Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂരില്‍ 17,000 ചതുരശ്ര മീറ്ററിലുള്ള പുതിയ ടെര്‍മിനല്‍: അടുത്തയാഴ്ച മുതല്‍ തുറക്കും

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തില്‍ 17,000 ചതുരശ്ര മീറ്ററിലുള്ള പുതിയ ടെര്‍മിനല്‍ അടുത്തയാഴ്ച മുതല്‍ തുറക്കും, ആദ്യഘട്ടം ട്രയല്‍ പ്രവര്‍ത്തനം ആണ് ആരംഭിക്കുന്നത്. ആഗസ്റ്റ് അവസാനത്തോടെ ടെര്‍മിനല്‍ പൂര്‍ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തനം തുടങ്ങാനും ഔദ്യോഗിക ഉദ്ഘാടനം നടത്താനുമാണ് തീരുമാനം. കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍ ആണ് തുറന്നുകൊടുക്കുക. ഇടത്തരം-വലിയ വിമാനങ്ങളുടെ അനുമതി ലഭിക്കാനിരിക്കെ പുതിയ ടെര്‍മിനല്‍കൂടി തുറന്നുകൊടുക്കുന്നതോടെ പുറത്തിറങ്ങാനായി യാത്രക്കാര്‍ക്ക് ഇനി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരില്ല. അത്യാധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം നിര്‍മിച്ചിരിക്കുന്ന ടെര്‍മിനലാണ് അടുത്തയാഴ്ച മുതല്‍ ട്രയല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആഗസ്റ്റ് അവസാനത്തോടെ ടെര്‍മിനല്‍ പൂര്‍ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തനം തുടങ്ങാനും ഔദ്യോഗിക ഉദ്ഘാടനം നടത്താനുമാണ് തീരുമാനം.

അവസാന മിനുക്കുപണികളും പൂര്‍ത്തിയാക്കി ജൂലൈ 31 ഓടെ ടെര്‍മിനല്‍ നിര്‍മാണ ചുമതലയേറ്റെടുത്ത കമ്പനി വിമാനത്താവള അതോറിറ്റിക്ക് കൈമാറും. നിലവിലുളള ടെര്‍മിനലില്‍ യാത്രക്കാര്‍ക്ക് ആവശ്യമുളള സൗകര്യമില്ലാത്തതിനാല്‍ വിമാനങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പരിഹാരമായി 2009 ല്‍ നിര്‍മിക്കാനുദ്ദേശിച്ച ടെര്‍മിനലിന്റെ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. നാല് തവണ ടെന്‍ഡര്‍ വിവിധ കമ്പനികള്‍ ഏറ്റെടുത്തെങ്കിലും ഉപേക്ഷിക്കുകയായിരുന്നു.

karippurairport-

17,000 ചതുരശ്ര മീറ്ററില്‍ രണ്ട് നിലയിലാണ് ടെര്‍മിനല്‍ പൂര്‍ത്തിയായിരിക്കുന്നത്. നിലവില്‍ 916 യാത്രക്കാരാണ് ഒരേ സമയം ടെര്‍മിനലില്‍ ഉള്‍ക്കൊളളാന്‍ കഴിയുക. പുതിയ ടെര്‍മിനലില്‍ അന്താരാഷ്്രട മാനദണ്ഡപ്രകാരം ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍കൊളളാന്‍ കഴിയും. കൂടാതെ, ടെര്‍മിനലില്‍ 44 ചെക്ക് ഇന്‍ കൗണ്ടര്‍, 48 എമിേഗ്രഷന്‍ കൗണ്ടര്‍, 20 കസ്റ്റംസ് കൗണ്ടര്‍, അഞ്ച് കണ്‍വെയര്‍ ബെല്‍റ്റുകള്‍, അഞ്ച് എക്‌സ്‌റേ മെഷീനുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതോടെ തിരക്കിന് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. 85.18 കോടി രൂപ ചെലവില്‍ കെട്ടിടവും 35 കോടി രൂപ ചെലവിലാണ് മറ്റ് സൗകര്യങ്ങളും ടെര്‍മിനലിനുളളില്‍ ഒരുക്കിയിരിക്കുന്നത്. പുതിയ ടെര്‍മിനലില്‍ വി.െഎ.പി ലോഞ്ചും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരിപ്പൂരില്‍ ആദ്യമായാണ് വി.െഎ.പി ലോഞ്ച് ഒരുക്കിയിരിക്കുന്നത്. നിലവിലുളള അന്താരാഷ്്ട്ര ടെര്‍മിനല്‍ പൂര്‍ണമായും ഇനി മുതല്‍ അന്താരാഷ്ര്ട പുറപ്പെടല്‍ കേന്ദ്രമായിരിക്കും. രണ്ട് കോടി രൂപ ചെലവില്‍ ഈ ടെര്‍മിനലിനുളളിലെ ടോയ്‌ലറ്റുകള്‍ നവീകരിക്കുന്ന പ്രവൃത്തിയും ഉടന്‍ ആരംഭിക്കും. കൂടാതെ, വിമാനത്താവളത്തിന്റെ മുന്‍വശം സൗന്ദര്യവത്കരിക്കുന്ന നടപടിയും അന്തിമഘട്ടത്തിലാണ്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കാന്‍ ജൂലൈ 31നകം നടപടിയുണ്ടാകുമെന്നു കഴിഞ്ഞ ദിവസം ഡി.ജി.സി.എ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് എം.പിമാര്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എം.ഐ ഷാനവാസ് എന്നിവരാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബി.എസ് കുള്ളറെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്. ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ പുനസ്ഥാപിക്കണമെന്നും എം.പിമാര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡയരക്ടറേറ്റ് ഓഫ് ജനറല്‍ സിവില്‍ ഏവിയേഷനും 2017 ഒകേ്ടാബര്‍ മാസത്തില്‍ സംയുക്ത പ്രാഥമിക പഠനം നടത്തുകയും അതില്‍ ആര്‍.ബി 777200 ഇ.ആര്‍. ആര്‍, ആര്‍.ബി 777300 ഇ.ആര്‍, ആര്‍.ബി 787800 ഡ്രീംലൈനര്‍, എ 330300 എന്നീ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ സാങ്കേതിക തടസങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നും കണ്ടെത്തിയിരുന്നതായി എം.പിമാര്‍ ചൂണ്ടിക്കാട്ടി.2017 ഡിസംബറില്‍ സമര്‍പ്പിച്ച ഈ സാധ്യതാ പഠന റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി അംഗീകരിക്കുകയും കരിപ്പൂരിലേക്ക് വലിയഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ഡി.ജി.സി.എയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വിസ് നടത്താന്‍ തയ്യാറാണെന്ന് സൗദി അറേബ്യയിലെ വിവിധ വിമാന കമ്പനികള്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.

(ഫോട്ടോ അടിക്കുറിപ്പ്)

കരിപ്പൂര്‍ വിമാനത്തവളത്തില്‍ അടുത്ത ആഴ്ച്ച തുറന്നുകൊടുക്കുന്ന പുതിയ അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+