• search

ജലീല്‍ രാജിവെക്കണം; മലപ്പുറത്തെ 16 മണ്ഡലങ്ങളിലും കരിദിനമാചരിച്ചു, കറുത്ത കോട്ടും കരിങ്കൊടിയുമേന്തി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മലപ്പുറം: ബന്ധു നിയമനത്തിലൂടെ സ്വജനപക്ഷപാതം നടത്തിയ മന്ത്രി ജലീല്‍ രാജി വെക്കുക എന്ന ആവശ്യം ഉന്നയിച്ച് മുസ്ലിം യൂത്ത്ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സമര പരമ്പരയുടെ ഭാഗമായി വെള്ളിയാഴ്ച ജില്ലയിലെ പതിനാറ് മണ്ഡലങ്ങളിലും കരിദിനമാചരിച്ചു. കറുത്ത കോട്ടണിഞ്ഞ് കരിങ്കൊടിയുമേന്തി നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

  ഡിവൈഎസ്പിയെ പിടികൂടാനാകാതെ പൊലീസ് ഒളിച്ചുകളിക്കുന്നതായി ആരോപണം; ഒളിവിൽ പോയത് സർവീസ് റിവോൾവറുമായി, അപകടകരമായ സാഹചര്യമെന്ന് ഇന്‍റലിജെൻസ്

  വരും ദിവസങ്ങളില്‍ ജില്ലയില്‍ നടക്കാനിരിക്കുന്ന ശക്തമായ പ്രതിഷേധ സമരങ്ങളുടെ വിളംബരമായി ഇന്നലത്തെ സമരം മാറി. ജില്ലാ ആസ്ഥാനത്ത് നടന്ന കരിദിന പ്രതിഷേധ സംഗമം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ഉദ്ഘാടനം ചെയ്തു.

  Protest against KT Jaleel in Malappuram

  ഭരണത്തിന്റെ പകുതി കാലവാധി പിന്നിട്ടപ്പോഴേക്കും മന്ത്രിമാരുടെ നേതൃത്വത്തില്‍ തന്നെ വ്യാപകമായ അഴിമതികള്‍ക്കും സ്വജനപക്ഷപാതത്തിനും നേതൃത്വം നല്‍കുക വഴി സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ ലക്ഷണമൊത്ത കൊള്ളസംഘമാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് പ്രസ്താവിച്ചു. ആദര്‍ശം പ്രസംഗിച്ചുനടന്ന മന്ത്രി ജലീല്‍ സ്വജനപക്ഷാപാതം നടത്തിയത് വ്യക്തമായത് വഴി പദവിയിലിരിക്കാന്‍ യോഗ്യനല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ചടങ്ങില്‍ മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് കെ.എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, എന്‍.കെ അഫ്സല്‍ റഹ്്മാന്‍, വി. മുസ്തഫ, പി.എ സലാം, അഷ്റഫ് പാറച്ചോടന്‍, എന്‍.പി അക്ബര്‍, ഹകീം കോല്‍മണ്ണ, ഷരീഫ് മുടിക്കോട്, ഷാഫി കാടേങ്ങല്‍, എസ്.അദ്നാന്‍, ഹുസൈന്‍ ഉള്ളാട്ട്, സൈഫുല്ല വടക്കുമുറി, കപ്പൂര്‍ സമീര്‍, ഫെബിന്‍ കളപ്പാടന്‍, നൗഷാദ് പരേങ്ങല്‍, മുജീബ് ടി, അബ്ബാസ് വടക്കന്‍, മന്‍സൂര്‍ പള്ളിമുക്ക്, സഹല്‍ വടക്കുംമുറി, റവാഷിദ് ആനക്കയം, സി.പി സാദിഖലി, കുഞ്ഞിമാന്‍ മൈലാടി, ഫാരിസ് പൂക്കോട്ടൂര്‍, സജീര്‍ കളപ്പാടന്‍, പി.കെ ബാവ, എം.പി മുഹമ്മദ് പ്രസംഗിച്ചു.

  സ്വജനപക്ഷപാതം കാണിച്ച് അധികാരത്തില്‍ കടിച്ച് തൂങ്ങി നില്‍ക്കുന്ന കെ.ടി. ജലീല്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ് ലിം യൂത്ത് ജില്ലാ കമ്മിറ്റി ജില്ലയില്‍ ആഹ്വാനം ചെയ്ത കരിദിനത്തിന്റെ ഭാഗമായി. കോട്ടക്കലില്‍ യൂത്ത്‌ലീഗുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. ചങ്കുവെട്ടി റസ്റ്റ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച് ബസ് സ്റ്റാന്റില്‍ സമാപിച്ച കോട്ടക്കല്‍ മണ്ഡലം യൂത്ത് ലീഗ് പ്രകടനത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. അഡ്വ പി.പി. ഹമീദ്, കെ.ടി. അക്ബര്‍, ടി.ഷാജഹാന്‍, ചോഴിമീത്തില്‍ ഹംസ, സഹീര്‍ കക്കിടി, കെ.എം.ഖലീല്‍, പി.ടി. അനസ്, കെ.ടി.നൗഷാദ്, അഹമ്മദ് മണ്ടായപ്പുറം, കെ. നൗഫല്‍, ജുനൈദ് പാമ്പലത്ത്, മുജീബ് ടി.പി, നാസര്‍ തയ്യില്‍, സലാം കെ.വി. എന്നിവര്‍ നേതൃത്വം നല്‍കി

  ബന്ധു നിയമനത്തിലൂടെ സ്വജനപക്ഷപാതം നടത്തിയ മന്ത്രി ജലീല്‍ രാജി വെക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സമര പരമ്പരക്ക് തുടക്കം കുറിച്ചത്. രാജിവെക്കും വരെ തുടര്‍സമരങ്ങള്‍ ജില്ലയില്‍ നടക്കും. ഇടതു സര്‍ക്കാറിലെ ജില്ലയിലെ ഏക മന്ത്രിയായ കളങ്കിത മന്ത്രി രാജിവെപ്പിക്കാന്‍ സി.പി.എം തയ്യാറാവണം എന്ന ആവശ്യം ഉന്നയിച്ചാണ് ആദ്യ സമരം. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുന്ന ഇന്നാണ് ജില്ലയില്‍ കരിദിനം ആചരിക്കാനും നിയോജക മണ്ഡലം തലങ്ങളില്‍ കരിദിന പ്രതിഷേധ പ്രകടനങ്ങളും നടത്താനും തീരുമാനിച്ചത്. തുടര്‍ ദിവസങ്ങളില്‍ മന്ത്രിയുടെ വസതിയിലേക്കും ഓഫീസിലേക്കും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും.

  കളങ്കിത മന്ത്രിയെ ജില്ലയില്‍ ബഹിഷ്‌കരിക്കാനും മന്ത്രിയുടെ സ്വജനപക്ഷപാതം തെരുവുകളില്‍ ചര്‍ച്ച ചെയ്യുന്ന തരത്തില്‍ പ്രചരണങ്ങള്‍ സംഘടിപ്പിക്കും. ഇ.പി.ജയരാജനെ ബന്ധു നിയമനത്തിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്നും മാറ്റി നിര്‍ത്തിയ സി.പി.എം എന്തുകൊണ്ട് മന്ത്രി ജലീലിനെ മാറ്റി നിര്‍ത്തുന്നില്ല എന്ന് സി.പി.എം വിശദീകരിക്കേണ്ടതുണ്ട്. കളങ്കിതനായിട്ടും പത്രസമ്മേളനങ്ങളിലും സോഷ്യല്‍ മീഡിയയിലും അഹങ്കാരം നിറഞ്ഞ വാക്കുകളും വെല്ലുവിളിയും നടത്തിയ മന്ത്രിയുടെ ശൈലി ജനാധിപത്യത്തിന് അപമാനമാണ്. സമരം ആലോചനായോഗത്തില്‍ ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു.

  Malappuram

  English summary
  KT Jaleel issue in Malappuram

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more