Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടറുടെ ശ്രമം ഫലം കണ്ടു; സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയില്‍ പ്രവര്‍ത്തനം തുടങ്ങി

മലപ്പുറം: സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രോഗം ഭേദമായി മടങ്ങിയ 22 പേര്‍ കഴിഞ്ഞദിവസം ആശുപത്രിയിലെത്തി പ്ലാസ്മ നല്‍കിയിരുന്നു. പ്ലാസ്മ തെറാപ്പിയിലൂടെ രണ്ടു പേര്‍ക്ക് കൂടി രോഗം ഭേദമായി. അതീവ ഗുരുതരാവസ്ഥയിലുണ്ടായിരുന്ന രണ്ടു പേരുടെ രോഗമാണ് മാറിയത്. ഇവര്‍ വീട്ടിലേക്ക് മടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചു.

m

കൊറോണ രോഗം ഭേദമായ 50ലധികം പേര്‍ ഇതുവരെ പ്ലാസ്മ ബാങ്കിലെത്തി പ്ലാസ്മ നല്‍കി. 200ഓളം പേര്‍ പ്ലാസ്മ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയിലുണ്ടായിരുന്ന കൊറോണ രോഗിക്ക് മഞ്ചേരിയില്‍ നിന്ന് പ്ലാസ്മ എത്തിച്ചു നല്‍കിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മഞ്ചേരി മെഡിക്കല്‍ കോളജിലെ കൊറോണ നോഡല്‍ ഓഫീസറായ ഡോ. ഷിനാസ് ബാബു കഴിഞ്ഞ മാര്‍ച്ചില്‍ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് തയ്യാറാക്കിയിരുന്നു. കൊറോണ രോഗികളുടെ സംശയങ്ങക്ക് മറുപടി പറയുക, അവരുമായി സംവദിക്കുക എന്നിവയ്ക്ക് വേണ്ടിയായിരുന്നു ഗ്രൂപ്പ്. ഇന്ന് നാല് വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ട. രോഗികളും രോഗം മാറിയവരും ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനമാണ് പ്ലാസ്മ ബാങ്ക് രൂപീകരണത്തിലേക്ക് നയിച്ചത്.

കോവിഡ് രോഗാണുവിനെതിരായ ആന്റിബോഡി കോവിഡ് വിമുക്തരുടെ പ്ലാസ്മയില്‍ നിന്ന് ലഭ്യമാവും. കോവിഡ് ഭേദമായി 14 ദിവസം മുതല്‍ നാല് മാസം വരെയുള്ള കാലയളവിലാണ് ഒരു വ്യക്തിയില്‍ നിന്ന് പ്ലാസ്മ ശേഖരിക്കുന്നത്. ഇത് ഒരു വര്‍ഷം വരെ സൂക്ഷിച്ച് വയ്ക്കാന്‍ സാധിക്കും. പതിനെട്ടിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 55 കിലോയിലധികം ഭാരമുള്ള കോവിഡ് വിമുക്തരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തെ ഫലപ്രദമായി നേരിടാനാണ് ഈ മുന്നൊരുക്കം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+