പ്രണയം നടിച്ച് ബംഗാളി പെണ്‍കുട്ടിയെ മലപ്പുറത്തേക്ക് തട്ടിക്കൊണ്ടുവന്നു; കാമുകന്‍ പിടിയില്‍
മലപ്പുറം: പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി പശ്ചിമ ബംഗാളിൽ നിന്ന് കൊണ്ടുവന്ന് അങ്ങാടിപ്പുറത്തെ ലോഡ്ജിൽ താമസിപ്പിച്ച 17കാരിയെ രക്ഷപ്പെടുത്തി. മലപ്പുറം ചൈൽഡ് ലൈനാണ് പെരിന്തൽമണ്ണ പൊലീസിന്റെ സഹായത്തോടെ പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. അങ്ങാടിപ്പുറത്തും സമീപത്തും നടത്തിയ തിരച്ചിലിലാണ് സ്വകാര്യ ലോഡ്ജിൽ വ്യാജരേഖകൾ കാണിച്ച് രഹസ്യമായി പാർപ്പിച്ച കുട്ടിയെ ബംഗാൾ സ്വദേശിയായ അൻസാർ അലി എന്നയാൾക്കൊപ്പം കണ്ടെത്തിയത്.
കുട്ടിയെ രക്ഷപ്പെടുത്തുകയും കൂടെയുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടിയെ കടത്തിക്കൊണ്ടുവന്നതിന് ജൂലൈയിൽ രക്ഷിതാക്കൾ നൽകിയ പരാതിയിൽ ബംഗാൾ പൊലീസ് കേസെടുത്തിരുന്നു.

ഇതിന് പിന്നാലെ ബെംഗാൾ പൊലീസ് കേരളത്തിലെത്തി. ബംഗാളിലെ ഗോൾ പോഗർ പൊലീസ് സ്‌റ്റേഷനിലെ എസ് ഐ ടോട്ടോൺ ദേവനനാഥ്, കോൺസ്റ്റബിൾമാരായ ബിസ് വിജിത്ത് സിങ്ക, രോഷിനി പസന്ത്, മലപ്പുറം ചൈൽഡ് ലൈൻ കൗൺസലർ മുഹ്‌സിൻ പരി, പെരിന്തൽമണ്ണ എസ് ഐ സന്തോഷ് കുമാർ, സി പി ഒ മാരായ നിഖിൽ, മുഹമ്മദ് സജീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കുട്ടിയെ ബംഗാൾ പൊലീസ് വിമാനമാർഗം നാട്ടിലെത്തിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് സമാനരീതിയിൽ കടത്തിക്കൊണ്ടുവന്ന നാല് കുട്ടികളെ ചൈൽഡ്‌ലൈൻ രക്ഷപ്പെടുത്തിയിരുന്നു.
ബസിറങ്ങി നടന്ന യുവതിയെ ബൈക്കിൽ പിന്തുടർന്ന് കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ
മലപ്പുറം: കാൽനട യാത്രക്കാരിയായ യുവതിയെ ബൈക്കിൽ പിന്തുടർന്ന് ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. കാരാട് പാലാമഠം സ്വദേശി പൂങ്ങോട്ട് പ്രജീഷ് (34) നെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.
സാരിയില്‍ ഗ്ലാമറസ് ആയി ബിഗ്‌ബോസ് താരം നിമിഷ; ഇത് നിങ്ങളെക്കൊണ്ടേ പറ്റൂവെന്ന് ആരാധകര്‍..
വ്യാഴാഴ്ച രാവിലെ 10.30 ഓടെ നിലമ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് സംഭവം. ബസ് ഇറങ്ങി നടന്നു പോകുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്ന യുവാവ് വിജനമായ സ്ഥലത്തുവെച്ച് കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതുവഴി ബൈക്കിലെത്തിയ പ്രദേശ വാസികൾ തടഞ്ഞുവെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു.
യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇൻസ്‌പെക്ടർ പി വിഷ്ണു, എസ് ഐ നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications