13 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടി; സംഭവത്തില്‍ മാതാവ് കുറ്റക്കാരിയെന്ന് കോടതി, ശിക്ഷ ബുധനാഴ്ച്ച വിധിക്കും, സംഭവം മലപ്പുറത്ത്!!
മലപ്പുറം: പതിമൂന്ന് ദിവസം മാത്രം പ്രായമായ ചോരപ്പൈതലിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചു മൂടിയ സംഭവത്തില്‍ പ്രതിയായ മാതാവ് കുറ്റക്കാരിയെന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷ്‌സ് കോടതി (ഒന്ന്) കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം ആറിന് ജഡ്ജി എ വി നാരായണന്‍ വിധിക്കും.
ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം നായാടംപൊയില്‍ പൊട്ടമ്പാറ കോളനിയിലെ വാസുവിന്റെ ഭാര്യ ശാരദ (35) ആണ് പ്രതി. ശാരദയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. അവിഹിത ബന്ധത്തിലൂടെ ഗര്‍ഭം ധരിച്ച ശാരദ 2016 മെയ് 30ന് മുക്കം ഗവണ്‍മെന്റ് ആശുപത്രിയില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന് തൂക്കം കുറവായതിനാല്‍ അമ്മയെയും കുഞ്ഞിനെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

ഇവിടെ നിന്നും ജൂണ്‍ 11ന് ഡിസ്ചാര്‍ജ്ജ് ആയ ശാരദയും കുഞ്ഞും വീട്ടിലെത്തിയപ്പോള്‍ സഹോദരങ്ങള്‍ ശകാരിച്ചിരുന്നു. അപമാനം മൂലം 12ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ശാരദ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം വീടിനടുത്തുള്ള പറമ്പില്‍ കുഴിച്ചു മൂടുകയുമായിരുന്നു. ചാലിയാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ അനീഷ് അഗസ്റ്റിനാണ് നിലമ്പൂര്‍ പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
പൊലീസെത്തി മൃതദേഹം മാന്തിയെടുക്കുകയും നിലമ്പൂര്‍ തഹസീല്‍ദാരും സയന്റിഫിക് അസിസ്റ്റന്റും ഇന്‍ക്വസ്റ്റ് നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് നിലമ്പൂര്‍ പൊലീസ് ശാരദക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.












Click it and Unblock the Notifications