Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭാര്യയെ തുണി കൊണ്ട് വായയും മൂക്കും പൊത്തിപ്പിടിച്ചു, കൊന്നു' - ഒളിവിൽ പോയ പ്രതി പൊലീസ് പിടിയിൽ

മലപ്പുറം: അസം സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് ചാഫിയാർ റഹ്മാനെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാൾ കൊല്ലാൻ ഉപയോഗിച്ച കത്തി ഓവ് പാലത്തിന്റെ ചുവട്ടിൽ നിന്നും കണ്ടെത്തി.

ഭാര്യയെ കൊലപ്പെടുത്തിയിതിന് പിന്നാലെ ഇയാൾ ഒളിവിൽ ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചാഫിയാർ റഹ്മാനെ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. കഴിഞ്ഞ 9 ന് ആണ് അസം സ്വദേശിനിയായ ഹുസ്നറ ബീഗത്തെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

murder

അരുണാചൽ പ്രദേശിലെ ചൈനാ അതിർത്തിയായ റൂയിങ്ങിലെ ഒളിത്താവളത്തിൽ ആയിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. പ്രതിയെ ഇവിടെ നിന്ന് മങ്കട പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പിടിയിൽ ആയ ഇയാൾ ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ ഭാര്യയെ കൊലപ്പെടുത്തിയ രീതി പൊലീസിന് വിശദീകരിച്ചിരുന്നു. കഴുത്തിൽ കത്തി കൊണ്ട് കുത്തിയ ശേഷം തുണി ഉപയോഗിച്ച് വായയും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് മരണം ഉറപ്പാക്കിയത്. ചുമരിലെ രക്ത കറകൾ കഴുകി കളയുകയും രക്തം പുരണ്ട വസ്ത്രം കഴുകി വൃത്തിയാക്കുകയും ചെയ്തതായും പ്രതി പൊലീസിനോട് സമ്മതിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും എന്നാണ് വിവരം.

പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് കുമാർ, മങ്കട സിഐ യു.കെ.ഷാജഹാൻ, എഎസ്ഐ ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. കൊലപാതകത്തിനുപയോഗിച്ച കത്തി വീടിന് അധികം ദൂരെയല്ലാത്ത ഓവുപാലത്തിന്റെ അടിയിൽ ഉപേക്ഷിച്ചത് പൊലീസിനു കാണിച്ചു കൊടുത്തിരുന്നു.

അതേസമയം, തൃശ്ശൂര്‍ ഒല്ലൂരിൽ വിവാഹപ്പിറ്റേന്ന് കാണാതായ നവ വരനെ ചേറ്റുവ കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരന്റെ മകൻ ധീരജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച്ച മനക്കൊടിയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് മരോട്ടിച്ചാലിൽ നിന്നും സ്കൂട്ടറിൽ പോയ ഇയാൾ വൈകിട്ടും വീട്ടിലെത്തിയിട്ടില്ല. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ ഒല്ലൂർ പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു. ചൊവാഴ്ച്ച മൽസ്യ തൊഴിലാളികളുടെ വലയിലാണ് മൃതദേഹം കൂടുങ്ങിയത്.

ഇടുക്കിയിലെ അന്ധ വിദ്യാലയത്തിലെ വിദ്യാർത്ഥിയെ ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പളും അറസ്റ്റിൽ. കുടയത്തൂർ സ്വദേശി ശശികുമാർ ആണ് അറസ്റ്റിലായത്. പീഡന വിവരം പൊലീസിനെ അറിയിക്കാതെ ഒതുക്കി തീർക്കാൻ ശ്രമിച്ചതിനാണ് പ്രിൻസിപ്പാളിനെയും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം, കേസിലെ പ്രധാന പ്രതിയായ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോത്താനിക്കാട് സ്വദേശിയാണ് ഇയാള്‍. 2020 ലായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്. ആ സമയത്ത് പത്താംക്ലാസിൽ പഠിക്കുകയായിരുന്നു പെണ്‍കുട്ടി. സ്കൂൾ വാച്ചറായ രാജേഷ് ബസിൽ വച്ചും ഹോസ്റ്റലിൽ വച്ചും പെണ്‍കുട്ടിയുടെ ദേഹത്ത് കയറി പിടിക്കുകയായിരുന്നു. അടുത്തിടെ പെണ്‍കുട്ടി ഇക്കാര്യം ഒരു സുഹൃത്തിനോട് പറഞ്ഞു. സുഹൃത്ത് അറിയിച്ച പ്രകാരം പൊലീസെത്തി പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി. എല്ലാ കാര്യങ്ങളും പെണ്‍കുട്ടി തുറന്ന് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+