മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: മലപ്പുറത്ത് 12.2 കോടിയുടെ നാശനഷ്ടം

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ഇതുവരെയുണ്ടായത് 12.2 കോടിയുടെ നാശനഷ്ടം. കഴിഞ്ഞ മേയ് 29ന് കാലവര്‍ഷം തുടങ്ങിയ മുതല്‍ ക്യഷിക്കും വീടുകള്‍ക്കും മാത്രം സംഭവിച്ച നഷ്ടത്തിന്റെ കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറില്‍ പെയ്ത കനത്ത മഴയിലും കാറ്റിലും മാത്രം 35.62 ലക്ഷം നഷ്ടമാണ് ഉായത്. കാലവര്‍ഷം മുഴുവന്‍ വില്ലേജുകളെയും ബാധിച്ചിരുന്നു. 10 വീടുകള്‍ പൂര്‍ണമായും 177 വീടുകള്‍ ഭാഗീകമായും നശിച്ചു. ഇവക്ക് യഥാക്രമം 9.5ലക്ഷവും 71.15 ലക്ഷവും നഷ്ടം കണക്കാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 വീടുകള്‍ക്ക് ഭാഗീകമായി നാശം സംഭവിച്ചു. ഇവക്ക് 8.75 ലക്ഷം നഷ്ടം കണക്കാക്കുന്നു. തിരൂര്‍(13) പൊന്നാനി (11) തിരൂരങ്ങാടി (1) പെരിന്തല്‍ മണ്ണ ( 2) നിലമ്പൂര്‍ (5) കൊണ്ടോട്ടി (6) എറനാട് (2) എന്നിവടങ്ങിലാണ് വീടിന് ഭാഗീകമായി നാശ നഷ്ടമുായത്. ഇതുവരെ എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം ഒരു കുട്ടി മുങ്ങിമരിച്ചത് ഉള്‍പ്പെടെയാണിത്.

malappuram

മങ്കട കടന്നമണ്ണയില്‍ വീടിന് മുകളില്‍ മരം വീണപ്പോള്‍.


ജില്ലയിലെ കാര്‍ഷിക രംഗത്തുായ മാത്രം നഷ്ടം 11.39 കോടി രൂപയാണ്. കഴിഞ്ഞ ജൂണ്‍ മുതല്‍ ജൂലായ് 11 വരെയുള്ള കണക്കാണിത്. 730.12 ഹെക്ടര്‍ പ്രദേശത്തെ 3300 കര്‍ഷകരെ കാലവര്‍ഷം ബാധിച്ചു. 1492 തെങ്ങുകളും 20 തെങ്ങിന്‍ തൈകളും നശിച്ചു. ഇവക്ക് 30 ലക്ഷം നഷ്ടം കണക്കാക്കുന്നു. കുലച്ച 3,40,094 വാഴകളും കുലക്കാത്ത 1,24,389 വാഴക്കന്നുകളും നശിച്ചിട്ടുണ്ട്. ഇവക്ക് 872.59 ലക്ഷം നഷ്ടം കണക്കാക്കി. 4,543 കവുങ്ങുകളും 275 തൈകളും നശിച്ചു. 28.26 ലക്ഷം നഷ്ടം മുായി.

51.48 ഹെക്ടര്‍ പ്രദേശത്തെ വെറ്റില ക്യഷിയെ ബാധിച്ചു. 61.77 ലക്ഷം നഷ്ടമുായി. 4,733 വെട്ടുന്ന റബറും 470 വെട്ടാത്ത റബറും നശിച്ചു. ഇവയുടെ നഷ്ടം 49.68 ലക്ഷമാണ്. 1,280 കായ്ക്കുന്ന കുരുമുളകും നശിച്ചിട്ടുണ്ട്. 2.56 ലക്ഷം നഷ്ടമുായി. 197.3 ഹെക്ടര്‍ പ്രദേശത്തെ നെല്ല് പൂര്‍ണ്ണമായും നശിച്ചു. 39.46 ലക്ഷം നഷ്ടം കണക്കാക്കുന്നു. 194.4 ഹെക്ടര്‍ പ്രദേശത്തെ മരച്ചീനിയും നശിച്ചു. 38.8 ലക്ഷമാണ് നഷ്ടം. 62.2 ഹെക്ടര്‍ പ്രദേശത്തെ പച്ചക്കറിയും നശിച്ചു. 15.55 ലക്ഷം നഷ്ടം കണക്കാക്കി.


കരിമ്പന കൃണ്ട് കറുത്ത പുലാക്കല്‍ രഘുവിന്റെ വീടിന് മുകളിലാണ് പ്ലാവ് മരം കടപുഴകി വന്നത്.സണ്‍ ഷെയ്ഡും പാര പെറ്റും ഭാഗികമായും അടുക്കള പൂര്‍ണമായും തകര്‍ന്നു. മങ്കട വില്ലേജ് ഓഫീസര്‍ ജയ സിംഹന്‍ വീട് സന്ദര്‍ശിച്ചു ശനഷ്ടം നേരില്‍ കണ്ടു. വെള്ളിലയില്‍ മണ്ണിടിഞ്ഞ് ബാത്ത് റൂം തകര്‍ന്നു.കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞ് കഴിഞ്ഞ ദിവസം വെള്ളില മ ല യില്‍ ഉമറിന്റെ വീടിനോട് ചേര്‍ന്ന ബാത്ത് റൂമും വിറക്പുരയുമാണ് തകര്‍ന്നത് തകര്‍ന്ന സമയത്ത് വീടിന്റെ അടുക്കള ഭാഗത്ത് ആളില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി വീടിന്റെ ചുമരിലേക്ക് ഒടിഞ്ഞ് തൂങ്ങിയ കുറ്റന്‍ സ്ലാബ് ജെ.സി.ബി ഉപയോഗിച്ചാണ് നീക്കം ചെയ്തത്


ജില്ലയില്‍ കഴിഞ്ഞ മേയ് 29ന് തുടങ്ങിയ കാലവര്‍ഷത്തില്‍ ഇതുവരെ പെയ്തകൂട്ടിയത് 940 മില്ലി മീറ്റര്‍ മഴയാണന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം പെയ്തത് 54.13 മില്ലിമീറ്റര്‍ മഴയാണ്. 2017 വര്‍ഷത്തില്‍ മെയ് 30 ന് തുടങ്ങിയ കാലവര്‍ഷത്തില്‍ ഇതുവരെയുള്ള ദിവസങ്ങളില്‍ പെയ്തത് 840.37 മില്ലി മീറ്റര്‍ മഴയാണ്.


ജില്ലയില്‍ ക്യഷി നശിച്ചവര്‍ക്ക് കുടിശികയിനത്തില്‍ നല്‍കാനായി സര്‍ക്കാര്‍ അനുവദിച്ച 5.97 കോടി രൂപ ഉടന്‍ കൊടുത്തു തുടങ്ങും. 2013 മുതല്‍ കാര്‍ഷിക നാശം സംഭവിച്ചവര്‍ക്ക് നല്‍കാനുള്ള കുടശ്ശികയാണിത്. ജില്ലയില്‍ ആകെ 19,245 പേര്‍ക്കാണ് ഈ ഇനത്തില്‍ തുക നല്‍കാനുള്ളത്. അടുത്ത ആഴ്ചമുതല്‍ തുക നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ക്യഷി വകുപ്പ്. കഴിഞ്ഞ ജൂണ്‍ 25 നാണ് വിവിധ ജില്ലകള്‍ക്കായി കുടിശ്ശിക തീര്‍ക്കുന്നതിന് സര്‍ക്കാര്‍ 12 കോടി അനുവദിച്ചത്.

Malappuram
English summary
Malappuram Local News on rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X