മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് ബുധനാഴ്ച മരിച്ചത് 14പേര്‍: ഇന്നും മരണങ്ങള്‍ കൂടുന്നു, 643 വീടുകള്‍ തകര്‍ന്നു!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ ഇന്നലെ ഒരു ദിവസം മാത്രം മഴക്കാലകെടുതിയില്‍പ്പെട്ട മരണപ്പെട്ടത് 14പേരാണ്. ഇന്നും ഇതെ രീതിയില്‍ മരണങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണവും അനുദിനം വര്‍ധിക്കുന്നു. പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കില്‍ ഒരാളും കൊണ്ടോട്ടി താലൂക്കില്‍ 12 പേരുമാണ് മരണപ്പെട്ടത്. വീടിന് മുകളില്‍ മണ്ണിടിഞ്ഞ് ഐക്കരപ്പടി കൈതക്കുണ്ടയില്‍ കുടുംബത്തിലെ മൂന്ന് പേരും പെരിങ്ങാവില്‍ ഒമ്പത് പേരുമാണ് മരണപ്പെട്ടത്. കാലവര്‍ഷത്തെ തുടര്‍ന്ന് മെയ് 29 മുതല്‍ ഇന്നലെ വരെ 38 പേരാണ് മരിച്ചത്.ഒരാളെ കാണാതായിട്ടുണ്ട്. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


1805.288 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിച്ചത്. ഇന്നലെ 24 മണിക്കൂറില്‍ മാത്രം 155 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 138 വില്ലേജുകളിലായി 3451 പേരെ കാലവര്‍ഷക്കെടുതി ബാധിച്ചു. 38 വീടുകള്‍ പൂര്‍ണ്ണമായും 643 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 208.99 ലക്ഷം രൂപയുടെ നഷ്ടം ഈയിനത്തില്‍ മാത്രം കണക്കാക്കുന്നു. ഇതുവരെ 2338 ഹെക്ടറിലാണ് കൃഷി നാശമുണ്ടായത്. കൃഷി നശിച്ചതിലൂടെ 64.55 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 45 ബോട്ടുകള്‍ തകര്‍ന്നതിലൂടെ 7.5 കോടിയുടെ നഷ്ടവുമാണ്ടായി.

panampuzhaflood-

തുടര്‍ച്ചയായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് തിരൂരങ്ങാടിയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിലായി.. തിരൂരങ്ങാടിയിലും പരിസരങ്ങളിലും വീടുകളിലേക്ക് വെള്ളം കയറി. കടലുണ്ടിപ്പുഴയിലും വയലുകളിലും ജലിനിരപ്പ് ഏറെ ഉയര്‍ന്നിട്ടുണ്ട്. ഇവിടെ കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കും സമീപ വീടുകളിലേക്കും മാറി. വയലുകളില്‍ വെള്ളം രാത്രി മുതല്‍ ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് കക്കാട് പുത്തിലത്ത്പാടം പ്രദേശത്തെ 30 ഓളം വീടുകളിലേക്ക് വെള്ളം കയറി. ഇവിടെയുള്ള വഴികളും തടസ്സപ്പെട്ടതോടെ യാത്രയും ദുരിതത്തിലായി.

കടലുണ്ടിപ്പുഴയില്‍ നിന്ന് വെള്ളം കയറിയതും കനത്ത മഴയും മമ്പുറം കൂറിയാട് പ്രദേശങ്ങളിലെ നിരവധി വീടുകളെ വെള്ളത്തിലാക്കി. റോഡുകളില്‍ വെള്ളം കയറി ഗതാഗതം പലയിടത്തും സ്തംഭിച്ചിട്ടുണ്ട്. ചെമ്മാട് മാനിപ്പാടത്തും മുട്ടിച്ചിറയിലും വെള്ളം കയറുന്നതിനാല്‍ ഗതാഗതം മുടങ്ങുമെന്ന ഭീഷണിയുമുണ്ട്. പോലീസ്, റവന്യൂ അധികൃതരും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ട്രോമകെയര്‍ പ്രവര്‍ത്തകരും സജീവമായി സഹായത്തിനായി രംഗത്തുണ്ട് . തിരൂരങ്ങാടിക്ക് സമീപം കണ്ണാടിത്തടം, ചീര്‍പ്പിങ്ങല്‍ കാളംതിരുത്തി, പതിനാറുങ്ങല്‍, വെള്ളിലക്കാട്, അയ്ത്തിയേക്കല്‍, കക്കാട് കോളക്കാതൊടു, വടക്കെക്കാട്, കരുമ്പില്‍, കാച്ചടി ഏലംകൃഷി, പനമ്പുഴ റോഡ്, പി.എസ്.എം.ഒ കോളേജിന് പിറകുവശം എന്നിവിടങ്ങളില്‍ വെള്ളം കയറി വീടുകള്‍ ഒറ്റപ്പെട്ടു.

താലൂക്കില്‍ ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തിരൂരങ്ങാടി താലൂക്കില്‍ വിവിധയിടങ്ങളിലായി 12 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. എ.ആര്‍.നഗര്‍ പഞ്ചായത്തില്‍ മമ്പുറം ജി.യു.പി. സ്‌കൂള്‍, കൊളപ്പുറം മദ്രസ്സ, തിരൂരങ്ങാടിയില്‍ ജി.എച്ച് സ്‌കൂള്‍, തൃക്കുളം സ്‌കൂള്‍,എടരിക്കോട്ടെ പുതുപ്പറമ്പ് ഡി.ജി.എച്ച്.എസ്.എസ്, പറപ്പൂരിലെ ഇരിങ്ങല്ലൂര്‍ എ.എല്‍.പി.സ്‌കൂള്‍, നെടുവ ജി.എച്ച്.എസ്, വേങ്ങര വലിയോറ പാലച്ചിറമാട് ജി.യു.പി.എസ്. നന്നമ്പ്രയില്‍ കാളംതിരുത്തി സ്‌കൂള്‍, ബദരിയ്യ മദ്രസ്സ, മൂന്നിയൂര്‍ സ്‌കൂള്‍, ജി.യു.പി.എസ് അരിയല്ലൂര്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ പേരെ മാറ്റി പാര്‍പ്പിക്കാന്‍ റവന്യൂ അധികൃതര്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കാനുള്ള ശ്രമങ്ങളിലാണ്.

Malappuram
English summary
Malappuram Local News about 14 people died.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X