Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി ക്രൂരനായ ഭരണാധികാരി; ബെഹറ മോദിയുടെ നോമിനി- ആഞ്ഞടിച്ച് വിവി പ്രകാശ്

മലപ്പുറം: ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് ഡിസിസി പ്രസിഡന്റ് വിവി പ്രകാശ്. ഇത്തവണ യുഡിഎഫ് ഒറ്റക്കെട്ടായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. യാതൊരു ഭിന്നതയുമില്ല. അതുകൊണ്ടുതന്നെ വളരെ ആത്മവിശ്വാസത്തിലാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്നും വിവി പ്രകാശ് പറഞ്ഞു.

കോണ്‍ഗ്രസ് യുഡിഎഫിന് പുറത്തുള്ള ആരുമായും സഖ്യമുണ്ടാക്കിയിട്ടില്ല. പ്രാദേശികമായി ചില നീക്കുപോക്കുകളുണ്ടാകാം. വികസനും മറ്റു ലക്ഷ്യങ്ങളുമാണ് അതിന്റെ അടിസ്ഥാനം. യുഡിഎഫിന്റെ ബന്ധങ്ങള്‍ സുതാര്യമാണ്. എല്ലാവര്‍ക്കുമറിയാം. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ചില മേഖലകളില്‍ പിന്തുണ നല്‍കുന്നുണ്ടാകാം. അത് നീക്കുപോക്കുകളുടെ ഭാഗമാണ്. അത് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധമായി ആരോപിക്കുന്നതില്‍ അര്‍ഥമില്ല.

v

ഉയര്‍ന്ന ജനാധിപത്യ സംസ്‌കാരമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വലിയ തോതില്‍ സംവാദങ്ങളും ചര്‍ച്ചകളും പാര്‍ട്ടിയില്‍ നടക്കാറുണ്ട്. ആശയ പരമായ ചര്‍ച്ചകള്‍ നടക്കാറുണ്ട്. വ്യക്തികള്‍ക്ക് അവരുടെ അഭിപ്രായം പറയാം. കമ്മിറ്റികളില്‍ പറയും. ചിലപ്പോള്‍ അത് പുറത്തുവന്നു എന്ന് വരാം. രാഷ്ട്രീയ കാര്യ സമിതിയില്‍ കെ മുരളീധരന്‍ അംഗമാണ്. അദ്ദേഹം അവിടെ അഭിപ്രായം പറഞ്ഞിട്ടുണ്ടാകും. ചിലപ്പോള്‍ പുറത്തും പറഞ്ഞിട്ടുണ്ടാകും. അതൊരു തെറ്റല്ലെന്നും വിവി പ്രകാശ് പറഞ്ഞു.

രണ്ടു പ്രളയങ്ങള്‍ക്ക് സാക്ഷിയായി മലപ്പുറം. കവളപ്പാറയില്‍ 59 പേരാണ് മണ്ണിനടിയില്‍പ്പെട്ടത്. ദേശീയ നേതാവ് രാഹുല്‍ ഗാന്ധി സംഭവ സ്ഥലം തൊട്ടടുത്ത ദിവസം തന്നെ സന്ദര്‍ശിച്ചു. ദുരന്ത ഭൂമിയില്‍ ഇതുവരെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായോ. 11 മൃതദേഹങ്ങള്‍ ഇപ്പോഴും മണ്ണിനടിയിലാണ്. അതിനടുത്ത് പോയി ആദരവ് കാണിക്കാന്‍ പോലും തയ്യാറാകാത്ത ക്രൂരനായ ഭരണാധികാരിയാണ് പിണറായി വിജയന്‍. സമീപത്തുള്ള ക്യാമ്പില്‍ വന്ന് തിരിച്ചുപോകുകയാണ് പിണറായി ചെയ്തത്. ഭരണാധികാരിയുടെ മനസാണ് പിണറായിയുടെ പ്രവര്‍ത്തനത്തിലൂടെ വ്യക്തമാകുന്നത്. അത്തരത്തിലൊരു വ്യക്തിയും പാര്‍ട്ടിയുമാണ് കേരളം ഭരിക്കുന്നത്. ധനസഹായം 10000 രൂപ കൊടുക്കുമെന്ന് പറഞ്ഞു. എത്ര സമരം നടത്തിയ ശേഷമാണ് കുറച്ച് പേര്‍ക്കെങ്കിലും കൊടുക്കാന്‍ തയ്യാറായത്. ഒട്ടേറെ സന്നദ്ധ സംഘടനകള്‍ സഹായവുമായി എത്തി. വീടും സ്ഥലവും കൈമാറി. രാഹുല്‍ ഗാന്ധി വരെ സ്വന്തം പണമെടുത്ത് വീട് നിര്‍മിച്ചു നല്‍കി. സര്‍ക്കാര്‍ ഒരു വീടോ, സ്ഥലമോ കൈമാറിയോ. സര്‍ക്കാരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് കുറച്ച് ദിവസം കൂടി കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും. അതോടെ സര്‍ക്കാര്‍ അപ്രസക്തമായി. ഇനി ആനുകൂല്യം പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കെതിരെ ഇഡി അന്വേഷണം വരുമ്പോള്‍ മാത്രം എതിര്‍ക്കുന്നതിനോട് യോജിക്കുന്നില്ല. അന്വേഷണ ഏജന്‍സികളെ ദുരപയോഗം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും. ലോക്‌നാഥ് ബെഹറ മോദിയുടെ നോമിനിയാണ്. അങ്ങനെയുള്ള വ്യക്തിയെ ആണ് ഡിജിപി ആക്കി വച്ചത്. ബിജെപിയും പിണറായി വിജയനും തമ്മിലുള്ള അവിഹിത ബന്ധം ആദ്യം മുതലേ വ്യക്തമായതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും കോണ്‍ഗ്രസ് അതിനെ ആക്ഷേപിക്കാറില്ലെന്നും അന്വേഷണ സംഘത്തെ ദുരുപയോഗം ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും വിവി പ്രകാശ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+