"നീ ഏത് മറ്റവൻ ആയാലും വേണ്ടില്ല'', മലപ്പുറത്ത് മാധ്യമപ്രവർത്തകനെ ക്രൂരമായി തല്ലിച്ചതച്ച് പോലീസ്
മലപ്പുറം: മാധ്യമം ദിനപത്രത്തിലെ റിപ്പോര്‍ട്ടര്‍ കെപിഎം റിയാസിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി. പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ സെക്രട്ടറി കൂടിയായ റിയാസിന് പുതുപ്പള്ളിയിലെ വീടിന് സമീപത്ത് വെച്ചാണ് പോലീസ് മര്‍ദ്ദനമേറ്റത്. വീടിന് സമീപത്തുളള പലചരക്ക് കടയില്‍ സാധനം വാങ്ങാനായി വന്ന റിയാസിനെ തിരൂര്‍ സിഐ ആയ ടിപി ഫര്‍സാദ് ആണ് പ്രകോപനം കൂടാതെ മര്‍ദ്ദിച്ചത്.
കൈക്കും കാലിനുമടക്കം പരിക്ക് പറ്റിയ റിയാസിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പോലീസ് മേധാവിക്ക് അടക്കം പോലീസ് അതിക്രമത്തിന് എതിരെ റിയാസ് പരാതി നല്‍കിയിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. പൊലീസ് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങളും അധിക്ഷേപവും അംഗീകരിക്കാനാകില്ലെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കർശന നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

മലപ്പുറം പുതുപ്പള്ളി സ്വദേശിയാണ് റിയാസ്. വീടിന് തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാനായി പോയതായിരുന്നു അദ്ദേഹം. കടയിൽ ആളുകൾ ഉളളതിനാണ് സമീപത്തുളള കസേരയിൽ ഇരിക്കുകയായിരുന്നു റിയാസ്. ഈ സമയത്താണ് തിരൂർ സിഐ ഫർസാദിന്റെ നേതൃത്വത്തിൽ ഒരു സംഘം പോലീസുകാർ ഇവിടേക്ക് എത്തിയത്. കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് നിൽക്കുകയായിരുന്ന റിയാസ് അടക്കമുളളവരെ സിഐയുടെ നേതൃത്വത്തിൽ പോലീസുകാർ കടയിലേക്ക് കയറി ലാത്തി കൊണ്ട് മർദ്ദിക്കുകയായിരുന്നു.
Recommended Video
മാധ്യമപ്രവർത്തകനാണ് താൻ എന്ന് റിയാസ് പറഞ്ഞുവെങ്കിലും സിഐ അധിക്ഷേപിക്കുകയായിരുന്നു. "നീ ഏത് മറ്റവൻ ആയാലും വേണ്ടിയില്ല ഞാൻ സി ഐ ഫർസാദ് ആണ് ആരോടെങ്കിലും ചെന്ന് പറ" എന്നാണ് സിഐ അധിക്ഷേപിച്ചത്. പോലീസ് മർദ്ദനത്തിൽ റിയാസിന്റെ കൈയിലും തോളിലും കാലിലുമായി പത്തിലധികം തവണ ലാത്തികൊണ്ട് തല്ലി. കൈയിലും കാലിലും തൊളിലും പൊട്ടലുണ്ട്.












Click it and Unblock the Notifications