‍ ടു ഡോര്‍ വാക്സിന്‍ എത്തിക്കുന്നതിനായി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു.
കൂടാതെ വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചു. മൈക്ക് അനൗണ്‍സ്മെന്റ്, ബോധവത്ക്കരണ വീഡിയോ എന്നിവയും പ്രചരിപ്പിക്കും.
അഞ്ചാം പനിക്ക് എതിരായ പ്രതിരോധ വാക്സിന്‍ എടുക്കാത്ത കുട്ടികളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തതെന്ന് യോഗം വിലയിരുത്തി. രോഗം ബാധിച്ച വാര്‍ഡുകളിലെ 31 കുട്ടികളും യാതൊരുവിധ പ്രതിരോധ വാക്സിനും സ്വീകരിക്കാത്തവരാണ്. നാദാപുരം പഞ്ചായത്തില്‍ യാതൊരുവിധ പ്രതിരോധ കുത്തിവയ്പ്പും എടുക്കാത്ത 340 കുട്ടികളുള്ളതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.












Click it and Unblock the Notifications