മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയസ് 80 ! ഓടിത്തോൽപ്പിക്കാൻ മിടുക്കൻ; പ്രതിസന്ധികളെ നേരിടുന്നവർക്ക് ഇതൊരു ഉഗ്രൻ മാതൃക

Google Oneindia Malayalam News

മലപ്പുറം: പ്രായം ഒന്നുമല്ല മനുഷ്യന്റെ പ്രവർത്തികളെ നിശ്ചയിക്കുന്നത്. എന്തു ചെയ്യണം എങ്കിലും ഒരു മനസ്സുണ്ടാകണം. അതിനുദാഹരണമാണ് എ അബ്ദുസ്സമദ്. മലപ്പുറം ജില്ലയുടെ വെറ്ററൻ കായിക മേഖലയിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ് എ അബ്ദുസ്സമദ്. 80 വയസ്സുണ്ട് അരീക്കോട്ടെ എ അബ്ദുസ്സമദിന്. കായിക മേഖലയെ ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ് എ അബ്ദുസ്സമദ്.

ജില്ലയുടെ വൈറൽ കായികമേളയുടെ പ്രമുഖ മുഖം എന്നാണ് ഇദ്ദേഹത്തെ ഇപ്പോൾ അറിയപ്പെടുന്നത്. വിവിധ സ്ഥലങ്ങളിലായി നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ അടക്കം ഇദ്ദേഹം താരമായി മാറിയിട്ടുണ്ട്. 100 മീറ്റർ ഓട്ടത്തിൽ മെഡൽ നേടി നാടിനു അഭിമാനമായി മാറി. വയസ്സ് 80 ആണെങ്കിലും ചുറുചുറുക്കിന് ഒരു കുറവുമില്ല. എ അബ്ദുസ്സമദിന്റെ ഇഷ്ട ഇനം 100 മീറ്റർ ഓട്ടമാണ്.

kerala

ജില്ലയുടെ വെറ്ററൻ കായികമേഖലയുടെ 100 മീറ്റർ ഓട്ടത്തിൽ നിന്നും എ അബ്ദുസ്സമദ് പിന്മാറിയിരുന്നു. എന്നാൽ മത്സരിച്ച ഇനത്തിൽ ഇദ്ദേഹം സ്വർണം നേടി. ആദ്യമായി മത്സരിച്ച 400 മീറ്ററിലും 200 മീറ്ററിലും ഇദ്ദേഹം ആദ്യ സ്ഥാനത്തെത്തി. 80 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് ഇരട്ട സ്വർണം നേടി നാടിന്റെ അഭിമാനമായി എ അബ്ദുസ്സമദ് മാറിയത്.

വെറ്ററൻ താരങ്ങളിലെ ലോകോത്തര വേഗക്കാരോടൊപ്പം ഇദ്ദേഹം മൂന്നുതവണ മത്സരിച്ചിരുന്നു. ഇതുമാത്രമല്ല, എ അബ്ദുസ്സമദിന്റെ അഭിമാന നിമിഷങ്ങൾ.... ഓസ്ട്രേലിയയിൽ നടന്ന ലോക മാസ്റ്റേഴ്സ് മീറ്റിൽ വെങ്കല മെഡൽ ഇദ്ദേഹം നേടി.. വിവിധ ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ 100 മീറ്റർ ഓട്ടത്തിൽ മെഡൽ നേടി നാടിനു മാതൃകയായി മാറി.

മലപ്പുറം ജില്ലയിലെ അരീക്കോട് ജി എം യു പി സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ആയിരുന്നു ഇദ്ദേഹം. പക്ഷേ, സ്കൂളിൽ നിന്ന് വിരമിച്ച ശേഷവും എ അബ്ദുസ്സമദിന് വിശ്രമമില്ലാത്ത ഓട്ടമാണ്.... തന്റെ കാലുകളെ ബലപ്പെടുത്തി 80 - കാരൻ ഓടിയെത്തിയത് മികച്ച നേട്ടങ്ങളിലേക്ക്... സജീവതയാണ് ജീവിതം എന്നുറപ്പിച്ചാണ് കായിക മത്സരങ്ങളി‍ൽ ഇദ്ദേഹം പരിശീലനം ആരംഭിച്ചത്.

ഹോട്ടലുകൾക്ക് മുന്നിൽ ടോള്‍ ഫ്രീ നമ്പര്‍ വേണം; പൊതുജനങ്ങള്‍ക്ക് പരാതികള്‍ പറയാം; ആരോഗ്യവകുപ്പ്ഹോട്ടലുകൾക്ക് മുന്നിൽ ടോള്‍ ഫ്രീ നമ്പര്‍ വേണം; പൊതുജനങ്ങള്‍ക്ക് പരാതികള്‍ പറയാം; ആരോഗ്യവകുപ്പ്

ഫുട്ബോൾ പ്രേമിയായ ഇദ്ദേഹം ഫുട്ബോൾ താരവുമാണ്. കുട്ടിക്കാലം മുതൽ കായിക മേഖലയോട് പ്രത്യേകം താല്പര്യമുണ്ട്. യുവ കായിക താരങ്ങൾക്കൊപ്പം കൂടി ഓടി തോൽപ്പിക്കാൻ കഠിന ശ്രമം നടത്തി. അന്ന് കാലിനു പരിക്കുപറ്റിയ അതിനെ തുടർന്ന് അദ്ദേഹത്തിന് വിശ്രമം വേണ്ടി വന്നു. എങ്കിലും പ്രതിസന്ധികളിൽ വീണില്ല. പിൻമാറിയില്ല. നേരത്തേ മത്സരിച്ചിട്ടുള്ള 200 മീറ്ററിലും ഇതിനു പുറമേ 400 മീറ്ററിലും പരിശീലനം തുടർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്വർണനേട്ടം സ്വന്തമാക്കിയത്.

Malappuram
English summary
malappuram; 80 years old sports man abdussamad, Life experience; the viral interesting story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X