മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസുകാരെല്ലാം രാഹുല്‍ഗാന്ധിയുടെ സരക്ഷക്കായി കരിപ്പൂരിലേക്ക് പോയി, പ്രതിയെ കോടതിയിലെത്തിക്കാന്‍ പോലീസില്ല, വിധി മാറ്റിവെച്ചു !

  • By Desk
Google Oneindia Malayalam News

മലപ്പുറം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ കേരളത്തിലെത്തുമെന്ന വിവരം ലഭിച്ചതോടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പോലീസുദ്രോഗസ്ഥര്‍ സുരക്ഷയുടെ ഭാഗമായി സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിനാല്‍ പ്രതിയെ കോടതിയിലെത്തിക്കാനായില്ല. ഇതോടെ ശിക്ഷ പ്രസ്താവിക്കുന്നത് കോടതി മാറ്റിവെച്ചു.

<strong>ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് എം.ക രാഘവൻ: വീഡിയോയിലെ ശബ്ദം എഡിറ്റ് ചെയ്തത്... വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി!!</strong>ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് എം.ക രാഘവൻ: വീഡിയോയിലെ ശബ്ദം എഡിറ്റ് ചെയ്തത്... വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി!!

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്ന കേസിലെ പ്രതി കുറ്റക്കാരനാണെന്ന് ഇക്കഴിഞ്ഞ ദിവസം മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) കണ്ടെത്തിയിരുന്നു. ശിക്ഷ ഇന്നലെ വിധിക്കുമെന്നായിരുന്നു കോടതി പ്രസ്താവിച്ചിരുന്നത്. കോഴിക്കോട് ജില്ലാ ജയിലില്‍ കഴിഞ്ഞു വരുന്ന താനൂര്‍ കൂട്ടായി പുതിയവീട്ടില്‍ ജംഷീര്‍ (35) എന്ന പ്രതിയെ എ ആര്‍ ക്യാമ്പിലെ പൊലീസുദ്യോഗസ്ഥരാണ് മഞ്ചേരി കോടതിയില്‍ എത്തിക്കേണ്ടത്.

Police

എന്നാല്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന യു പി എ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി ഇന്നലെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമെന്ന വിവരം ലഭിച്ചതിനാല്‍ പൊലീസ് സേന അദ്ദേഹത്തിന് കനത്ത സുരക്ഷ ഒരുക്കുന്നതിനായി നിയോഗിക്കപ്പെടുകയായിരുന്നു. പ്രതി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് വിധി പറയുന്നത് ഈ മാസം അഞ്ചിലേക്ക് മാറ്റി.

വയനാട് ലോകസഭാ മണ്ഡലത്തില്‍ മത്സരിക്കാനായി ബുധനാഴ്ച്ച രാത്രി കരിപ്പൂര്‍ വിമാനത്തളവളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വന്‍സ്വീകരണമാണ് ലഭിച്ചത്. സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയോടൊപ്പമാണ് രാഹുല്‍ഗാന്ധിയെത്തിയത്. നേതാവിന്റെ വരവറിഞ്ഞ് രാത്രി ഏഴു മണിമുതല്‍ പ്രവര്‍ത്തകര്‍ വിമാനത്തവളത്തില്‍ തടിച്ചുകൂടിയിരുന്നു.

മുസ്‌ലിം ലീഗിന്റെ പച്ചക്കൊടി അടക്കം വീശി ആരവത്തോടെയാണ് രാഹുലിനെ വരവേറ്റത്. സുരക്ഷാനിര്‍ദേശം മറികടന്ന് ടെര്‍മിനലില്‍നിന്നു പുറത്തെത്തിയ രാഹുല്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പ്രവര്‍ത്തകരുടെ തിരക്കു കാരണം ഇരുവര്‍ക്കും വിഐപി ഏരിയയില്‍ അല്‍പനേരം കാത്തിരിക്കേണ്ടി വന്നു. തുടര്‍ന്ന് വിഐപി ഗേറ്റ് വഴി പുറത്തുകടന്ന്, ഇരുവരും കോഴിക്കോട്ടേക്കു പോയി.

പ്രിയങ്ക ഡല്‍ഹിയില്‍നിന്നുള്ള വിമാനത്തില്‍ 8.42നും രാഹുല്‍ അസമിലെ ലീലാബാരിയില്‍നിന്നുള്ള വിമാനത്തില്‍ 9.05നുമാണ് എത്തിയത്. കോണ്‍ഗ്രസ്‌നേതാക്കളായ കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, മുകുള്‍ വാസ്‌നിക്ക്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Malappuram
English summary
All the policemen went to Karipur at the helm of Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X