Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരന്തം സമ്മാനിച്ച കണ്ണീര്‍ തുടച്ച് മലപ്പുറം; ഇത് സന്തോഷം നിറഞ്ഞ നിമിഷമെന്ന് മുനവ്വറലി തങ്ങള്‍

മലപ്പുറം: കഴിഞ്ഞ പ്രളയ ദുരന്തത്തില്‍ വീട് നഷ്ടമായ ശരതിന് ആശ്വാസമേകി മലപ്പുറത്തിന്റെ കരുതല്‍. അമ്മയും ഭാര്യയും വീടിനൊപ്പം മണ്ണിടിച്ചിലില്‍ നഷ്ടമായ കോട്ടക്കുന്നിലെ ശരതിന് വീട് നിര്‍മിച്ചു നല്‍കി. ഇതില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. അന്ന് ഈ പ്രദേശം സന്ദര്‍ശിക്കുമ്പോള്‍ കണ്ട ശരതിന്റെ മുഖം മറന്നിട്ടില്ലെന്ന് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ ശരതിന് വീട് സ്വന്തമാക്കി നല്‍കിയത്. മുനവ്വറലി തങ്ങളുടെ വാക്കുകള്‍ ഇങ്ങനെ....

m

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും മനസ്സില്‍ നിറഞ്ഞ നിമിഷം

കഴിഞ്ഞ പ്രളയകാലത്ത് നേരില്‍ കണ്ട ഏറ്റവും വലിയ ദുഃഖമായിരുന്നു ശരത്.കോട്ടക്കുന്നിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രിയപ്പെട്ടവരെയും ആശ്രയമായിരുന്ന വീടും ദുരന്തമെടുത്ത് പോയ ശരത്തിന്റെ മുഖം ഇപ്പോഴെന്ന പോലെ ഓര്‍മ്മയിലേക്കെത്തുന്നു.അന്നവിടെ സന്ദര്‍ശിക്കുമ്പോള്‍ മുമ്പ് അവിടെയൊരു വീടുണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ എല്ലാം മണ്ണിനാല്‍ മൂടപ്പെട്ടിരുന്നു.

മറ്റൊരു വീടിന്റെ ഒരു ഭാഗത്ത് എല്ലാം തകര്‍ന്നിരിക്കുന്ന ശരതിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം കരഞ്ഞു പോയി. കരയരുതെന്ന് സമാധാനിപ്പിച്ചപ്പോള്‍ ഇടറിയ ശബ്ദത്തിലുള്ള ശരതിന്റെ വാക്കുകള്‍, 'എന്റെ അമ്മയും എന്റെ കുഞ്ഞിന്റെ അമ്മയും ആ മണ്ണിനടിയില്‍..ഞാനെങ്ങിനെ കരയാതിരിക്കും'..

ml

അന്ന് ,ആ വാക്കുകള്‍ കേട്ടപ്പോള്‍ മനസ്സില്‍ തോന്നിയ ആത്മാര്‍ത്ഥമായ ആശയമായിരുന്നു ഇത്. ദുരന്തം സംഭവിച്ചത് നമ്മുടെ കണ്‍മുമ്പിലാണ്. ഇരയായ ആ ചെറുപ്പക്കാരന്റെയും ബാക്കിയുള്ളവരുടേയും ജീവിതം നാം ഏറ്റെടുത്തില്ലെങ്കില്‍ അത് എന്നുമൊരു വിങ്ങലായി മനസ്സില്‍ ബാക്കി നില്‍ക്കും. ഇവര്‍ക്ക് ഇനിയുള്ള കാലം അന്തിയുറങ്ങാനൊരു വീട് സാക്ഷാത്കരിക്കുക എന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന ആലോചന ഇന്ന് നിറവേറിയിരിക്കുന്നു. ആത്മഹര്‍ഷവും അഭിമാനവും തോന്നുന്ന മുഹൂര്‍ത്തം.

സര്‍വ്വശക്തന് സ്തുതി..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+