മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹര്‍ത്താല്‍; പോലീസിനെ ആക്രമിച്ചവരിൽ പോലീസിൽ നിയമനം കാത്തിരിക്കുന്ന ബിജെപി പ്രവര്‍ത്തകനും

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അറസ്റ്റിലായവരിൽ പോലീസിൽ നിയമനം കാത്തിരിക്കുന്ന BJP പ്രവര്‍ത്തകൻ

മലപ്പുറം: കഴിഞ്ഞ ദിവസം ശബരിമല കര്‍മസമിതിയും, ബിജെപി സംയുക്തമായി നടത്തിയ ഹര്‍ത്താല്‍ ദിവസം എസ്ഐ അടക്കം ഏഴു പോലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായത് പോലീസ് ടെസ്റ്റ് കഴിഞ്ഞ് നിയമനം കാത്തിരുന്ന ബിജെപി പ്രവര്‍ത്തകന് അരുൺ..

പൊന്നാനിയില്‍ പോലീസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബി ജെ പി പ്രവര്‍ത്തകന്‍ അരുണ്‍ ശനിയാഴ്ച അറസ്റ്റിലായത്. ഇയാള്‍ പോലീസ് ടെസ്റ്റും കഴിഞ്ഞ് നിയമനം കാത്തിരിക്കുകയായിരുന്നു. അരുണിന്റെ അച്ഛന്‍ പോലീസായിരുന്നു. സര്‍വീസിലിരിക്കെയാണ് ഇയാള്‍ മരണപ്പെട്ടത്. തുടര്‍ന്നാണ് അരുണ്‍ പോലീസില്‍ കയറാന്‍ തീരുമാനമെടുത്തത്. ഇതിന്റെ നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാകുന്നതിനിടയിലാണ് ഹര്‍ത്താലിന്റെ മറവില്‍ പോലീസുകാരെത്തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസറ്റിലായത്.

arun

അറസ്റ്റിലായ അരുണ്‍ ഹര്‍ത്താല്‍ അക്രമത്തിനിടെ


ഇയാള്‍ പോലീസുകാരെ മര്‍ദ്ധിക്കുന്നതിന്റെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. അരുണിന്റെ മർദ്ദനമേറ്റാണ് പൊന്നാനി എസ് ഐ നൗഫലിന് ഗുരുതരമായ പരുക്കേറ്റതെന്നാണ് പോലീസ് പറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ എസ് ഐ ക്ക് മൂന്നുമാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. പോലിസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ അരുണിന് ഇനി പോലീസ് യൂണിഫോം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരും.അറസ്റ്റിലായ അരുണിനെ പൊന്നാനി കോടതി റിമാന്റ് ചെയ്തു.

Malappuram
English summary
bjp worker attacked police during hartal was waiting for police posting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X