മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം മുട്ടിയേലിൽ ഇഞ്ചോടിഞ്ച് പോരാട്ടം;യുഡിഎഫ് ലക്ഷ്യം ഹാട്രിക്ക് വിജയം,തിരിച്ചുപിടിക്കാൻ എൽഡിഎഫ്

Google Oneindia Malayalam News

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആവേശത്തിലാണ് മലപ്പുറം ജില്ല. മുട്ടിയേലില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പേരാട്ടമാണ് നടക്കുന്നത്. ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് ടോണിയല്‍ സുരേഷും അട്ടിമറി പ്രതീക്ഷിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പാലത്തിങ്കല്‍ ഉണ്ണിയുമാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. ചാലിയാര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡായ മുട്ടിയേലില്‍ ഇത്തവണ പഴയ അയല്‍വാസികള്‍ തമ്മിലുള്ള പോരാട്ടമാണ്. 2005ലും 2010ലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തോണിയില്‍ സുരേഷ് ഇവിടെ നിന്നും ജയിച്ചിരുന്നു.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: മലപ്പുറം മുട്ടിയേലിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം; ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് യു.ഡി.എഫ്
udf

കർണാടകത്തിൽ ഡികെയുടെ കിടിലൻ നീക്കം; ബിജെപി നേതാവ് കോൺഗ്രസിലേക്ക്,ഉപതിരഞ്ഞെടുപ്പിന് മുൻപ്.. ഞെട്ടൽകർണാടകത്തിൽ ഡികെയുടെ കിടിലൻ നീക്കം; ബിജെപി നേതാവ് കോൺഗ്രസിലേക്ക്,ഉപതിരഞ്ഞെടുപ്പിന് മുൻപ്.. ഞെട്ടൽ

മൂന്നാം തവണയും വിജയം ലക്ഷ്യമിട്ടാണ് ഇത്തവണ വാര്‍ഡില്‍ പ്രചരണം നടത്തുന്നത്. നിലവില്‍ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായ സുരേഷാണ് കോണ്‍ഗ്രസിനെ നയിക്കുന്നത് എന്നതിനാല്‍ സുരേഷിന്റെ വിജയം കോണ്‍ഗ്രസിന് അനിവാര്യമാണ്. എന്നാല്‍ ഇക്കുറിയും വാര്‍ഡ് തിരിച്ച് പിടിക്കാനുള്ള തീരുമാനത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഉണ്ണിയുടെ പ്രചരണം. വോട്ടുകള്‍ അഭ്യര്‍ത്ഥിച്ചുള്ള പ്രചരണ ബോര്‍ഡുകളും വാര്‍ഡില്‍ നിറഞ്ഞു കഴിഞ്ഞു. പത്ത് വര്‍ഷം മെമ്പറായിരുന്ന കാലയളവില്‍ വാര്‍ഡില്‍ നടത്തിയ വികസന പ്രവര്‍ഡത്തനങ്ങള്‍ എടുത്തുകാട്ടിയുള്ള പ്രചരണമാണ് സുരേഷ് നടത്തുന്നത്.

ചടുല നീക്കവുമായി കോൺഗ്രസ്;'ക്രൈസിസ് മാനേജർ'ബിഹാറിലേക്ക് .. ഗോവയും മണിപ്പൂരും ആവർത്തിക്കില്ലചടുല നീക്കവുമായി കോൺഗ്രസ്;'ക്രൈസിസ് മാനേജർ'ബിഹാറിലേക്ക് .. ഗോവയും മണിപ്പൂരും ആവർത്തിക്കില്ല

നിലവില്‍ വാര്‍ഡിനെ പ്രതിനിധീകരിക്കുന്നത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എംടി ലസ്‌നയാണ്. കോണ്‍ഗ്രസിനുള്ളിലെ ഭിന്നതയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണസമിതിയുടെ പ്രവവര്‍ത്തനങ്ങളും സംസ്ഥാനസര്‍ക്കാരിന്റെ വികസന നേട്ടങ്ങളും എടുത്തുകാട്ടിയാണ് ഉണ്ണി വോട്ട് നേടുന്നത്. വരും ദിവസങ്ങളില്‍ പ്രചരണം ഊര്‍ജിതമാക്കാന്‍ ശ്രമിക്കുകയാണ് ഇരു സ്ഥാനാര്‍ത്ഥികളും മുട്ടിയേലില്‍ ഇത്തവണ വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മാറ്റത്തിന് വേണ്ടി ഇത്തവണ വോട്ടര്‍മാര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്ന് സ്ഥാനാര്‍ത്ഥി ഉണ്ണി പറഞ്ഞു.

അതേസമയം, പഞ്ചായത്തില്‍ യുഡിഎഫിന് ഏറ്റവും സുരക്ഷിതമായ വാര്‍ഡാണ് മുട്ടിയേല്‍. തന്റെ വിജയത്തില്‍ സംശയമില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണസമിതി പൂര്‍ണപരാജയമാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി തോണിയേല്‍ സുരേഷ് പറഞ്ഞു. എന്താലായും മുട്ടിയേലില്‍ ഇത്തവണ ശക്തമായ മത്സരമാണ് നടക്കുക.

കണ്ണൂര്‍ നഗരസഭയില്‍ സീറ്റ്‌ വിഭജന തര്‍ക്കത്തില്‍ വഴിമുട്ടി യുഡിഎഫ്‌കണ്ണൂര്‍ നഗരസഭയില്‍ സീറ്റ്‌ വിഭജന തര്‍ക്കത്തില്‍ വഴിമുട്ടി യുഡിഎഫ്‌

ബീഹാറില്‍ 2005 ആവര്‍ത്തിക്കും, ആദ്യം ലാലു, ഇപ്പോള്‍ നിതീഷ്, മുഖ്യമന്ത്രിമാരുടെ വഴിമുടക്കി എല്‍ജെപി!!ബീഹാറില്‍ 2005 ആവര്‍ത്തിക്കും, ആദ്യം ലാലു, ഇപ്പോള്‍ നിതീഷ്, മുഖ്യമന്ത്രിമാരുടെ വഴിമുടക്കി എല്‍ജെപി!!

കമലയ്ക്ക് മാത്രമല്ല ജോ ബൈഡനും ഇന്ത്യാ ബന്ധം, അഞ്ച് ബൈഡന്മാര്‍ മുംബൈയില്‍, ഇതുവരെ കണ്ടിട്ടില്ലകമലയ്ക്ക് മാത്രമല്ല ജോ ബൈഡനും ഇന്ത്യാ ബന്ധം, അഞ്ച് ബൈഡന്മാര്‍ മുംബൈയില്‍, ഇതുവരെ കണ്ടിട്ടില്ല

Malappuram
English summary
Kerala Local body Election: UDF aims for hat trick victory in Malappuram Muttiyel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X