മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാപ്പയുടെ തോളില്‍ ഇരുന്ന് രാഹുല്‍ജി എന്ന് കുട്ടി..വിളി കേട്ട രാഹുല്‍ ചെയ്തതോ!! വൈറല്‍

Google Oneindia Malayalam News

രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മികച്ച രീതിയിൽ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ യാത്ര മലപ്പുറം ജില്ലയിലാണ് എത്തിയിരിക്കുന്നത്. യാത്രയിൽ രാഹുൽ ​ഗാന്ധി സാധാരണക്കാരുമായി ഇടപെടുന്ന രീതിയ്ക്ക് വളരെ ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നതും. തന്റെ കൈ പിടിച്ചു നടന്ന കുട്ടിയുടെ ചെരിപ്പ് ഊരിപ്പോയപ്പോൾ രാഹുൽ കുട്ടിക്ക് ചെരിപ്പ് കുട്ടിയുടെ കാലിൽ ഇട്ടുകൊടുക്കുന്ന വീഡിയോ ഉൾപ്പെടെ വൈറലായിരുന്നു. ഇപ്പോൾ മറ്റൊരു ചിത്രമാണ് വൈറൽ ആയിരിക്കുന്നത്.. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വി എസ് ശിവകുമാർ അടക്കം സംഭവത്തിന്റെ ചിത്രം പങ്കുവെച്ചിരുന്നു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കാണാൻ എത്തിയ ഒരു കുട്ടിയാണ് താരം. വാപ്പയുടെ തോളിലിരിക്കുകയായിരുന്നു ആ കുട്ടി. യാത്രക്കിടെ കുട്ടി 'രാഹുൽ ജീ' എന്ന് വിളിട്ടു. ഇതിന് പിന്നാലെ കുഞ്ഞിനെ എടുത്ത് തോളിൽ വെച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ യാത്ര. 'രാഹുൽ ജീ നിങ്ങൾക്കേ പറ്റു ഇന്ത്യയെ തൊട്ടറിയാൻ' എന്ന ക്യാപ്ഷനോടെ ആണ് വി എസ് ശിവകുമാർ ഈ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. .യാത്രയിൽ സിനിമാ നടനും കോൺഗ്രസ് പ്രവർത്തകനുമായ രമേശ് പിഷാരടിയും ഉണ്ടായിരുന്നു.

1

വി എസ് ശിവകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വാപ്പയുടെ തോളിൽ ഇരുന്ന് രാഹുൽജി എന്ന് വിളിച്ചപ്പോൾ രാഹുൽജിയുടെ തോളിൽ ഇരിക്കാമെന്ന് ആ മോൾ വിചാരിച്ച് കാണില്ല .... എന്തൊരു സുന്ദരമാണ് ഈ യാത്ര .... രാഹുൽ ജീ നിങ്ങൾക്കേ പറ്റു ഇന്ത്യയെ തൊട്ടറിയാൻ ....
ഹൃദയത്തിൽ നിന്നുള്ള സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയും ചേർത്ത് പിടിച്ചും
നമ്മൾ പ്രയാണം തുടരുകയാണ് ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാൻ...

2

രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് നാല് മുതൽ ഏഴര വരെയുമാണ് രാഹുൽ പദയാത്ര നടത്തുക. ദിവസം 25 കിലോമീറ്റ‍ർ നടക്കാനാണ് പദ്ധതി. പന്ത്രണ്ട് സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോകും. 118 സ്ഥിരാംഗങ്ങൾക്കു പുറമേ ഓരോ സംസ്ഥാനങ്ങളിലേയും നൂറ് മുതൽ 125 അംഗങ്ങൾ യാത്രയിൽ പങ്കെടുക്കും. കൂടാതെ യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിലെ 100 പ്രതിനിധികളും യാത്രയുടെ ഭാഗമാകും.

3

കേരളത്തില്‍ ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂർവരെ ദേശീയപാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്ര കടന്നുപോകാത്ത ജില്ലകളില്‍നിന്നുമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും.

4

രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് യാത്രയുടെ സമയ ക്രമം.തിരുവനന്തപുരം ജില്ലയില്‍ 11 മുതൽ 14 വരെ പര്യടനം നടത്തി 14ന് ഉച്ചക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും.

Malappuram
English summary
bharat Jodo yatra: an interesting incident from bharat jodo in malappuram goes viral, rahul gandhi's act praised by social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X