മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു: കോൺഗ്രസ് നേതാവിനെ സ്ഥാനാർത്ഥിയാക്കി കേരള കോൺഗ്രസ് എം ജോസഫ്!

Google Oneindia Malayalam News

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ തിരിച്ചടി നൽകി കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം. പാർട്ടി ചെയർമാൻ നേരിട്ട് കത്ത് നൽകിയിട്ടും ജില്ലയിലെ കോൺഗ്രസ് നേതൃത്വം പരിഗണിക്കാതെ വന്നതോടെ ഒറ്റയ്ക്ക് ജില്ലയിൽ മത്സരിക്കാൻ കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം തീരുമാനിച്ചിരുന്നു. ഇതിന്റം ഭാഗമായാണ് മഹിളാ കോൺഗ്രസ് പോത്തുകല്ല് മണ്ഡലം സെക്രട്ടറിയും വനിതാ സഹകരണ ബാങ്ക് മെമ്പറും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന റംല എമ്മിനെ കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

പിസി ജോർജ്ജിനും കുടുംബത്തിനും എതിരെ വ്യാജപ്രചാരണം; ജനം പുച്ഛിച്ച് തള്ളുമെന്ന്! സൈബർ സെല്ലിന് പരാതിപിസി ജോർജ്ജിനും കുടുംബത്തിനും എതിരെ വ്യാജപ്രചാരണം; ജനം പുച്ഛിച്ച് തള്ളുമെന്ന്! സൈബർ സെല്ലിന് പരാതി

പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഇതോടെ റംലത്തിനെ മത്സരിപ്പിക്കുക. തനിക്ക് സീറ്റ് നിഷേധിച്ച കോൺഗ്രസ് നേതൃത്വത്തോട് കേരള കോൺഗ്രസ് എം ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായാണ് റംലത്ത് മറുപടി നൽകിയിരിക്കുന്നത്. കോൺഗ്രസ് തന്നോട് കാണിക്കുന്നത് രാഷ്ട്രീയ വഞ്ചനയാണെന്നും റംലത്ത് ചൂണ്ടിക്കാണിക്കുന്നു.

 congress-158407

2010-15 കാലയളവിൽ റംലത്ത് പോത്തുകല്ല് പഞ്ചായത്തിൽ ഇതേ വാർഡിൽ നിന്നുള്ള അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് വിജയിക്കുന്നത്. എന്നാൽ നാലര വർഷം പൂർത്തിയായതോടെ കോൺഗ്രസിൽ ചേരുകയായിരുന്നു. തുടർന്ന് 2015ലെ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ധാനം ചെയ്യുകയും ആറ് മാസം കൂടി കാലാവധി ഉണ്ടായിരിക്കെ മെമ്പർ സ്ഥാനം രാജിവെക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതോടെ പാർട്ടിയുടെ വാക്ക് വിശ്വസിച്ച ഇവർ രാജിവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതേ വർഷം ഈ വാർഡ് ജനറൽ ആയതോടെ മത്സരിക്കുന്നതിൽ നിന്ന് മാറിനിൽക്കണമെന്നും 2020ലെ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്നും ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് 2015ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ വിട്ടുനിന്നത്. എന്നാൽ ഇത്തവണയും ഒഴിവുകഴിവുകൾ പറഞ്ഞ് സീറ്റ് നിഷേധിച്ചതോടെയാണ് കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിക്കുന്നത്.

Recommended Video

cmsvideo
Remuneration for Panchayath President and ward members

ഇത്തവണ റംലത്ത് തന്നെയാണ് സ്ഥാനാർത്ഥിയെന്ന് നേതാക്കൾ ഉറപ്പുനൽകിയെങ്കിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥി സുലൈൻ ഹാജിയ്ക്ക് മത്സരിക്കാൻ ആറാം വാർഡ് നൽകാൻ നിലവിലെ ഏഴാം വാർഡ് നൽകേണ്ടതുണ്ട് അതുകൊണ്ട് ഇത്തവണയും മത്സരിക്കാൻ കഴിയില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. അതുകൊണ്ട് അഞ്ച് വർഷം കൂടി കാത്തിരിക്കാനും പാർട്ടി നേതാക്കൾ നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ് തന്നോട് അനീതി കാണിച്ചെന്നാണ് റംലത്തും ചൂണ്ടിക്കാണിക്കുന്നത്.

Malappuram
English summary
Kerala Local Body election: Woman leader denies ticket, will be constest Under Kerala Congress M Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X