മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒമ്പതുവയസ്സുകാരന്റെ തിരോധാനം: പിതൃസഹോദരന്‍ പിടിയില്‍, പാലത്തില്‍നിന്നും പുഴയിലേക്ക് തള്ളിയിട്ടെന്ന്!

ഒമ്പതുവയസ്സുകാരന്റെ തിരോധാനം: പിതൃസഹോദരന്‍ പിടിയില്‍, പാലത്തില്‍നിന്നും പുഴയിലേക്ക് തള്ളിയിട്ടെന്ന്!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മേലാറ്റൂര്‍ എടയാറ്റൂര്‍ മംഗരത്തൊടി മുഹമ്മദ് സലീമിന്റെ മകന്‍ മുഹമ്മദ് ഷഹീ(9)മിനെ കാണാതായ സംഭവത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെത്തു. മങ്കരതൊടി മുഹമ്മദ് സലീമിന്റെ സഹോദരന്‍ മുഹമ്മദ് പിടിയിലായതായാണ് വിവരം. അദ്ദേഹത്തിന്റെ മൊഴിഅനുസരിച്ച് മഞ്ചേരി ആനക്കയം പാലത്തിന് സമീപം കുട്ടിക്കായി പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തി.


ഈ മാസം 13നാണ് കുട്ടിയെ കാണാതായത്. സ്‌കൂളിലേക്ക് പോയ കുട്ടി പിന്നീട് തിരിച്ചുവന്നിരുന്നില്ല. മുഹമ്മദ് ഷഹീമിന്റെ സ്‌കൂള്‍ ബാഗും യൂണിഫോമും 16 കിലോമീറ്റര്‍ അകലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് പൊലീസ് പ്രതിയിലേക്കെത്തിയെതെന്നാണ് സൂചന. സംഭവത്തില്‍ പ്രതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തുണ്ടായിരുന്നു. ഇതിനിടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരുവുണ്ടായത്.

accusedmuhammed

മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്ന് കഴിഞ്ഞ 13ന് കാണാതായ മങ്കലത്തൊടി മുഹമ്മദ് സലീം-ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹീന്‍(9)ന്റെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാണമെന്ന് പെരിന്തല്‍മണ്ണ മണ്ഡലം മുസ്്ലിംലീഗ്. എടയാറ്റൂര്‍ ഡി.എന്‍.എം.എ യു.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഷഹീന്‍ സ്‌കൂളിലേക്ക് വരുമ്പോള്‍ എടയാറ്റൂര്‍ പോസ്റ്റോഫീസ് പരിസരത്ത് നിന്ന് രാവിലെ പത്ത് മണിക്കാണ് കാണാതായത്.

അന്ന് തന്നെ രാവിലെ 11 മണിക്ക് കുട്ടിയെ കാണാതായതായി കാണിച്ച് മേലാറ്റൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫലം കാണാത്തതിന്റെ അടിസ്ഥാനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിക്ക് 16ന് പരാതി നല്‍കി. തുടര്‍ന്നും അന്വേഷണം ഇഴഞ്ഞപ്പോള്‍ ആക്ഷന്‍ കമ്മിറ്റി 18ന് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തി. എന്നാല്‍ തുടക്കം മുതല്‍ കേസ് ലാഘവത്തോടെ കൈകാര്യം ചെയ്ത് പൊലീസ് സമരക്കാര്‍ക്കെതിരെ കേസെടുക്കുകയും അപമര്യാദയായി പെരുമാറുകയുമാണ് ചെയ്തത്.

തിരോധാനവുമായി ബന്ധപ്പെട്ട് പറത്ത് വരുന്ന വാര്‍ത്തകള്‍ വളരെ ഞട്ടലുണ്ടാക്കുന്നതാണ്. പൊലീസ് ഇനിയും ഇക്കാര്യത്തില്‍ അയഞ്ഞ സമീപനം സ്വീകരിച്ചാല്‍ അതി ശക്തമായ സമരം പൊലീസ് നേരിടേണ്ടി വരും. കേള്‍ക്കുന്ന വാര്‍ത്തകള്‍ തെളിയിക്കപ്പെട്ടാല്‍ കുറ്റാക്കര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവണം. പൊലീസിന്റെ തുടക്കത്തിലെ അലംഭാവം കുട്ടിയെ അപായപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ടെങ്കില്‍ കാരണക്കാരായ പൊലീസുകാരെയും നിയമത്തിന് മുമ്പില്‍ കൊണ്ട് വരണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു.

മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്്ലിംലീഗ് പ്രസിഡന്റ് എ.കെ മുസ്തഫ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി അഡ്വ. എസ് അബ്ദുസലാം, ട്രഷറര്‍ പി.കെ അബൂബക്കര്‍ ഹാജി, എ.കെ നാസര്‍, കൊളക്കാടന്‍ അസീസ്, നാലകത്ത് ഷൗക്കത്ത്, കളപ്പാടന്‍ ഹുസൈന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Malappuram
English summary
malappuram local news about 9 year old boy's missing case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X