മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ്‌ മത മൗലീക വാദമുയര്‍ത്തുന്നെന്ന്‌ എ വിജയരാഘവന്‍

Google Oneindia Malayalam News

മലപ്പുറം: മത മൗലീക വാദം ഉയര്‍ത്തി മുസ്ലീം ലീഗ്‌ അധികാരത്തില്‍ തിരിച്ചുവരാന്‍ ശ്രമിക്കുകയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. നിലമ്പൂര്‍ പ്രസ്‌ക്ലബ്‌ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസ്‌ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത ഇസ്ലാമി പോലുള്ള വര്‍ഗീയ സംഘടനകളുമായി മുസ്ലീം ലീഗ്‌ സഖ്യമുണ്ടാക്കിയത്‌ ഇതിനാണ്‌. മുന്‍പ്‌ വര്‍ഗീയത പറഞ്ഞ്‌ വോട്ട്‌ പിടിച്ചിരുന്ന മുസ്ലീം ലീഗ്‌ ഇപ്പോള്‍ മത മൗലീക വാദത്തിലേക്ക്‌ മാറിയിരിക്കുകയാണ്‌. ഇതിന്റെ ഗുണം ലഭിക്കുന്നതാ ബിജെപിക്കായിരിക്കുമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

മതാദിഷ്ടിത പാര്‍ട്ടികളുമായി സിപിഎമ്മിന്‌ യാതൊരു ബന്ധവുമില്ല. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന്‌ രാജ്യത്ത്‌ ആദ്യമായി പ്രഖ്യാപിച്ച ഭരണാധികാരി മുഖ്യ മന്ത്രി പിണറായി വിജയനാണ്‌. മലപ്പുറത്തെ വോട്ടര്‍മാര്‍ ഇത്തവണ എല്‍ഡിഎഫിനൊപ്പം നില്‍ക്കും, യുഡിഎഫ്‌ ഇത്തവണ കനത്ത പരാജയം ഏറ്റുവാങ്ങുമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.
സ്‌പീക്കര്‍ക്കെതിരെയുള്ള പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ ആരോപണം അവജ്ഞയോടെ ജനം തള്ളിക്കളഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക്‌ ടെണ്ടറില്ലാതെ നിയമസഭയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നല്‍കുക വഴി സ്‌പീക്കര്‍ ശ്രീരാമ കൃഷ്‌ണന്‍ അഴിമതി കാട്ടിയെന്നായിരുന്നു ചെന്നലയുടെ ആരോപണം.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: മതമൗലികവാദം ഉയർത്തി മുസ്ലീം ലീഗ് അധികാരത്തിൽ തിരിച്ചു വരാൻ ശ്രമിക്കുന്നു; എ വിജയരാഘവൻ
vijayaraghavan

കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ നാടുകാണി-പരപ്പനങ്ങടി റോഡ്‌ നിര്‍മ്മാണം ഊരാളുങ്കല്‍ സൊസൈറ്റിക്ക്‌ നല്‍കിയത്‌ ടെണ്ടര്‍ ില്ലാതെയായിരുന്നു.പാണക്കാട്‌ തങ്ങളുടെയും പികെ കുഞ്ഞാലിക്കുട്ടിയുടേയും വീടിന്‌ മുന്നിലൂടെയാണ്‌ ഈ റോഡ്‌ കടന്നു പോകുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞൈടുപ്പ്‌പിലെ രണ്ട്‌ ഘട്ട തിരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ്‌ ബഹു ദൂരം മുന്നിലാണ്‌. ഡിസംബര്‍ 16നാണ്‌ വോട്ടെണ്ണല്‍ കഴിയുമ്പോള്‍ മലപ്പുറത്തെ യുഡിഎഫ്‌ കേന്ദ്രങ്ങള്‍ നിരാശയിലാകുമെന്നും എ വിഡജയരാഘവന്‍ പറഞ്ഞു.

Malappuram
English summary
CPM new state secretary A Vijayagahvan criticize Muslim league election strategy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X