മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊന്നതല്ല;കുടുക്കിയത്;'തിരികെയെത്തിയപ്പോൾ കണ്ടത് അരവിന്ദൻ മരിച്ച് കിടക്കുന്നത്';ഷിജുവിന്റെ കുടുംബം

Google Oneindia Malayalam News

മലപ്പുറം: യുഎഇയുടെ ജയിലിൽ ദുരിതം അനുഭവിക്കുന്ന കൊടുവള്ളി സ്വദേശി ഷിജുവിന് വേണ്ടി കനിവ് തേടി കുടുംബം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് മുന്നിലാണ് കുടുംബ സഹായം അഭ്യർത്ഥിച്ച് എത്തിയത്.

ഷിജുവിന്റെ ഭാര്യയും കുട്ടികളും മാതാപിതാക്കളുമാണ് പാണക്കാട് എത്തിയത്. യു എ ഇയിലെ ഫുജേറയിൽ ഖല്‍ബ ജയിലിലാണ് ഷിജു കഴിയുന്നത്. തമിഴ്‌നാട് സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇയാളെ ജയിലിൽ അടച്ചത്.

ഷിജുവിനെ ജയിൽ മോചനാക്കണമെന്നാണ് കുടുംബത്തിന്റെ ആവിശ്യം. സഹായ അഭ്യര്‍ഥനയുമായാണ് കുടുംബം പാണക്കാട് എത്തിയത്.

1

കോഴിക്കോട് കൊടുവള്ളി കരീറ്റിപ്പറമ്പ് സ്വദേശി വാഴപ്പുറത്ത് ഷിജു. ഒപ്പമുളള ജീവനക്കാരനായ വെല്ലൂര്‍ സ്വദേശി അരവിന്ദന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഷിജു ജയിൽ അടയ്ക്കുകയായിരുന്നു. ഇയാളിൽ നിന്നും കുറ്റ സമ്മത മൊഴി എഴുതി വാങ്ങി കേസില്‍ കുടുക്കി എന്നാണ് ഷിജുവിന്റെ കുടുംബം ആരോപിക്കുന്നു. ദുബായിൽ അല്‍ സുല്‍ത്താന്‍ ഇലക്ട്രോ മെക്കാനിക്കലിൽ എ.സി മെക്കാനിക്കായി ജോലി ചെയ്ത് വരികയായിരുന്നു ഷിജു. ആറ് വർഷമായി ഇയാൾ ഇവിടെ പ്രവർത്തിക്കുന്നു. എന്നാൽ, സംഭവം നടക്കുന്നത് 2021 മാർച്ച്‌ 20 നാണ്.

പോര് തുടർന്ന് റഷ്യ: ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവയ്ക്ക് വിലക്ക്പോര് തുടർന്ന് റഷ്യ: ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവയ്ക്ക് വിലക്ക്

2

ഷിജുവും മരണപ്പെട്ട അരവിന്ദനും ഒരുമിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. മോട്ടോർ പ്രവർത്തിപ്പിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ എടുക്കാൻ ഷിജു വെയർ ഹൗസിലേക്ക് പോയിരുന്നു. എന്നാൽ, തിരികെ എത്തിയപ്പോൾ ഷിജു കാണുന്നത് അരവിന്ദൻ മരിച്ചു കിടക്കുന്നതാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അറ്റാക്ക് വന്ന് മരണപ്പെട്ടു എന്ന് വ്യക്തമായിരുന്നു. എന്നാൽ, ഷിജുവിന്റെ കാരണത്താൽ ഷോക്കേറ്റ് മരണപ്പെട്ടതാണെന്ന കുറ്റം ചുമത്തി എഫ് ഐ ആർ രേഖപ്പെടുത്തി.

3

അതേസമയം, ഷിജു ജോലി ചെയ്തിരുന്ന കമ്പനിക്ക് ഇൻഷുറൻസ് ഇല്ലാതിരുന്നു. അതിനാൽ, കേസിൽ രക്ഷാപ്പെടുത്താം എന്ന് കാണിച്ച് കമ്പനി ഷിജുവിനെ കേസിൽ കുടുക്കി. മുഴുവൻ കുറ്റങ്ങളും ഷിജുവിന്റെ പേരിൽ കമ്പനി കെട്ടി വെയ്ച്ചെന്നും ബന്ധുക്കൾ പറയുന്നു. കേസിന്റെ കാര്യങ്ങൾക്കെന്ന് പറഞ്ഞ് ഷിജുവിനെ കൊണ്ട് നിരവധി രേഖകളിൽ ഒപ്പ് വെപ്പിച്ചു. എന്നാൽ, പിന്നീടാണ് ഇതെല്ലാം കുറ്റ സമ്മത മൊഴിയായിരുന്നു എന്ന് ഷിജു മനസ്സിലാക്കിയത് എന്നും കുടുംബം പറയുന്നു.

'ആക്രമത്തിന് നാറ്റോയുടെ പച്ചക്കൊടി';'മരണത്തിന് ഉത്തരവാദി നാറ്റോ ആയിരിക്കും'; - സെലന്‍സ്‌കി'ആക്രമത്തിന് നാറ്റോയുടെ പച്ചക്കൊടി';'മരണത്തിന് ഉത്തരവാദി നാറ്റോ ആയിരിക്കും'; - സെലന്‍സ്‌കി

4

അതേ സമയം, മോചനത്തിനായി യു എ ഇ സുപ്രീം കോടതി 2 ലക്ഷം ദിർഹം ബ്ലഡ് മണി നൽകണമെന്ന് വിധിച്ചിരുന്നു. ഈ തുക കമ്പനി വഹിക്കാമെന്ന് പറഞ്ഞു. കെഎംസിസി നേതാക്കളും സാമൂഹ്യ പ്രവർത്തകരും ബന്ധപ്പെട്ടതിനെ തുടർന്നാണ് കമ്പനി തുക ഏറ്റെടുക്കാം എന്ന് വ്യക്താക്കിയത്. എന്നാൽ, മരണപ്പെട്ട അരവിന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം കുറക്കാൻ ഷിജുവിന്റെ കുടുംബത്തോട് കമ്പനി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ, 20000 ദിർഹം കുടുംബം കുറച്ചിരുന്നു. എന്നാൽ പണം നൽകുന്നത് കമ്പനി വൈകിച്ചു. അതിനാൽ തന്നെ, ഷിജു ജയിലിൽ ആയി.

5

ഇതിനിടെ കമ്പനിക്ക്‌ ഇൻഷുറൻസ് ഇല്ലെന്ന് അരവിന്ദന്റെ കുടുംബം മനസ്സിലാക്കി. തുടർന്ന്, അഭിഭാഷകർ നഷ്ടപരിഹാരം കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ടു. അതോടെ നഷ്ടപരിഹാരം നൽകുന്നതിൽ നിന്നും കമ്പനി പിന്മാറി. ഇത് ഷിജുവിന്റെ ജയിൽ മോചനത്തിന് പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ, ഇപ്പോൾ കെട്ടിവെയ്ക്കുനുളള പണത്തിന് പിന്നാലെയുളള ഓട്ടത്തിലാണ് കുടുംബം.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam
6

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുടുംബം സാദിഖലി തങ്ങൾക്ക് മുന്നിൽ എത്തിയത്. രോഗിയായ മാതാപിതാക്കള്‍ക്കും കുടുംബത്തിനും ഏക പ്രതീക്ഷായായിരുന്നു ഷിജു. അതിനാൽ ജയിലിൽ നിന്ന് ഷിജുവിനെ രക്ഷപ്പെടുത്താന്‍ വേണ്ട ഇടപെടലുകള്‍ നടത്താമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കുടുംബത്തിന് ഉറപ്പ് നല്‍കി. മോചനത്തിനായുള്ള ശ്രമങ്ങൾ നടത്തുമെന്നും വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും ദുബായിലും ഇടപെടൽ നടത്തുമെന്നും ബന്ധപ്പെട്ടവരെ സമീപിക്കുമെന്നും തങ്ങൾ വ്യക്തമാക്കി.

Malappuram
English summary
Family seek help from Panakkad Sadiqali for helping Shiju who trapped in uae jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X