• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിന്ദു സൂപ്പറാ, വിവേകും; ഒന്നിച്ചുപഠിച്ച് പി.എസ്.സി ലിസ്റ്റില്‍ കയറിയ അമ്മയ്ക്കും മകനും പറയാനുള്ളത്

Google Oneindia Malayalam News

മലപ്പുറം: പി.എസ്.സി എഴുതി ഒരു സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണാത്ത മലയാളികള്‍ കുറവായിരിക്കും. പി.എസ്.എസി കിട്ടിയാല്‍ തന്നെ വലിയൊരു കടമ്പ കടന്നു എന്നൊരു ആശ്വാസവും ഉണ്ടാകും. അതുകൊണ്ട് തന്നെ പി.എസ്.സി ലിസ്റ്റില്‍ കയറിയാല്‍ പിന്നെ അങ്ങോട്ടൊരു സന്തോഷമാണ്. ഇവിടെയും പറയാനുള്ളത് ഒരു പി.എസ്.സി കഥയാണ്. പക്ഷേ ഈ പി.എസ്.സി വിജയത്തില്‍ ഒരു നാട് മുഴുവന്‍ തന്നെ സന്തോഷിക്കുകയാണ്. കാരണം എന്താണന്നല്ലേ ..നോക്കാം....

മലപ്പുറം ജില്ലയില്‍ നിന്നാണ് ഈ സന്തോഷം നിറഞ്ഞ വാര്‍ത്ത.

അംഗനവാടിയിലെ ജോലി കഴിഞ്ഞ് വന്ന് മകനൊപ്പം ഇരുന്ന് പഠിച്ച 41 വയസുകാരി ആണ് പി.എസ്.സി ലിസ്റ്റില്‍ ഇടംനേടിയിരിക്കുന്നത്.അരീക്കോട് സൗത്ത് പുത്തലം സ്വദേശി ഒട്ടുപ്പാറ ബിന്ദുവാണ് മകന്‍ വിവേകിനൊപ്പം പി.എസ്.സി ലിസ്റ്റില്‍ ഇടംനേടിയത്. അമ്മയും മകനും ലിസ്റ്റില്‍ വന്നതോടെ ഈ വിജയത്തിന്റെ മാറ്റ് കൂടി.

'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്'; എറണാകുളം മഹാരാജാസ് കോളേജില്‍ ബാനര്‍ കെട്ടി എസ്എഫ്‌ഐ'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്'; എറണാകുളം മഹാരാജാസ് കോളേജില്‍ ബാനര്‍ കെട്ടി എസ്എഫ്‌ഐ

1

നാട്ടുകാരും അമ്മയുടേയും മകന്റേയും വിജയം ആഘോഷമാക്കി. ബിന്ദുവിന്റെ വിജയം ഒന്നൊന്നര വിജയം തന്നെയായിരുന്നു.കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എല്‍.ജി.എസ് റാങ്ക് ലിസ്റ്റില്‍ ജില്ലയില്‍നിന്ന് ബിന്ദുവിന് 92-ാം റാങ്കും എല്‍.ഡി.സി ലിസ്റ്റില്‍ മകന്‍ വിവേക് 38-ാം റാങ്കുമാണ് നേടിയത്.11 വര്‍ഷമായി അരീക്കോട് മാതക്കോട് അംഗന്‍വാടിയിലെ അധ്യാപികയാണ് ബിന്ദു.

സൗജന്യ ലഹരി, ലൈംഗിക പീഡനം: കണ്ണൂരില്‍ 14 -കാരനെതിരെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍, 11പേർ ഇരകള്‍<br />സൗജന്യ ലഹരി, ലൈംഗിക പീഡനം: കണ്ണൂരില്‍ 14 -കാരനെതിരെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍, 11പേർ ഇരകള്‍

2

2019 -20 വര്‍ഷത്തെ മികച്ച അംഗന്‍വാടി ടീച്ചര്‍ക്കുള്ള സംസ്ഥാന അവാര്‍ഡും ഇവര്‍ക്ക് ലഭിച്ചിരുന്നു. ഏഴു വര്‍ഷത്തിനുള്ളില്‍ രണ്ടുതവണ എല്‍.ഡി.സിയും എല്‍.ജി.എസ് പരീക്ഷയും എഴുതിയിരുന്നു. അവസാനം എഴുതിയ എല്‍.ജി.എസ് പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ആണ് 41കാരിയായ ഇവര്‍ ഇടംനേടിയത്. ഐ.സി.ഡി.സി സൂപ്രണ്ട് പരീക്ഷയും എഴുതിയിട്ടുണ്ട്.

ദൈവം നിങ്ങളെ സൃഷ്ടിച്ചത് എത്ര മനോഹരമായാണ്..ആരാധകര്‍ അലിഞ്ഞുപോയ അപര്‍ണ മള്‍ബറിയുടെ ചിത്രങ്ങള്‍ കാണാം.

3

ഹിന്ദു ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 39 വയസ് വരെയാണ് പി.എസ്.സിക്ക് അപേക്ഷിക്കാനാകുന്നത്. 2019ല്‍ എല്‍.ജി.എസ് അപേക്ഷ ക്ഷണിച്ചപ്പോള്‍ ബിന്ദുവിന് പ്രായം 38 വയസായിരുന്നു. 2021 ഡിസംബറില്‍ 40 വയസുള്ളപ്പോള്‍ ആയിരുന്നു പരീക്ഷ എഴുതുന്നത്. മുന്‍പ് എല്‍.ജി.എസും എല്‍.ഡി.സിയും എഴുതിയെങ്കിലും ആയിരത്തിനു മകളിലായിരുന്നു റാങ്ക്. മകനുമൊപ്പം ദിവസേന മുടക്കം ഇല്ലാതെ നടത്തിയ പഠനമാണ് വിജയം എളുപ്പമാക്കിയത് എന്ന് ബിന്ദു പറഞ്ഞു.

4

ബിരുദപഠനത്തിന് ശേഷം ആണ് വിവേക് പി.എസ്. സി പരിശീലനം തുടങ്ങിയത്. കോച്ചിങ് സെന്ററില്‍ പോകാതെ അമ്മയ്‌ക്കൊപ്പമാണ് വിവേക് പഠിച്ചുതുടങ്ങിയത്. മുമ്പ് പി.എസ്.സി പരീക്ഷകള്‍ എഴുതിയിട്ടുള്ള അമ്മയുടെ മാര്‍ഗനിര്‍ദേശമായിരുന്നു വിവേകിന് ഉപകാരപ്പെട്ടത്. . പരസ്പരം ചോദ്യം ചോദിച്ചും ഉത്തരം പറഞ്ഞുമാണ് ഇരുവരും പഠിച്ചത്. രണ്ടര വര്‍ഷത്തോളം നീണ്ട കഠിന പരിശ്രമത്തിലൂടെയാണ് 24കാരനായ വിവേക് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത്. അമ്മയാണ് നേട്ടത്തിന് കാരണം എന്ന് വിവേക് പറയുന്നു. പി.എസ്.സി ലിസ്റ്റില്‍ കയറിതിന് അമ്മ പറയുന്ന കാരണം മകനും മകന്‍ പറയുന്ന കാരണം അമ്മയും ആണെന്നാണ്. എന്നാല്‍ ഇരുവരിടേയും കഠിന ശ്രമം ആണ് വിജയത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്ന കാരണം.

Recommended Video

cmsvideo
  മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India
  Malappuram
  English summary
  Malappuram: A 41-year-old mother and son studied together and cleared the PSC exam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X