• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഹൈടെക് സൈബര്‍ തട്ടിപ്പ് കേസില്‍ ഒരു കാമറൂണ്‍ സ്വദേശിയെ കൂടി മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു, ഇന്ത്യയിലെത്തിയത് സ്റ്റുഡന്റ് വിസയിൽ, രാജ്യത്ത് തങ്ങുന്നത് വിസ പുതുക്കാതെ...

  • By Desk

മലപ്പുറം: ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന സംഘത്തില്‍ ഒളിവിലായിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശിയായ ഫിദല്‍ അതൂദ് ണ്ടയോങ് (37) എന്നയാളെ മഞ്ചേരി പോലീസ് കഴിഞ്ഞ ദിവസം ഹൈദരാബാദ് ശംഷാബാദില്‍ നിന്നും അറസ്റ്റ് ചെയ്തു. ഇടക്കിടെ താമസസ്ഥലം മാറുന്ന പ്രതി മഞ്ചേരി പോലീസ് മുമ്പ് മൂന്ന് തവണ നടത്തിയ ഓപ്പറേഷനുകളില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദം, നാലംഗ സംഘം പീഡിപ്പിച്ചത് 50ലധികം സ്ത്രീകളെ

സ്റ്റുഡന്റ് വിസയില്‍ ഇന്ത്യയില്‍ വന്ന പ്രതി നിലവില്‍ വിസ പുതുക്കാതെ അനധികൃതമായാണ് രാജ്യത്ത് തങ്ങുന്നത്.സൈബര്‍ കുറ്റവാളികളെ പിടികൂടാന്‍ മഞ്ചേരി പോലീസ് സൈബര്‍ ഫോറന്‍സിക് ടീം നടത്തുന്ന ഓപ്പറേഷനിലൂടെയാണ് പ്രതി പിടിയിലായത്.ഓണ്‍ലൈന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കാമറൂണ്‍, നൈജീരിയ സ്വദേശികളടക്കം പത്ത് പേരെയാണ് മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലായി കഴിഞ്ഞ എട്ട് മാസത്തിനിടെ അറസ്റ്റ് ചെയ്തത്.

Fidel

ഇതര സംസ്ഥാനങ്ങളിലുള്ളവരും, മറ്റ് രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ പ്രതിയുള്‍പ്പെട്ട സംഘം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികള്‍ക്ക് കീഴിലുള്ള കോളേജുകളില്‍ പഠനം നടത്താനെന്ന മട്ടില്‍ വിസ സംഘടിപ്പിച്ച് വരുന്ന ഇത്തരം തട്ടിപ്പുകാര്‍ കോളേജുകളില്‍ കൃത്യമായി പോകാതെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ധനാപഹരണം നടത്തുകയാണ് ചെയ്യുന്നത്.

മഞ്ചേരിയിലെ ഒരു മെഡിക്കല്‍ മൊത്തവിതരണ സ്ഥാപനത്തിന്റെ പേരും റസീപ്റ്റുകളും വെബ്‌സൈറ്റും മറ്റും ഉപയോഗിച്ച് ആരോ വിവിധ ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പറഞ്ഞ് ഇതര സംസ്ഥാനത്തിലെ ഒരാള്‍ പരാതിക്കാരനെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ കേസിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, സിഐ എന്‍ബി ഷൈജു എന്നിവരുടെ മേല്‍നോട്ടത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍എം അബ്ദുല്ല ബാബു, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ ഷഹബിന്‍, സല്‍മാന്‍, എംപി ലിജിന്‍ എന്നിവരാണ് ഹൈദരാബാദില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്രതികളുടെ അറസ്റ്റ് നാള്‍വഴിയിലൂടെ

2018 ആഗസ്ത് : സംഘത്തിലെ കമ്പ്യൂട്ടര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് വിഭാഗം കൈകാര്യം ചെയ്യുന്ന കാമറൂണ്‍ സ്വദേശികളായ അകുംബെ ബോമ ഞ്ചിവ, ലാങ്ജി കിലിയന്‍ കെങ് എന്നിവരെ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തു.

2018 സെപ്തംബര്‍ : സംഘത്തിന് പണം കൈപ്പറ്റാന്‍ സഹായിക്കുന്ന രാജസ്ഥാന്‍ സ്വദേശികളായ മുകേഷ് ചിപ്പ, സന്ദീപ് മൊഹീന്ദ്ര എന്നിവരെ രാജസ്ഥാനിലെ ചിറ്റോര്‍ഡഗില്‍ നിന്നും അറസ്റ്റ് ചെയ്തു.

2018 ഒക്ടോബര്‍ : സംഘത്തിലെ പണം കൈമാറുന്ന ഇടനിലക്കാരന്‍ നൈജീരിയന്‍ സ്വദേശി ഇദുമെ ചാള്‍സ് ഒന്യാമയേച്ചി എന്നയാളെ മഹാരാഷ്ട്രയിലെ വിരാറില്‍ നിന്നും അറസ്റ്റ് ചെയ്തു.

2018 ഡിസംബര്‍ : സംഘത്തിലെ കമ്പ്യൂട്ടര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് വിഭാഗം കൈകാര്യം ചെയ്യുന്ന കാമറൂണ്‍ സ്വദേശികളായ വെര്‍ദി ടെന്‍യ ണ്ടയോങ്, ഡോഹ് ക്വെന്റിന്‍ ന്വാന്‍സുവ എന്നിവരെ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തു.

2019 ജനുവരി : സംഘത്തിലെ കമ്പ്യൂട്ടര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് വിഭാഗം കൈകാര്യം ചെയ്യുന്ന കാമറൂണ്‍ സ്വദേശിയായ മൈക്കിള്‍ ബൂന്‍വി ബോന്‍വ എന്നയാളെ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തു.

2019 ഫെബ്രുവരി : സംഘത്തിലെ സൈബര്‍ ആന്റ് ഹവാല വിഭാഗം കൈകാര്യം ചെയ്യുന്ന കോര്‍ഡിനേറ്റര്‍ കൂടിയായ നൈജീരിയന്‍ സ്വദേശി ഒച്ചുബ കിങ്സ്ലി ഉഗോണ്ണ എന്ന കിങ്സ്റ്റണ്‍ ദുബെ എന്നയാളെ ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തു.

2019 മാര്‍ച്ച് : സംഘത്തിന്റെ കോര്‍ഡിനേറ്ററും രക്ഷാധികാരിയുമായ കാമറൂണ്‍ സ്വദേശി ഫിദല്‍ അതൂദ് ണ്ടയോങ് എന്നയാളെ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തു.

മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത് രണ്ട് കേസുകള്‍

പ്രതികള്‍ക്കെതിരെ മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത് രണ്ട് കേസുകളാണ്. ഒരു കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.

ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഗോവ തുടങ്ങി വിവിധ സംസ്ഥാന പോലീസ് പ്രതികളുടെ പേരില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ കേസ്

വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി സൌഹൃദം സ്ഥാപിച്ച് പണം തട്ടിയതിന് കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍

പ്രതിയായ നൈജീരിയന്‍ സ്വദേശിയായ ഡാനിയേല്‍ അമാലുന്യൂസ് എന്നയാളെ ഡല്‍ഹി ബുരാഡി എന്ന സ്ഥലത്തു നിന്നും, ആപ്പിള്‍ ഐഫോണ്‍ കുറഞ്ഞ വിലക്ക് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ പ്രതിയായ നൈജീരിയന്‍ വംശജന്‍ ഇമ്മാനുവല്‍ ആര്‍ച്ചിബോംഗ് എന്നയാളെ ഡല്‍ഹി മെഹ്‌റോളിയില്‍ നിന്നും, ഒടിപി വാങ്ങി പണം തട്ടിയ കേസില്‍ പ്രതികളായ ജാര്‍ഖണ്ഡ് സ്വദേശികളായ ആശാദേവി, ബദ്രി മണ്ടല്‍ എന്നിവരെ ജാര്‍ഖണ്ഡ് ജാംതാരയില്‍ നിന്നും, ഒഎല്‍എക്‌സ് വഴി വില്‍പനക്ക് വെച്ച പ്ലേസ്റ്റേഷന്‍ വാങ്ങാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയായ നൈജീരിയന്‍ സ്വദേശിനി ബെല്ലോ പമിലെറിന്‍ ഡെബോറ എന്നയാളെ ബാംഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തതും ഇതേ പോലീസ് ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ്.

Malappuram

English summary
Cameroon native arrested for cyber cheating case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X