മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

100വയസ്സിന് മുകളിലുള്ളവരും വോട്ട്‌ചെയ്യാനെത്തും, മലപ്പുറം ജില്ലയില്‍ നൂറു വയസ്സിനു മുകളിലുള്ള 148വോട്ടര്‍മാര്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ നിന്നും നൂറു വയസ്സിന് മുകല്‍ പ്രായമുള്ള 148 പേര്‍ പട്ടികയില്‍. പ്രവാസി വോട്ടര്‍മാരായി 17143 പേരും പട്ടികയില്‍ ഇടം പിടിച്ചു. ഏപ്രില്‍ നാലിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക പ്രകാരമുള്ള കണക്കാണിത്. ആകെ 31,36,191 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 15,68,239 പുരുഷന്മാരും 15,67,944 സ്ത്രീ വോട്ടര്‍മാരും 8 മൂന്നാം ലിംഗക്കാരുമാണ്.

<strong>ബി ജെ പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ സി വേണുഗോപാല്‍; അമിഷായ്ക്ക് രാജവെമ്പാലയേക്കാള്‍ വിഷം; വയനാട്ടില്‍ പ്രചരണം കൊഴുപ്പിക്കാന്‍ ജോതിരാത്യസിന്ധ്യയും, സച്ചില്‍പൈലറ്റും നവജ്യോത് സിംഗ് സിദ്ദുവുമെത്തും</strong>ബി ജെ പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ സി വേണുഗോപാല്‍; അമിഷായ്ക്ക് രാജവെമ്പാലയേക്കാള്‍ വിഷം; വയനാട്ടില്‍ പ്രചരണം കൊഴുപ്പിക്കാന്‍ ജോതിരാത്യസിന്ധ്യയും, സച്ചില്‍പൈലറ്റും നവജ്യോത് സിംഗ് സിദ്ദുവുമെത്തും

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 2,14,526 പേര്‍. ഏറനാട് മണ്ഡലത്തിലാണ് ഏറ്റവും കുറവ്- 1,71,026 പേരാണ് ഈ മണ്ഡലത്തില്‍ വോട്ടര്‍മാരായുള്ളത്. നൂറു വയസ്സിന് മേല്‍ പ്രായമുള്ളവരില്‍ 48 പേര്‍ പുരുഷന്മാരും 100 പേര്‍ സ്ത്രീകളുമാണ്. പ്രവാസി വോട്ടര്‍മാരില്‍ 16590 പേര്‍ പുരുഷന്മാരും 551 പേര്‍ സ്ത്രീകളും രണ്ട് പേര്‍ മൂന്നാം ലിംഗക്കാരുമാണ്.

PV Anwar

കൊണ്ടോട്ടി-1183, മഞ്ചേരി-549, പെരിന്തല്‍മണ്ണ-963, മങ്കട-938, മലപ്പുറം-731, വേങ്ങര-1116, വള്ളിക്കുന്ന്-705, തിരൂരങ്ങാടി-1001, താനൂര്‍-1569, തിരൂര്‍-3102, കോട്ടയ്ക്കല്‍-1430, തവനൂര്‍-1164, പൊന്നാനി-1153, ഏറനാട്-421, നിലമ്പൂര്‍-464, വണ്ടൂര്‍-654. എന്നിങ്ങനെയാണ് നിയോജകമണ്ഡലാടിസ്ഥാനത്തി്ല്‍ പ്രവാസി വോട്ടര്‍മാരുടെ എണ്ണം.

കന്നി വോട്ടര്‍മാരായി 84438 പേരാണ് പട്ടികയിലുള്ളത്. സംസ്ഥാനത്ത് എറ്റവും കൂടുതല്‍ കന്നി വോട്ടര്‍മാരുളളതും മലപ്പുറം ജില്ലയിലാണ്. ഇതില്‍ 51267 പുരുഷ വോട്ടര്‍മാരും 33168 സ്ത്രീ വോട്ടര്‍മാരും മൂന്ന് മൂന്നാം ലിംഗക്കാരും ഉള്‍പ്പെടുന്നു. ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം നിയമസഭാ മണ്ഡലം തിരിച്ച് : ഏറനാട്- 171026, നിലമ്പൂര്‍- 207801, വണ്ടൂര്‍- 214526, കൊണ്ടോട്ടി-196486, മഞ്ചേരി- 197700, പെരിന്തല്‍മണ്ണ- 203676, മങ്കട- 203148, മലപ്പുറം- 204054, വേങ്ങര- 176369, വള്ളിക്കുന്ന്- 188445, തിരൂരങ്ങാടി- 189026, താനൂര്‍- 181720, തിരൂര്‍- 213689, കോട്ടയ്ക്കല്‍- 205370, തവനൂര്‍- 189436, പൊന്നാനി- 193719.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച് സി-വിജില്‍ സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടിയെടുക്കുമെന്നും നിരീക്ഷകര്‍ വ്യക്തമാക്കി.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സില്‍ പൊന്നാനി മണ്ഡലത്തിലെ പൊതുനിരീക്ഷകന്‍ ചന്ദ്രകാന്ത് ഒയ്‌കെ ,പോലീസ് നിരീക്ഷകന്‍ ഡോ: എസ് ശാരങ്കന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നിരീക്ഷണ നടപടികള്‍ സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയത്. മുഴുവന്‍ ഒബ്‌സര്‍വര്‍മാരും 24 മണിക്കൂറും ചുമതലയുള്ള മണ്ഡലങ്ങളില്‍ സജീവമാകണമെന്നും മാതൃകാപെരുമാറ്റച്ചട്ടലംഘനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും നിരീക്ഷകര്‍ നിര്‍ദേശം നല്‍കി.

തെരഞ്ഞെടുപ്പ് പ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദ്ണഡങ്ങള്‍ പാലിച്ചിട്ടാണോ നടത്തുന്നതെന്ന് ഉറപ്പുവരുത്തണമെന്നാണ് മറ്റൊരു നിര്‍ദേശം. അവലോകനയോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ: ജെ.ഒ അരുണ്‍, തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ അനില്‍കുമാര്‍, എ.ഡി.എം ടി വിജയന്‍, ചാമിക്കുട്ടി എന്നിവര്‍ സംസാരിച്ചു. പെരിന്തല്‍മണ്ണ, മലപ്പുറം, തിരൂര്‍ ഡി.വൈ.എസ്.പിമാര്‍, എ.ആര്‍.ഒമാര്‍, നോഡല്‍ ഓഫീസര്‍മാര്‍, സ്‌ക്വാഡ് ടീം ലീഡര്‍മാര്‍, ഫീല്‍ഡ് തല പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

വോട്ടെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ വളരെ വേഗം ജില്ലാതലത്തില്‍ ലഭ്യമാക്കാന്‍ പോള്‍ മാനേജര്‍ ആപ്പ് ഒരുങ്ങി. വോട്ടെടുപ്പ് ദിവസവും അതിന് മുമ്പത്തെ ദിവസവും ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാനാണ് മൊബൈല്‍ ആപ്പ് ആയ പോള്‍ മാനേജര്‍ സംവിധാനം ഒരുങ്ങിയിരിക്കുന്നത്. ഇതിനായി ആപ്പില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള 19 ചോദ്യാവലികളാണുള്ളത്.

പോളിങ് സേ്റ്റഷനിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പുറപ്പെട്ട് തിരിച്ചെത്തുന്നതു വരെയുള്ള വിവരങ്ങള്‍ ഇതുവഴി രേഖപ്പെടുത്താം. നിലവില്‍ പ്രീസഡിംങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, സെക്ടര്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് ഈ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്ക് ആപ്പില്‍ ലോഗിന്‍ ചെയ്യാം. മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ചാണ് ആപ്പ് ഓപ്പണ്‍ ചെയ്യാന്‍ കഴിയുക.

ഇതിനായി ഉദ്യോഗസ്ഥര്‍ അവരുടെ ഫോണ്‍ നമ്പര്‍ ശരിയായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഉറപ്പ് വരുത്തണം. ബൂത്തുകളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനം ഡിസ്ട്രിബൂഷന്‍ കേന്ദ്രങ്ങളില്‍ ലഭ്യമായിരിക്കും. അപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ലോഞ്ചര്‍ ഐക്കണ്‍ പ്രെസ്സ് ചെയ്ത് ഓപ്പണ്‍ ചെയ്യാം. നിലവില്‍ ഈ അപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ലഭ്യമാകുന്നത്.

ഒടിപി വരുന്ന ഫോണില്‍ നിന്ന് തന്നെ അപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ല. പോളിങ് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും ഫോണില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാം. ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള ആപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യത്തിനുള്ള ഡാറ്റ ബാലന്‍സ് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം.

Malappuram
English summary
148 voters after 100 years old in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X