• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പികെ ഫിറോസിന്റെ കിടിലന്‍ നീക്കം; താനൂരില്‍ അന്തംവിട്ട് എല്‍ഡിഎഫ്... 'എല്ലാ വാദങ്ങളും പൊളിച്ചടുക്കി'

താനൂര്‍: മലപ്പുറം ജില്ലയില്‍ ഏറ്റവും ശ്രദ്ധിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് താനൂര്‍. മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ താനൂരില്‍ 2016ലാണ് ചെങ്കൊടി ഉയര്‍ന്നത്. പഴയ കോണ്‍ഗ്രസ് നേതാവ് വി അബ്ദുറഹ്മാനെ വച്ച് ഇടതുപക്ഷം നടത്തിയ തന്ത്രപരമായ നീക്കത്തില്‍ മുസ്ലിംലീഗിന് കാലിടറുകയായിരുന്നു. മൂന്നാമൂഴം തേടിയ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ തോല്‍പ്പിച്ചാണ് അബ്ദുറഹ്മാന്‍ അന്ന് വെന്നിക്കൊടി നാട്ടിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

ഇത്തവണ അബ്ദുറഹ്മാനെതിരെ മല്‍സരിക്കുന്ന പികെ ഫിറോസിനെതിരെ പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് മുസ്ലിം ലീഗ് നടത്തിയ നീക്കം രാഷ്ട്രീയ എതിരാളികളെ അമ്പരിപ്പിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

യൂത്ത് ലീഗ് പിരിച്ച പണം

യൂത്ത് ലീഗ് പിരിച്ച പണം

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെതിരെ പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. അതിലൊന്നായിരുന്നു കത്വ ഫണ്ട് വെട്ടിപ്പ്. കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത് ലീഗ് പിരിച്ച പണം തിരിമറി നടത്തി എന്നായിരുന്നു ആക്ഷേപം.

നേതാക്കള്‍ പറഞ്ഞത്

നേതാക്കള്‍ പറഞ്ഞത്

യൂത്ത് ലീഗ് മുന്‍ നേതാവ് യൂസുഫ് പടനിലമാണ് ഫിറോസിനെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ അന്ന് തന്നെ ഇക്കാര്യം നിഷേധിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന് ഫണ്ട് പരിവില്‍ ബന്ധമില്ലെന്നും ദേശീയ നേതൃത്വമാണ് കൈകാര്യം ചെയ്തതുമെന്നായിരുന്നു യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചത്.

മൂര്‍ച്ച കൂട്ടി എല്‍ഡിഎഫ്

മൂര്‍ച്ച കൂട്ടി എല്‍ഡിഎഫ്

താനൂരില്‍ പികെ ഫിറോസ് മല്‍സരിക്കാനെത്തിയ വേളയില്‍ ഇടതുക്യാമ്പ് കത്വ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. യൂസുഫ് പടനിലത്തെ എത്തിച്ചും അവര്‍ ആരോപണത്തിന് കരുത്ത് പകര്‍ന്നു. എന്നാല്‍ ഇന്ന് കത്വ കേസിലെ അഭിഭാഷകയെ താനൂരിലെത്തിച്ചിരിക്കുകയാണ് ഫിറോസും കൂട്ടരും.

ദീപിക സിങ് താനൂരില്‍

ദീപിക സിങ് താനൂരില്‍

കത്വ കേസില്‍ ഇരയുടെ കുടുംബത്തിന് വേണ്ടി രംഗത്തിറങ്ങി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട അഭിഭാഷകയാണ് ദീപിക സിങ് രജാവത്ത്. അവര്‍ ഇന്ന് താനൂരില്‍ യുഡിഎഫ് പ്രചാരണത്തില്‍ പങ്കെടുത്തു. ഇതോടെ കേസില്‍ ഇടതുപക്ഷം ഫിറോസിനെതിരെ ഉയര്‍ത്തിയ ആരോപണം പൊളിഞ്ഞുവെന്ന് യുഡിഎഫ് നേതാക്കള്‍ പ്രതികരിക്കുന്നു.

ശക്തമായ സന്ദേശം

ശക്തമായ സന്ദേശം

പികെ ഫിറോസിനൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്ത് ദീപികയും റോഡ് ഷോയില്‍ പങ്കെടുത്തു. ശനിയാഴ്ച വൈകീട്ട് മൂച്ചിക്കലില്‍ നിന്ന് മുക്കോല വരെയായിരുന്നു റോഡ് ഷോ. ദീപിക സിങ് രജാവത്തിനെ താനൂരില്‍ രംഗത്തിറക്കിയതിലൂടെ മുസ്ലിം ലീഗ് രാഷ്ട്രീയ എതിരാളികള്‍ക്കുള്ള ഒരു സന്ദേശമാണ് നല്‍കുന്നത്.

ഇഞ്ചോടിഞ്ച് മല്‍സരം

ഇഞ്ചോടിഞ്ച് മല്‍സരം

ഇഞ്ചോടിഞ്ച് മല്‍സരമാണ് താനൂരില്‍ നടക്കുന്നത്. ആര് ജയിക്കുമെന്ന് പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യം. എന്തുവില കൊടുത്തും സീറ്റ് തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് മുസ്ലിം ലീഗ്. അതുകൊണ്ടാണ് യൂത്ത് ലീഗ് നേതാവ് ഫിറോസിനെ തന്നെ ഇവിടെ കളത്തിലിറക്കിയത് എന്നാണ് ലീഗ് പ്രാദേശിക നേതാക്കളുടെ പ്രതികരണം.

യുഡിഎഫിന് പ്രതീക്ഷ

യുഡിഎഫിന് പ്രതീക്ഷ

യുഡിഎഫിന് പ്രതീക്ഷ വയ്ക്കാന്‍ ഇത്തവണ ഒട്ടേറെ ഘടകങ്ങളുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയം അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. മാത്രമല്ല, പഴയ പൊന്മുണ്ടം കോണ്‍ഗ്രസ് ഇപ്പോഴില്ല. യുഡിഎഫില്‍ ശക്തമായ ഐക്യം പ്രകടമാണ്. ഇതും തങ്ങള്‍ക്ക് അനുകൂലമായ ഘടകമാണെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു.

ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്

ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്

വികസനം, പിണറായി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ എന്നിവയാണ് ഇടതുപക്ഷം പ്രചാരണ ആയുധമാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കമേ യുഡിഎഫിനുള്ളൂ എന്നും അവര്‍ പറയുന്നു. വികസമാണ് ഞങ്ങളുടെ മുഖമുദ്രയെന്നും സാധാരണക്കാര്‍ അനുഭവിച്ചറിഞ്ഞ പദ്ധതികളാണ് ഇവിടെ നടപ്പാക്കിയതെന്നും എല്‍ഡിഎഫ് പറയുന്നു.

എത്ര സീറ്റ് കിട്ടും? യുഡിഎഫിന്റെ പ്രതീക്ഷ ഇങ്ങനെ... വെളിപ്പെടുത്തി കുഞ്ഞാലിക്കുട്ടി, കൂടെ കാരണങ്ങളും

മലപ്പുറത്ത് തരൂര്‍ ഇഫക്ട്; നാലു സീറ്റുകള്‍ തിരിച്ചുപിടിക്കും; ഇരട്ടി സീറ്റിന് തന്ത്രം ആവിഷ്‌കരിച്ച് ഇടതുപക്ഷം

സാരിയിൽ തിളങ്ങി ഹംസനന്ദിനി, ചിത്രങ്ങൾ കാണാം

പി കെ കുഞ്ഞാലിക്കുട്ടി
Know all about
പി കെ കുഞ്ഞാലിക്കുട്ടി
Malappuram

English summary
Deepika Singh Rajawat arrived Tanur for Road Show with PK Firos in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X