മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബര്‍ദ്വാന്‍ സ്ഫോടനക്കേസ്: പ്രതി ഒളിവില്‍ കഴിഞ്ഞത് മലപ്പുറത്തെ പള്ളിയില്‍ ഇമാമായി, ഒടുവില്‍ അറസ്റ്റ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ബംഗാളിലെ ബര്‍ദ്വാന്‍ സ്ഫോടനക്കേസിലെ പ്രതി ഒളിവില്‍ കഴിഞ്ഞത് മലപ്പുറത്തെ പള്ളിയില്‍ ഇമാമായി, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അവസാനം പ്രതി പോലീസിന്റെ പിടിയില്‍. ബര്‍ദ്വാന്‍ സ്ഫോടനക്കേസിലെ ഒരു പ്രതിയാണ് ഇന്നലെ മലപ്പുറത്തുവെച്ചു പിടിയിലായത്.


ആസ്സാം സ്വദേശി അബ്ദുലിനെയാണ് മലപ്പുറം ജില്ലാപോലീസ് മേധാവി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. മലപ്പുറം എടവണ്ണ ഒതായിയിലെ ഒരു പള്ളിയില്‍ ഇമാമായി ജോലിചെയ്തുവരികയായിരുന്നു പ്രതി. പ്രതിക്കെതിരെ ബംഗാള്‍പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതി മലപ്പുറത്തുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വിവരത്തെ തുടര്‍ന്നു ബംഗാള്‍പോലീസും ഇന്നലെ മലപ്പുറത്തെത്തിയിരുന്നു.

arrested-153749196

2014 ഒക്ടോബര്‍ രണ്ടിനാണ് ബര്‍ദ്വാന്‍ സ്ഫോടനം നടന്നത്. ബംഗ്ലാദേശിലെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ ബോംബുകള്‍ നിര്‍മിക്കുകയായിരുന്നു ഭീകരസംഘം. ബര്‍ദ്വാനിലെ കാഗ്രാഗഢിലെ വാടകവീട് കേന്ദ്രീകരിച്ചുള്ള ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഷക്കീല്‍അഹമദ്, സുവന്‍മണ്ഡല്‍ എന്നിവര്‍ കൊല്ലപ്പെട്ടു. മൂന്നാമന്‍ അബ്ദുള്‍ ഹക്കീമിന് പരുക്കേറ്റു. തുടര്‍ന്ന് ഇയാളെയും മറ്റ് മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. ഇവരില്‍ ഒരാള്‍ സ്ഫോടനത്തില്‍ മരിച്ച ഭീകരന്റെ വിധവയാണ്. ഇവര്‍ നാലുപേരും ജെ.എം.ബി പ്രവര്‍ത്തകരാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.


കേസിലെ മറ്റു പ്രതികളായ രണ്ടുപേരെ കഴിഞ്ഞ 29ന് ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ആരംബാഗില്‍നിന്നും എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗളാദേശ്(ജെ.എം.ബി) ഭീകരരായ കാദര്‍ കാസിം, സഹായി സജ്ജാദ് അലി എന്നിവരാണ് പിടിയിലാണ്. സ്ഫോടന സമയത്ത് ഇരുവരും സ്ഥലത്തുണ്ടായിരുന്നതായും എന്‍.ഐ.എ സ്ഥിരീകരിക്കുന്നു. ഇന്ത്യയിലേയും, ബംഗളാദേശിലേയും വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു.

Malappuram
English summary
bardan blast case accused arrested and stays in malappuram before arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X