മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോകസഭാ തെരഞ്ഞെടുപ്പ്; മലപ്പുറത്ത് വോട്ടിംഗ് മെഷീന്‍ സെറ്റിംഗ് 16 ന് തുടങ്ങും രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന് ജില്ലയിലെ ഓരോ പോളിംഗ് സ്റ്റേഷനുകളിലും ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും നിശ്ചയിക്കുന്നതിനുള്ള രണ്ടാം ഘട്ട റാന്‍ഡമൈസഷന്‍ പൂര്‍ത്തിയായി. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും പൊതുനിരീക്ഷകരുമായ പത്മ ജൈസ്വാള്‍, ചന്ദ്രകാന്ത് ഉയിക എന്നിവരുടെയും സാന്നിദ്ധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അമിത് മീണയാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്.

<strong>തിരഞ്ഞെടുപ്പ് കാലത്തെ മാവോയിസ്റ്റ് സാന്നിധ്യം പൊലീസിന് തലവേദനയാകുന്നു; തുഷാറിന് സുരക്ഷാ ഉദ്യോഗസ്ഥനെ ഏര്‍പ്പെടുത്തി, സുരക്ഷ വേണ്ടെന്ന് സുനീര്‍, സര്‍ക്കാരിനെതിരെ ബിജെപി</strong>തിരഞ്ഞെടുപ്പ് കാലത്തെ മാവോയിസ്റ്റ് സാന്നിധ്യം പൊലീസിന് തലവേദനയാകുന്നു; തുഷാറിന് സുരക്ഷാ ഉദ്യോഗസ്ഥനെ ഏര്‍പ്പെടുത്തി, സുരക്ഷ വേണ്ടെന്ന് സുനീര്‍, സര്‍ക്കാരിനെതിരെ ബിജെപി

നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്. 2750 ബൂത്തുകളാണ് ജില്ലയിലുള്ളത്. 5230 വോട്ടിങ് മെഷിനുകള്‍ ജില്ലയിലേക്ക് അനുവദിച്ചിട്ടുണ്ട്. 3905 കണ്‍ട്രോള്‍ യൂനിറ്റും 3781 വി.വി പാറ്റുകളുമാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇവയില്‍ നിന്നാണ് പോളിംഗ് സ്റ്റേഷനുകള്‍ക്ക് റാന്‍ഡമൈസ് ചെയ്ത് നല്‍കിയത്.

Malappuram

വോട്ടുയന്ത്രങ്ങളുടെ നമ്പറുകള്‍ ഇ.വി.എം മാനേജ്മന്റെ് സിസ്റ്റം എന്ന സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കൂട്ടിക്കലര്‍ത്തി ഓരോ പോളിങ് ബൂത്തിലേക്കും നല്‍കേണ്ട വോട്ടുയന്ത്രവും വിവിപാറ്റ് സംവിധാനവും നിശ്ചയിക്കുകയാണ് റാന്‍ഡമൈസേഷനിലൂടെ ചെയ്യുന്നത്. പൊന്നാനി, മലപ്പുറം ലോക്സഭാ മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള റാന്‍ഡമൈസേഷനാണ് നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നടന്നത്.

വയനാട് ലോക്സഭാ മണ്ഡലത്തില്‍ പെട്ട നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങല്‍ലുപയാഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ വയനാട്ടില്‍ വെച്ചാണ് നടക്കുക. ജില്ലയ്ക്ക് അനുവദിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധനയ്ക്ക് ശേഷം ഓരോ നിയമസഭാ മണ്ഡലങ്ങള്‍ക്കായി അനുവദിക്കുന്ന ആദ്യഘട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 25 ന് നടന്നിരുന്നു.

അസി. കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വികെ അനില്‍കുമാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, ഇലക്ടറല്‍ രജിസട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും സെറ്റ് ചെയ്യുന്ന പ്രക്രിയ ചൊവ്വ, ബുധന്‍ (ഏപ്രില്‍ 16,17) ദിവസങ്ങളിലായി നടക്കും. പൊന്നാനി, മലപ്പുറം ലോക്സഭാ മണ്ഡലങ്ങളിലേക്കും വയനാട് മണ്ഡലത്തില്‍ പെട്ട ജില്ലയിലെ വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് സജ്ജീകരിക്കുന്നത്.

ഓരോ നിയമസഭാ മണ്ഡലങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകളില്‍ വെച്ചാണ് സെറ്റിംഗ് നടക്കുക. ചൊവ്വാഴ്ച രാവിലെ എട്ടിന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ സ്ട്രോംഗ് റൂം തുറക്കും. തുടര്‍ന്നാണ് സെറ്റിംഗ് ആരംഭിക്കുക. ഒരു വോട്ടിംഗ് മെഷീന്‍ സെറ്റ് ചെയ്യുന്നതിന് 45 മിനുട്ടാണ് ആവശ്യം വരിക. സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടിയതിനാല്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ പെട്ട വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് മണ്ഡങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ രണ്ട് ബാലറ്റ് യൂണിറ്റ് വീതം വേണ്ടി വരും.

തെരഞ്ഞെടുപ്പു വേളയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാറുണ്ടായാല്‍ പരിഹരിക്കുന്നതിനായി ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ 77 എന്‍ജിനീയര്‍മാര്‍ ജില്ലയിലെത്തിയിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിലേക്കും നാല് വീതം എന്‍ജിനീയര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരും വോട്ടിംഗ് യന്ത്രം സെറ്റിംഗ് പ്രക്രിയയില്‍ പങ്കെടുക്കും. സെറ്റിംഗ് പ്രക്രിയയില്‍ പങ്കാളികളാവാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെറ്റിംഗ് പ്രക്രിയ മുഴുവനായും വീഡിയോയില്‍ പകര്‍ത്തും.

വോട്ടെടുപ്പ് തുടങ്ങി ഓരോ മണിക്കൂറിലും വോട്ടിംഗ് പുരോഗതി ജില്ലാതലത്തില്‍ വിലയിരുത്താന്‍ സംവിധാനം തയ്യാറായി. എന്‍.ഐ.സി തയ്യാറാക്കിയ 'പോള്‍ മാനേജര്‍' സംവിധാനം വഴിയാണ് വോട്ടെടുപ്പ് സംബന്ധിച്ച വിശദ വിവരങ്ങള്‍ പൊതു നിരീക്ഷകര്‍, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്ക് നിരീക്ഷിക്കാനാവുക.

വോട്ടെടുപ്പ് ദിവസവും തലേന്നും ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാനായി 'പോള്‍ മാനേജര്‍' മൊബൈല്‍ ആപ്പും പുരോഗതി നിരീക്ഷിക്കാനായി വെബ് പോര്‍ട്ടല്‍ സംവിധാനവുമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, സെക്ടര്‍ ഓഫീസര്‍ എന്നിവര്‍ ഈ ആപ് വഴി അപ്ലോഡ് ചെയ്യുന്ന വിവരങ്ങള്‍ വെച്ചാണ് ജില്ലാ തലത്തില്‍ നിരീക്ഷണം നടത്തുക.

മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് ആപ്പില്‍ ലോഗിന്‍ ചെയ്യാം. ബൂത്തുകളിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ നമ്പര്‍ അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനം വിതരണകേന്ദ്രങ്ങളില്‍ ലഭ്യമായിരിക്കും. പോളിങ് ഉദ്യോഗസ്ഥര്‍ വിതരണകേന്ദ്രത്തില്‍നിന്ന് പുറപ്പെട്ടതിന്റെയും എത്തിയതിന്റെയും വിവരങ്ങള്‍ അപ്പപ്പോള്‍ രേഖപ്പെടുത്തണം. 19 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. പോളിങ് ദിവസം രാവിലെ മോക് പോള്‍ നടത്തിയോ, വോട്ടിങ് എപ്പോള്‍ തുടങ്ങി, എപ്പോള്‍ അവസാനിച്ചു തുടങ്ങിയ കാര്യങ്ങള്‍ അപ്പപ്പോള്‍ നല്‍കണം.

ഓരോ മണിക്കൂറിലും അതുവരെ വോട്ട് ചെയ്ത ആളുകളുടെ എണ്ണം അപ്‌ഡേറ്റ് ചെയ്യാനും ആപ്പില്‍ സംവിധാനമുണ്ട്. വൈകീട്ട് ആറിന് വോട്ട് ചെയ്യാന്‍ നിരയില്‍ നില്‍ക്കുന്നവരുടെ എണ്ണം, ആകെ ചെയ്ത വോട്ടുകള്‍, വോട്ടെടുപ്പ് പൂര്‍ത്തിയായ സമയം, വോട്ടെടുപ്പ് ഉദ്യോഗസ്ഥസംഘം കളക്ഷന്‍ കേന്ദ്രത്തില്‍ എത്തിയ വിവരം എന്നിവയും ആപ്പില്‍ രേഖപ്പെടുത്തണം.

സെക്ടറല്‍ ഓഫീസര്‍ക്കും തന്റെ കീഴിലെ എല്ലാ ബൂത്തുകളുടെയും വിവരങ്ങള്‍ ആപ്പില്‍ കാണാനാവും. ഏതെങ്കിലും ബൂത്തിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്തതായുണ്ടെങ്കില്‍ സെക്ടര്‍ ഓഫീസര്‍ക്ക് വിവരങ്ങള്‍ അന്വേഷിച്ച് ഡാറ്റ അപ്ഡേറ്റ് ചെയ്യാം. ഒരു ബൂത്തുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യക്തികളുടെ വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവ ആപ്പില്‍ ലഭ്യമാവും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Malappuram
English summary
Lok sabha elections 2019: Voting machine setting will start 16th in Malappuram district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X