• search

പോക്‌സോ കേസ് പ്രതിയായ യൂത്ത്‌ലീഗ് മലപ്പുറം ഉപാധ്യക്ഷനെകുറിച്ച് യൂത്ത്‌ലീഗില്‍ സമാന്തര അന്വേഷണം, റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെന്ന് സംസ്ഥാന നേതൃത്വം

 • By Desk
Subscribe to Oneindia Malayalam
For malappuram Updates
Allow Notification
For Daily Alerts
Keep youself updated with latest
malappuram News

  മലപ്പുറം: സ്‌കൂളിലെ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ മുസ്ലിംയൂത്ത്‌ലീഗ് മലപ്പുറം ഉപാധ്യക്ഷനായ ഹഫ്‌സല്‍ റഹ്മാനെതിരെ യൂത്തലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍്ന്നാണ് പരാതിയുടെ നിജസ്ഥിതിയെ കുറിച്ചു യൂത്ത്‌ലീഗ് സംഘടനാ തലത്തില്‍ അന്വേഷണം നടത്തുന്നത്.

  റിപോ നിരക്കിൽ മാറ്റമില്ല; 6.50 ശതമാനമായി തുടരും... റിവേഴ്സ് നിരക്കിലും മാറ്റമില്ല!!

  ആരോപണ വിധേയനായ അധ്യാപകനെ യൂത്ത്‌ലീഗ് നടത്തുന്ന സംസ്ഥാന യുവജന യാത്രയില്‍ പങ്കെടുപ്പിക്കരുതെന്നും സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം നല്‍കി. ജില്ലാകമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുറ്റക്കാരനാണെന്ന് വ്യക്തമായാല്‍ അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.


  afsal


  വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചകേസില്‍ പോക്‌സോ കേസ് പ്രകാരമവണ് അഫ്‌സല്‍ റഹ്മാനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. ചെമ്മങ്കടവ് പിഎംഎസ്എഎം എച്ച്എസ്എസിലെ ഉറുദു അധ്യാപകനും, എന്‍.എസ്.എസ് ചുമതലയും വഹിച്ചിരുന്നത് അഫ്‌സല്‍ റഹ്മാനായിരുന്നു. പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസം പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ അനുമതിതേടി മലപ്പുറം ജില്ലാ പോലീസ് മേധാവി ബ്യൂറോ ഓഫ് എമിഗ്രേഷന്‍ അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

  അതേ സമയം പ്രതി വിദേശത്തേക്ക് കടന്നതായും പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയുടെ പാസ്‌പോര്‍ട്ട് നമ്പറും ഫോട്ടോയും കേസ് സംബന്ധിച്ച വിവരങ്ങളും നല്‍കിയിട്ടുണ്ട്. തീരുമാനമാകുന്നതോടെ ഉത്തരവിന്റെ പകര്‍പ്പ് കേസ് നിലനില്‍ക്കുന്ന പോലീസ് സ്‌റ്റേഷനില്‍ ലഭിക്കും.  രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും എമിഗ്രേഷന്‍ അധികൃതര്‍ക്കും ലഭിക്കും. നിയമ നടപടികള്‍ക്ക് വിധേയമാകേണ്ട വ്യക്തി പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മറ്റ് രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നത് തടയാനോ, വിദേശ രാജ്യങ്ങളിലാണെങ്കില്‍ തിരികെ എത്തുമ്പോള്‍ പിടികൂടാനോ വേണ്ടിയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കുന്നത്.

  താന്‍പഠിപ്പിക്കുന്ന സ്‌കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരാതിയിലാണ് അഫ്സലിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. പോക്‌സോ വകുപ്പിലെ 9.10 വകുപ്പുകള്‍ പ്രകാരമാണ് മലപ്പുറം പോലീസ് കേസെടുത്തത്. പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞാന്‍ ഏഴുവര്‍ഷം മുതല്‍ ജീവപരന്ത്യംവരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ നേരത്തെ സ്‌കൂളില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.  എന്‍.എസ്.എസ് ക്യാമ്പിനിടെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടികളുടെ പരാതി. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും പരാതിയുമായി സ്‌കൂളിലെത്തിയിരുന്നു.

  അതേസമയം വിദ്യാര്‍ത്ഥിനികളോട് അപമര്യാതയായി പെരുമാറിയ കേസിലെ കുറ്റക്കാരനായ അഫ്‌സല്‍ റഹ്മാനെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്ന് യൂത്ത് ലീഗ് പിന്മാറണമെന്ന് ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

  തങ്ങളുടെ നേതാവായ ഒരദ്ധ്യാപകനില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതും മോശമായതുമായ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിട്ടും അദ്ധ്യാപകനെ സംരക്ഷിക്കാനാണ് ലീഗ്, യൂത്ത് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. ഇത് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്.

  സ്‌കൂളിലെ എന്‍.എസ്.എസ് ചുമതല കൂടിയുള്ള ഉര്‍ദു അധ്യാപകനായ അഫ്‌സല്‍റഹ്മാനെതിരെ നിരവധി പെണ്‍ കുട്ടികളാണ് ശാരീരികമായും മാനസികമായുമുള്ള ഉപദ്രവങ്ങള്‍ കാണിച്ച് പരാതിയുമായി ഒരാഴ്ച്ച മുമ്പ് രംഗത്ത് വന്നത്. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റും എം.എസ്.എഫ് മുന്‍ സംസ്ഥാന ട്രഷററുമായ അഫ്‌സല്‍റഹ്മാന്‍ അന്ന് മുതല്‍ ലീഗ് സംരക്ഷണത്തില്‍ ഒളിവിലാണ്. വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വലിയ പ്രതിഷേധമുയര്‍ന്നിട്ടും അദ്ധ്യാപകനെ തള്ളിപ്പറയാന്‍ തയ്യാറാവാതെ കുറ്റകരമായ സംരക്ഷണാണ് യൂത്ത് ലീഗ് ഒരുക്കുന്നത്.

  അഫ്‌സല്‍ റഹ്മാന്റെ നിയമനം സംബന്ധിച്ച് നിരവധി ആരോപണങ്ങളും നിലവിലുണ്ട്. ഒരുവര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ അനധികൃതമായി സൃഷ്ടിച്ച നിയമനം കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് നിലവില്‍ വന്നത്. സ്‌കൂളിലേക്ക് അനുവദിച്ചിട്ടില്ലാത്ത കോഴ്‌സിലേക്ക് വിദ്യാര്‍ത്ഥികളെ മാറ്റി കൊണ്ടായിരുന്നു അധ്യാപക നിയമനം നടന്നതെന്നും ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാകമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.

  കൂടുതൽ മലപ്പുറം വാർത്തകൾView All
  Malappuram

  English summary
  A parallel investigation of the youth league against Hafzal Rahman

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more