മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: മലപ്പുറത്തെ നഷ്ട പരിഹാര വിതരണം വെള്ളിയാഴ്ചയോടെ പൂര്‍ത്തിയാകും

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയില്‍ പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരമായ പതിനായിരം രൂപയുടെ വിതരണം ഈ മാസം ഏഴിന് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ നിര്‍ദേശിച്ചു. അന്നേദിവസം തന്നെ ദുരിതാശ്വാസ കിറ്റുകളുടെ വിതരണവും പൂര്‍ത്തിയാക്കും. പ്രളയക്കെടുതി സംബന്ധിച്ച് അപേക്ഷകള്‍ വില്ലേജ് ഓഫീസുകള്‍ വഴി സമര്‍പ്പിക്കുന്നത് ഇന്നലെയോടെ പൂര്‍ത്തിയായി. ഇനിയും അപേക്ഷിക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തഹസില്‍ദാര്‍മാര്‍ക്ക് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

അപേക്ഷ പരിശോധിച്ച് അന്തിമ തിരുമാനത്തിനു ശേഷമായിരിക്കും നഷ്ടപരിഹാരം അനുവദിക്കുയെന്നും കളക്ടര്‍ അറിയിച്ചു. പ്രളയക്കെടുതി ദുരിതാശ്വാസം സംബന്ധിച്ച് കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എഡിഎം വി.രാമചന്ദ്രന്‍, ഡപ്യൂട്ടി കളക്ടര്‍മാരായ അബ്ദുള്‍ റഷീദ്. നിര്‍മല കുമാരി, പ്രസന്നകുാരി, ആര്‍ഡിഒമാര്‍, തഹസില്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

meetingmalappuram-

ജില്ലയിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 166 പേര്‍

ജില്ലയില്‍ പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശേഷിക്കുന്നത് രണ്ട് ക്യാമ്പുകളിലയി 166 പേര്‍ മാത്രം. നിലമ്പൂര്‍ താലൂക്കില്‍ കുറുമ്പലങ്ങോട് വില്ലേജിലെ എരഞ്ഞിമങ്ങാട് യതീംഖാനയില്‍ 29 കുടുംബങ്ങളില്‍ നിന്നുള്ള 86 പേരും പൊന്നാനി ഈഴവതുരുത്തി ചമ്രവട്ടം പ്രൊജക്ട്ഓഫീസില്‍ 21 കുടുംബങ്ങളില്‍ നിന്നുള്ള 80 പേരുമാണ് കഴിയുന്നത്.

Malappuram
English summary
malappuram local news about flood compensation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X