മലപ്പുറത്ത് 3700ഓളം പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 15.19 ശതമാനം, ചികിത്സയില്‍ 28,693 പേര്‍
മലപ്പുറം: കേരളത്തില്‍ ഇന്നും ഏറ്റവും കൂടുതല്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്. 3500ലധികം പേര്‍ക്ക് ഇന്ന് ജില്ലയില്‍ രോഗം ബാധിച്ചു. തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലും രോഗികള്‍ 2000ത്തിന് മുകളിലുണ്ട്. ടിപിആര്‍ നിരക്ക് 15 ശതമാനത്തിലധികം നില്‍ക്കുന്നത് ജില്ലയില്‍ ഇപ്പോഴും ആശങ്ക ശക്തിപ്പെടുത്തുന്നു. നേരിട്ടുള്ള സമ്പര്‍ക്കം വഴി 3500ലധികം പേര്‍ക്ക് ഇന്ന് രോഗമുണ്ട്. ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 28000 കവിഞ്ഞു.

ബുധനാഴ്ച 3,691 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. 15.19 ശതമാനമാണ് ടിപിആര്‍. 3,589 പേര്‍ രോഗവിമുക്തരായി. 3,572 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. 63 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ ഒമ്പത് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 45 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 69,648 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 28,693 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1,597 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
അതേസമയം, കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications