കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യൂത്ത് ലീഗ് വിശ്വാസത്തെ മറയാക്കി പണം പിരിച്ച് തട്ടിപ്പ് നടത്തുന്നു; എഎ റഹീം

Google Oneindia Malayalam News

കോഴിക്കോട്: മതവിശ്വാസത്തെ മറയാക്കി പണം പിരിച്ച് തട്ടിപ്പ് നടത്തുന്ന യൂത്ത് ലീഗിനെതിരായി വിശ്വാസി സമൂഹം പ്രതകരിക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. കത്വ ഇരയുടെ കുടുംബത്തിന് വേണ്ടി യൂത്ത് ലീഗ് പിരിച്ച ഫണ്ടിന്റെ വിവരങ്ങള്‍ പുറത്തുവിടണം. പണം കൈമാറ്റം നടന്നിട്ടുണ്ടെങ്കില്‍ അതിന്‍റെ തെളിവും യൂത്ത് ലീഗ് നേതാക്കള്‍ പൊതുജനത്തിന് മുമ്പാകെ സമര്‍പ്പിക്കണെന്നും കോഴിക്കോട് നടത്തിയ പത്രസമ്മേളനത്തില്‍ എഎ റഹീം ആവശ്യപ്പെട്ടു.

നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെ പി സി സി നേതൃത്വം മാറുമെന്ന് കെ സുധാകരന്‍; പിണറായി വിജയന്‍ തീരുമാനം മാറ്റിയില്ലേ . . .നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെ പി സി സി നേതൃത്വം മാറുമെന്ന് കെ സുധാകരന്‍; പിണറായി വിജയന്‍ തീരുമാനം മാറ്റിയില്ലേ . . .

ദീപിക സിംഗ് ഇന്ന നടത്തിയ വെളിപ്പെടുത്തില്‍ ഗുരുതരമാണ്. പണം തട്ടാന്‍ ദീപിക സിംഗിനെ ഒഴിവാക്കാന്‍ ശ്രമിച്ചു. പിരിച്ച കണക്കുകളുടെ ബാങ്ക് ബാലന്‍സ് ഷീറ്റ് പുറത്തുവിടാന്‍ യൂത്ത് ലീഗ് തയ്യാറാണോയെന്നും എഎ റഹീം ചോദിച്ചു. കത്വ പെണ്‍കുട്ടിയുടെ പേരില്‍ വ്യാപകമായ പിരിവാണ് നടത്തിയത്. ഇതിലേക്ക് 39 ലക്ഷം മാത്രമാണ് കിട്ടിയതെന്ന് പറയുന്നത് തന്നെ തട്ടിപ്പാണ്. അതില്‍ കൂടുതല്‍ പണം യൂത്ത് ലീഗ് നേതാക്കളിലേക്ക് എത്തിയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

aa-rahim

കത്വ പെണ്‍കുട്ടിക്കായി പിരിച്ച തുകയില്‍ നിന്ന് വലിയൊരു കേസ് നടത്തിപ്പിനായി ചിലവഴിച്ചു എന്നായിരുന്നു യൂത്ത് ലീഗിന്‍റെ വിശദീകരണം. എന്നാല്‍ കേരളത്തില്‍ നിന്നും കേസ് നടത്തിപ്പിനായി ഒരുരൂപ പോലും ലഭിച്ചിട്ടില്ലെന്ന് കത്വയിലെ ഇരയുടെ അഭിഭാഷകയായ ദീപികാ സിംഗിന്‍റെ വെളിപ്പെടുത്തല്‍. കേസ് നടത്തിപ്പിനായി ആരെങ്കിലും പണം പിരിച്ചു എന്നത് ആശ്ചര്യജനകമാണ്.

മോഹന്‍ ഭഗവതിന്റെ അതേ ഭാഷയിലാണ് എംവി ഗോവിന്ദന്‍ സംസാരിക്കുന്നത്, സംഘപരിവാര്‍ മനസാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി മോഹന്‍ ഭഗവതിന്റെ അതേ ഭാഷയിലാണ് എംവി ഗോവിന്ദന്‍ സംസാരിക്കുന്നത്, സംഘപരിവാര്‍ മനസാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

പണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. ജമ്മു ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് താന്‍ പൂര്‍ണമായും സൗജന്യമായാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം അഡ്വ.മുബീന്‍ ഫറൂഖിയ്ക്ക് പണം നല്‍കിയെന്നാണ് യൂത്ത് ലീഗ് വാദം. എന്നാല്‍ ഇയാള്‍ക്ക് കേസ് നടത്തിപ്പുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് ദീപിക പറയുന്നത്.

മോദി റാവത്തിനെ വിളിച്ചു, ഉത്തരാഖണ്ഡില്‍ 100 പേര്‍ കൊല്ലപ്പെട്ടതായി സൂചന, രക്ഷാപ്രവര്‍ത്തനം സജീവംമോദി റാവത്തിനെ വിളിച്ചു, ഉത്തരാഖണ്ഡില്‍ 100 പേര്‍ കൊല്ലപ്പെട്ടതായി സൂചന, രക്ഷാപ്രവര്‍ത്തനം സജീവം

 ഉത്തരാഖണ്ഡിൽ മഞ്ഞുമല തകർന്നുവീണു ; 150 പേരെ കാണാതായതായി റിപ്പോർട്ട്, മേഖലയിൽ ജാഗ്രതാ നിർദ്ദേശം ഉത്തരാഖണ്ഡിൽ മഞ്ഞുമല തകർന്നുവീണു ; 150 പേരെ കാണാതായതായി റിപ്പോർട്ട്, മേഖലയിൽ ജാഗ്രതാ നിർദ്ദേശം

Kozhikode
English summary
Youth League fraudulently raise money under the guise of religion; AA Rahim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X