Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് വള്ളംകളിക്കിടെ തല്ല്; നിരവധി പേർക്ക് പരിക്കേറ്റു

ആദ്യ സെമി ഫൈനൽ മത്സരത്തിന്റെ വിജയികളെ തീരുമാനിച്ചതാണ് തർക്കത്തിലേക്കും പിന്നീട് സംഘർഷത്തിലേക്കും നീങ്ങിയത്.

BOAT31

മലപ്പുറം: കീഴുപറമ്പിൽ വള്ളംകളി മത്സരത്തിനിടെ സംഘർഷം. നിരവധി പേർക്ക് പരിക്കേറ്റു. സെമി ഫൈനൽ മത്സരത്തിലെ ജേതാക്കളെ നിശ്ചയിച്ചതിലെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഓടുന്നതിനിടെ വീണും മർദനമേറ്റുമാണ് നിരവധിയാളുകൾക്ക് പരിക്കേറ്റത്. സംഘർഷത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആണ്. സംഘർഷമുണ്ടായതോടെ ചിലരെ മറ്റു ചിലർ കസേര കൊണ്ട് അടിക്കുന്നതും ആളുകൾ കൂട്ടത്തോടെ ഓടുന്നതും വീഡിയോയിൽ കാണാം.

എന്നാൽ തങ്ങളാണ് വിജയികളെന്ന് പറഞ്ഞ് എതിർ ടീം രംഗത്തുവന്നു. രണ്ടാം സെമി ഫൈനൽ നടത്താൻ സമ്മതിക്കില്ലെന്നും ഇവർ പറഞ്ഞു. ഇതോടെ തർക്കത്തെ തുടർന്ന് തുടർ മത്സരങ്ങൾ നടത്താനായില്ല. ഇതേ തുടർന്നുണ്ടായ തർക്കമാണ്സം​ഘർമായി മാറിയത്

വലിയ ആവേശത്തോടെയാണ് 21-ാമത് വള്ളംകളി ഇടശേരിയിൽ നടന്നത്. എന്നാൽ ജേതാക്കളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ഒടുവിൽ വേദിയിൽ സമ്മാനവിതരണം നടക്കുന്നതിനിടയിൽ കൂട്ടയടി നടക്കുകയായിരുന്നു. ആക്രമണത്തിനിടയിൽ വീണ് പരുക്കേറ്റ ചിലർ ആശുപത്രിയിൽ ചികിത്സ തേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+