മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങുന്നു: ഒരാളെ ചവിട്ടിക്കൊന്നു, ഇനിയും ജീവന്‍ പൊലിയുണെമന്ന് മുന്നറിയിപ്പ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: അമരമ്പലത്തെ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങുന്നതിന് പരിഹാരം കാണാന്‍ വനം വകുപ്പ് തയ്യാറാകണമെന്ന് അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത ആവശ്യപ്പെട്ടു. വകുപ്പ് അംഗീകരിച്ച സുരക്ഷാ മാര്‍ഗങ്ങള്‍ ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് സി. സുജാത പറഞ്ഞു.

ആനയുടേ ചവിട്ടേറ്റ് ഇന്നലെ ഇതര സംസ്ഥാന തൊഴിലാളി ദാരുണമായി മരിച്ചു. ജാര്‍ഘണ്ട് സ്വദേശി മഹേഷ്(49) ആണ് കൊല്ലപ്പെട്ടത്. ചോക്കാട പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ വടക്കെ കോട്ടമലയില്‍ സ്വകാര്യവ്യക്തി പാട്ടത്തിനെടുത്ത സ്ഥലത്തെ ഭൂമിയിലെ വാഴകൃഷിയില്‍ ജോലിക്കാരനായിരുന്നു. ഇദ്ദേഹം.

elephantattack-15

കവളമുക്കട്ട, മേലേപീടിക, കല്‍ച്ചിറ ഭാഗങ്ങളില്‍ കാട്ടാന ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണെന്നും പ്രശ്‌ന പരിഹാരത്തിന് അടയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സി.പി.ഐ.അമരമ്പലം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ചുള്ളിയോട് തേള്‍പാറ പ്രധാന പാത മുറിച്ചുകടന്നാണ് കാട്ടാനക്കൂട്ടതിന്റെ സവാരി.

ഇത് തടയാനായില്ലെങ്കില്‍ ഇനിയും ഒട്ടേറെ ജീവനുകള്‍ ഇവിടെ പൊലിയുമെന്നും സി.പി.ഐ മുന്നറിയിപ്പ് നല്‍കി. ലോക്കല്‍ സെക്രട്ടറി കെ.ഹരിദാസന്‍ അധ്യക്ഷനായി. കെ.ടി. സോമന്‍, പി.ടി.ഉമ്മര്‍, ആര്‍. ശ്രീരംഗനാഥന്‍, കെ.വി.ശങ്കര്‍ദാസ്, വേണു പ്രസംഗിച്ചു. കാട്ടാന ഭീതിയില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയേകുവാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് അമരമ്പലം മണ്ഡലം കമ്മറ്റിയും ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമരം നടത്തുമെന്ന് പ്രസിഡന്റ് വി.പി.അബ്ദുള്‍ കരീം പറഞ്ഞു.

അമരമ്പലം പഞ്ചായത്തിലെ ടികെ കോളനിയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് വടക്കെകോട്ടമല. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആന തൊഴിലാളിയെ ചവിട്ടിക്കൊന്നത്. തന്റെ ഷെഡ്ഡില്‍ ഉറക്കത്തിലായിരുന്ന മഹേഷ് പട്ടികളുടെ കുര കേട്ട് പുറത്ത് വന്ന് നോക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു എന്നാണ് സൂചന. കുറച്ചകലെ മാറി ഷെഡ്ഡില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ ശബ്ദം കേട്ട് വന്ന് നോക്കിയപ്പോഴാണ് മഹേഷിന്റെ മൃതദേഹം കണ്ടത്. പ്രദേശത്ത് വളരെക്കാലമായി കൃഷിനശിപ്പിക്കുന്ന മോഴയാനയാണ് ആക്രമിച്ചതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സംഭവം അറിഞ്ഞ് കാളികാവ് സേ്റ്റഷനില്‍ നിന്നും എസ്.ഐ കുര്യാക്കോസ്, എ എസ് ഐ അബ്ദുള്‍ കരിം എന്നിവര്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.നിലമ്പൂര്‍ സൗത്ത് ഡി എഫ് ഒ സജികുമാര്‍, കരുവാരകുണ്ട് ഡെപ്യൂട്ടി റെയിഞ്ചര്‍ ശശികുമാര്‍, ചക്കിക്കുഴി ഫോറസ്റ്റ് റെയിഞ്ചര്‍ സക്കീര്‍ ഹുസ്സൈന്‍ എന്നിവര്‍ സ്ഥലത്തിയിരുന്നു. അമരമ്പലം പഞ്ചായത്ത് വാര്‍ഡംഗങ്ങളായ ബിന്ദു പല്ലാട്ട്, ഒ ഷാജി, സി.പി.എം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ പദ്മാക്ഷന്‍ , ഏരിയാ സെന്റര്‍ അംഗം പി ശിവാത്മജന്‍, ചോക്കാട് ലോക്കല്‍ സെക്രട്ടറി മുജീബ് റഹിമാന്‍, അമരമ്പലം ലോക്കല്‍ സെക്രട്ടറി വി.കെ അനന്തകൃഷ്ണന്‍, വിവിധ പാര്‍ട്ടി നേതാക്കളായ വി.കെ ബാലസുബ്രമണ്യന്‍, ജോസ്, അയ്യപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരന്തരമായുണ്ടായുന്ന ആനയുടെ ആക്രമണത്തിന് പരിഹാരം വേണമെന്ന ആവശ്യത്തിന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് നാട്ടുകാരില്‍ നിന്നും രണ്ട് പേരെ താല്‍ക്കാലികമായി നിയമിക്കാം എന്നും അവര്‍ ആനയെ നിരീക്ഷിച്ച് അറിയിപ്പ് നല്‍കാനുള്ള സംവിധാനം ഉണ്ടാക്കം എന്നും ഡി.എഫ്.ഒ പറഞ്ഞു. ജാര്‍ഘണ്ടിലെ ലോഹര്‍ദാഗ ജില്ലയില്‍ ഹിര്‍ഹി സ്വദേശിയായ മഹേഷിന് ഭാര്യയും നാല് കുട്ടികളുമുണ്ട്.

Malappuram
English summary
malappuram local news about elephant attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X