വെളളത്തിലായ വൈദ്യുതി പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു: സംഭവം മലപ്പുറത്ത്
മലപ്പുറം: വെളളത്തിലായ വൈദ്യുതി പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. തിരൂരങ്ങാടി കൊടിഞ്ഞി ചീര്‍പ്പിങ്ങള്‍ കാളതിരുത്തിയില്‍ മേലേത്ത് ഹംസയുടെ മകന്‍ അസ്‌ക്കര്‍(35) ആണ് മരിച്ചത്. വെള്ളക്കെട്ടില്‍ സ്ഥിതി ചെയ്ത വീടിന് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ നിന്നാണ് ഷോക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം.
കനത്തമഴെ തുടര്‍ന്ന് പോസ്റ്റ് വെള്ളക്കെട്ടിലായിരുന്നു. വെള്ളത്തില്‍ മുങ്ങിക്കിടന്ന ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഖബറടക്കി. രണ്ടുമാസം മുന്‍പ് റിയാദില്‍ നിന്നും നാട്ടിലെത്തിയ അസ്‌ക്കര്‍ കഴിഞ്ഞ പത്തൊന്‍പതിനാണ് പുതിയ വീട്ടിലേക്ക് മാറിയത്. മാതാവ്:കദീജ, ഭാര്യ: ഷഹീദ,മക്കള്‍:അജിന്‍ ഷാന്‍, ജിംഷാദ്, സഹോദരങ്ങള്‍: ഷഫീഖ്, അസ്മാബി, സല്‍മാബി.